തിരുവനന്തപുരം: നദിയില്‍നിന്ന് വെള്ളമെടുത്ത് കുപ്പിയില്‍ നിറച്ച്
വില്‍ക്കുന്ന സംഭവത്തില്‍ കുപ്പിവെള്ള കമ്പനിയില്‍ ഭക്ഷ്യ സുരക്ഷാ
വകുപ്പിന്റെ പരിശോധന . വാമനപുരം ആറിലെ വെള്ളം കുടിവെള്ള
വിതരണത്തിനെടുക്കുന്നത് പുറത്തുകൊണ്ടു വന്ന ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തെ
തുടര്‍ന്നാണ് നടപടി. കമ്പനിയിലെ കുടിവെള്ള സ്രോതസുകളില്‍ നിന്നടക്കം സംഘം
സാംപിള്‍ ശേഖരിച്ചു . സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്
നല്‍കാന്‍ റവന്യുമന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുറ്റുമതിലില്ലാത്തതും
പാഴ് വസ്തുക്കളുള്ളതുമായ കിണറില്‍ നിന്ന് കുപ്പിവെള്ള യൂണിറ്റിലേക്ക്
വെള്ളമെടുക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി . കൂറ്റന്‍ ടാങ്കുകള്‍
നിറയ്ക്കാന്‍ ആറില്‍ നിന്നും വെള്ളമെടുക്കുന്നതായും പരിശോധനയില്‍
വ്യക്തമായിട്ടുണ്ട് . സ്രോതസുകളില്‍ നിന്നും ശേഖരിച്ച വെള്ളവും
വില്‍പനക്കായി തയാറാക്കിയ കുപ്പിവെള്ളവും ശാസ്ത്രീയ പരിശോധനകള്‍ക്കായി
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു . റിപ്പോര്‍ട്ടിന്‍റെ
അടിസ്ഥാനത്തിലാകും തുടര്‍ നടപടി. കനത്ത വേനലില്‍ തിരുവനന്തപുരത്തെ ചില കുടിവെള്ള , കുപ്പിവെള്ള
വിതരണക്കാര്‍ വെള്ളമെടുക്കുന്നത് നദികളില്‍ നിന്നാണെന്നാണ് ഏഷ്യാനെറ്റ് ന്യ
ൂസ് വെളിപ്പെടുത്തിയത്. കോളിഫോം ബാക്ടീരിയ ഉള്‍പ്പടയുള്ളവ അടങ്ങിയ വെള്ളമാണ് വിതരണത്തിനെടുക്കുന്നത്. നിരവധി ടാങ്കറുകള്‍ ആയിരകണക്കിന് ലീറ്റര്‍ വെള്ളമാണ് നദിയില്‍ നിന്ന് എടുക്കുന്നത്. സമീപ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റിവരളാന്‍ ഇതിടയാക്കിയിട്ടുണ്ട്.
വാമനപുരം കൊടുവഴന്നൂര്‍ കാവസ്ഥലം കടവില്‍നിന്നാണ് നേരിട്ട് വെള്ളം ശേഖരിച്ച് കുടിവെള്ള വിതരണത്തിന് കൊണ്ടുപോകുന്നത്. കടവില്‍ നിന്ന് വാഹനം എത്തുന്ന സ്ഥലം വരെ ഹോസ് വലിച്ചാണ് ജലമെടുക്കത്. ഇതിനായി കടവില്‍ മോട്ടോറും തയാറാക്കിയിട്ടുണ്ട്. ഈ കുപ്പിവെള്ള യൂണിറ്റിലേക്കുള്‍പ്പെടെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിതരണത്തിനെത്തിക്കുന്നത് കലങ്ങിയൊഴുകുന്ന ഈ ആറിലെ വെള്ളമാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു . ആളുകള്‍ കുളിക്കാനും നനയ്ക്കാനും , കന്നുകാലികളെ കുളിപ്പിക്കാനുമൊക്കെ ഉപയോഗിക്കുന്ന വെള്ളമാണിത്. പലവട്ടം ഇതേക്കുറിച്ച് പരാതി പറഞ്ഞിട്ടും പൊലീസടക്കം അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

No comments:
Post a Comment