തിരുവനന്തപുര: സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയകളും ഖരലോഹങ്ങളും അടങ്ങിയതായി കണ്ടത്തല്‍. ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.പല തരത്തിലുളള ശുദ്ധീകരണ പ്രക്രിയകള്‍ക്കു ശേഷമാണു കുടിവെളളം കുപ്പികളിലാക്കി വില്‍പനക്കെത്തിക്കുന്നതെന്നാണു വിവിധ ബ്രാന്‍ഡുകളുടെ അവകാശവാദം. ശുദ്ധജലമെന്ന പേരില്‍ വിതരണം ചെയ്യുന്ന കുപ്പിവെളളത്തില്‍ ഇ കോളി ബാക്ടീരിയയുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം പൂജ്യമായിരിക്കണമെന്നാണ് 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് റൂള്‍സില്‍ പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ച സാംപിളുകളാണ് കോന്നിയിലെ ലാബില്‍ പരിശോധിച്ചത്. പരിശോധനയ്ക്കു വിധേയമാക്കിയ 35 സാംപിളുകളില്‍ പതിനാറിലും ഇ കോളി ബാക്ടീരിയയുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം കണ്ടെത്തി. ഇതില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡുകളും ഉള്‍പെടുന്നു. കൂടാതെ ഇരുമ്പിന്റെയും നൈട്രേറ്റിന്റെയും അളവും ചില സാംപിളുകളില്‍ അനുവദനീയമായതിലും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷനാണു പരിശോധന നടത്തിയത്. പരിശോധനയില്‍ ആരോഗ്യത്തിനു ഹാനികരമായ പലതും കണ്ടെത്തിയെങ്കിലും കുടിവെളളക്ഷാമം രൂക്ഷമായതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണു കമ്മീഷന്റെ നിലപാട്.
Source:http://www.manoramaonline.com
Source:http://www.manoramaonline.com
No comments:
Post a Comment