കൊച്ചി: ഐസ് നിര്‍മിക്കാന്‍ മാരക വിഷം ചേര്‍ക്കുന്നതായി ആരോപിച്ച്
ഐസ് കമ്പനികള്‍ക്കെതിരേയുള്ള നടപടിക്കു പിന്നില്‍ ശീതളപാനീയ
ലോബികളുണ്ടെന്നു സംശയിക്കുന്നതായി കേരള സ്‌റ്റേറ്റ് ഐസ്
മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കുടിവെള്ളത്തിനുപോലും ഉറപ്പുവരുത്താന്‍ കഴിയാത്ത ഐസ് നിര്‍മാണത്തിനു
നിഷ്‌കര്‍ഷിച്ചാല്‍ ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നു സംസ്‌ഥാന
പ്രസിഡന്റ് ടി.ജി.ആര്‍. ഷേണായ് പറഞ്ഞു.
ഇതു രാജ്യത്തിനു വന്‍ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോല്‍പന്ന
വ്യവസായത്തിന്റെ തകര്‍ച്ചയ്‌ക്കു കാരണമാകുമെന്നും നേതാക്കള്‍
ചൂണ്ടിക്കാട്ടി. മേയ് രണ്ടുമുതല്‍ സംസ്‌ഥാനത്തെ മുഴുവന്‍ ഐസ്
പ്ലാന്റുകളും അടച്ചുപൂട്ടി അനിശ്‌ചിതകാല സമരത്തിന് ആഹ്വാനം
നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഭൂഗര്‍ഭജലം ഉപയോഗിച്ചാണ് ഐസ്
നിര്‍മിക്കുന്നത്. ഐസ് ഒരു ഭക്ഷ്യവസ്‌തുവല്ല.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തെറ്റായ വിലയിരുത്തല്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രിക്കു പരാതിനല്‍കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment