തൊടുപുഴ: ദോശ കഴിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റസംഭവത്തില്‍ ദോശപ്പൊടികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ റിസള്‍ട്ട് വന്നതിനു ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാനാവുകയുള്ളൂവെന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ ലളിതാദാസ് പറഞ്ഞു. കാക്കനാടുള്ള റീജിയണല്‍ ലാബിലേക്കാണ് സാമ്പിളുകള്‍ അയച്ചിരിക്കുന്നത്. തൊടുപുഴ ശാസ്താംപാറ മാമൂട്ടില്‍ എ. കെ. അരുണ്‍കുമാര്‍(37), ശാസ്താംപാറ ആക്കോത്ത് പാത്തുമ്മ(കാതിര് പാത്തുമ്മ- 70) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം ദോശ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ രണ്ടുപേരും ഒരേ കമ്പനിയുടെ തന്നെ കാലാവധി അവസാനിക്കാത്ത ദോശപ്പൊടിയാണ് ഉപയോഗിച്ചത്. ഇവയില്‍ രണ്ടിലും ചെള്ളും, പുഴുക്കളും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment