കൊച്ചി : ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണം ചെയ്തതിന് എറണാകുളം
ഏലൂരിലുള്ള രണ്ടു കുടിവെള്ള വിതരണ യൂണിറ്റുകള്‍ പൂട്ടാന്‍ ജില്ലാ ഭക്ഷ്യ
സുരക്ഷാ ഓഫിസറുടെ ഉത്തരവ്. വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഇ-കോളി
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.ടാങ്കര്‍
ലോറികളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ ശുദ്ധത സംബന്ധിച്ചു
ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ്
നടത്തിയിരുന്നു. റെയില്‍ഡില്‍ ശേഖരിച്ച സാമ്പിളുകള്‍
പരിശോധിച്ചതില്‍നിന്നാണ്, എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്ന
വെള്ളത്തില്‍ മനുഷ്യവിസര്‍ജത്തിലുള്ള ഇ-കോളി ബാക്റ്റീയിയുടെ സാന്നിധ്യം
കണ്ടെത്തിത്.
ഇതേത്തുടര്‍ന്നു ജില്ലയിലെ രണ്ടു വിതരണ യൂണിറ്റുകള്‍ പൂട്ടാന്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ ഉത്തരവിട്ടു. സിഗ്മ, ഇബ്രാഹിം എന്നീ യൂണിറ്റുകളാണു മൊബൈല്‍ സ്ക്വാഡ് ഓഫിസര്‍ അബ്ദുള്‍ മജീദിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ ആക്റ്റ് 34 അനുസരിച്ചാണു യൂണിറ്റ് നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പിളെടുത്തു വീണ്ടും പരിശോധനയ്ക്ക് അയച്ചശേഷം റിപ്പോര്‍ട്ടുമായി ജില്ലാ ഭക്ഷ്യ സുരക്ഷാ കമ്മിഷണറെ കാണാനും ഇവര്‍ക്കു നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും യൂണിറ്റുകള്‍ക്കു നിരോധനാജ്ഞ അടക്കമുള്ള തുടര്‍ നടപടികളെക്കുറിച്ചു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ തീരുമാനിക്കുക.

Source:http://www.asianetnews.tv
No comments:
Post a Comment