വിസര്‍ജ്യത്തിലും അഴുക്കുചാലുകളിലും കാണുന്നതരം കോളിഫാം ബാക്ടീരിയ സോഡകളിലും. കോഴിക്കോട് നഗരത്തില്‍ നിന്നു വാങ്ങിയ സോഡയിലാണ് കോളിഫാം ബാക്ടീരിയ ഉള്ളതായി ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തിയത്. കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന് രണ്ടു സോഡകള്‍ വാങ്ങി. ഒറ്റനോട്ടത്തില്‍തന്നെ രണ്ടു സോഡകളുടേയും നിറത്തില്‍ വ്യത്യാസം. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാനായി ഞങ്ങള്‍ വിദഗ്ധരുടെ സഹായം തേടി. കോഴിക്കോട്ടെ സി.ഡബ്ലു.ആര്‍.എമ്മിലെ വിദഗ്ധര്‍ക്കു മുമ്പില്‍ ഈ രണ്ടു സോഡകളും എത്തിച്ചു.
സോഡയുടെ ഗുണനിലവാരം പരിശോധിച്ചതിന്റെ ഫലമാണിത്. കോളിഫാം ബാക്ടീരിയയുടെ അംശം പരമാവധി പത്തു മാത്രമാണ് അപകടരമല്ലാത്ത സ്ഥിതി. പക്ഷേ, പരിശോധിച്ച സോഡയില്‍ ഇത് 1700. അതായത് ബാക്ടീരിയയുടെ അംശം നൂറിരട്ടിയിലേറെ. ഇതിനേക്കാള്‍ ഭയപ്പെടുത്തുന്നത് ഇകോളിഫാം ബാക്ടീരിയയുടെ അംശമാണ്. കക്കൂസിലും അഴുക്കുചാലുകളിലും കാണുന്നതരം ബാക്ടീരിയയാണിത്. ഈ ബാക്ടീരിയകള്‍ കലര്‍ന്ന സോഡ കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്. ഉപ്പിട്ട നാരങ്ങാസോഡയും നല്ല മധുരമുള്ള സര്‍ബത്തും മലയാളിക്കു പ്രിയമാണ്. ശീതളപാനീയങ്ങളില്‍ ഒഴിക്കുന്ന സോഡയുടെ ഗുണനിലവാരം ഇനിയും ഉറപ്പാക്കണം. ഇല്ലെങ്കില്‍ മലയാളിയുടെ സോഡാകുടി രോഗാണുവിനെ അകത്താക്കും. ശുചീകരിച്ച വെള്ളം ഉപയോഗിച്ച് സോഡ നിര്‍മിക്കണമെന്നാണ് ചട്ടം. വര്‍ഷത്തിലൊരിക്കല്‍ സോഡാ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കണം. പക്ഷേ, ആത്മാര്‍ഥമായി ഈ ചട്ടങ്ങള്‍ എത്രപേര്‍ പാലിക്കുന്നുണ്ടെന്ന് കണ്ടറിയണം. സോഡ നിര്‍മിക്കുന്ന വെള്ളത്തിന്റെ ഉറവിടമാണ് പ്രശ്‌നം. വെള്ളം കെട്ടിനിര്‍ത്തി ശുചീകരിക്കണമെന്നത് നിര്‍ബന്ധമാണ്. വാട്ടര്‍ ടാങ്കുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണം. കിണറുകളിലെ വെള്ളം നേരിട്ട് സോഡ നിര്‍മിക്കാന്‍ ഉപയോഗിക്കാനും പാടില്ല. ഇങ്ങനെ, വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ലബോറട്ടറികളില്‍ പരിശോധനയും വേണം. ഇത്തരം പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ. ജലഅതോറിറ്റിയുടെ വെള്ളം ഉപയോഗിച്ച് സോഡ നിര്‍മിക്കുന്നുവെന്നാണ് ഒരുവാദം. പക്ഷേ, വെള്ളം ജലഅതോറ്റിയുടേതാണെങ്കിലും ശുചീകരിച്ച ശേഷമേ സോഡ നിര്‍മിക്കാന്‍ പാടുള്ളൂ. സംസ്ഥാനത്ത് ബ്രാന്‍ഡഡ് സോഡകളും പ്രാദേശിക സോഡകളും വിറ്റഴിക്കുന്നുണ്ട്. ഇവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സോഡ നിര്‍മാതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ട്.

No comments:
Post a Comment