മലപ്പുറം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി ഹോട്ടലുകളിലും
ഓഡിറ്റോറിയങ്ങളിലും രജിസ്റ്റര്‍ നിര്‍ബന്ധമാക്കുന്നു. ഹോട്ടലുകളില്‍
വാങ്ങുന്ന ഇറച്ചിയുടെയും മീനിന്റെയും വിശദാംശങ്ങള്‍ രജിസ്റ്ററില്‍
രേഖപ്പെടുത്തണം. ഓഡിറ്റോറിയങ്ങളില്‍ നടത്തുന്ന ചടങ്ങുകളില്‍ വിതരണം
ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിവരങ്ങളും ഇതുപോലെ രേഖപ്പെടുത്തണം.
രജിസ്റ്റര്‍ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അടുത്ത ആഴ്ചമുതല്‍
കര്‍ശനനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഹോട്ടലുകളില്‍ ഇറച്ചി വാങ്ങിയ കടയുടെ പേര്, ലൈസന്‍സ് നമ്പര്‍, തീയതി, സമയം
തുടങ്ങിയ കാര്യങ്ങളൊക്കെ രേഖപ്പെടുത്തണം. ഉപഭോക്താക്കള്‍
ആവശ്യപ്പെടുകയാണെങ്കില്‍ ഈ വിവരങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും നിയമത്തില്‍
നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഹോട്ടലുകളിലെ രജിസ്റ്ററില്‍ കോഴിയിറച്ചിയുടെ വിവരങ്ങള്‍
രേഖപ്പെടുത്തുന്നത് പ്രത്യേകം ശ്രദ്ധിക്കും. ഷവര്‍മ ദുരന്തത്തിന്റെ
പശ്ചാത്തലത്തിലാണിത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ലൈസന്‍സ് ഉള്ള
സ്ഥാപനങ്ങളില്‍ നിന്നാവണം കോഴിയിറച്ചി വാങ്ങേണ്ടത്. പലയിടങ്ങളിലും
കോഴിയിറച്ചി മണിക്കൂറുകളോളം തുറന്നുവെക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കോഴിയിറച്ചി
ഫ്രീസറില്‍ മാത്രമേ സൂക്ഷിക്കാവൂ. ഇതിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
അശ്രദ്ധ കാണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം അംഗീകൃത കാറ്ററിങ് സെന്ററുകള്‍ മുഖേനയാവണം. ഇവരുടെ ലൈസന്‍സ് നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കാറ്ററിങ്ങുകാരെ ഒഴിവാക്കി നേരിട്ട് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ചടങ്ങ് സംഘടിപ്പിക്കുന്നവര്‍ക്കും ഓഡിറ്റോറിയം ഉടമയ്ക്കുമായിരിക്കും. ഇങ്ങനെ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓഡിറ്റോറിയങ്ങളില്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വക്കുറവുമൂലം ഭക്ഷ്യപ്രശ്‌നങ്ങളുണ്ടായാലും ഉടമയ്ക്കായിരിക്കും ഉത്തരവാദിത്വം.

Source:http://www.mathrubhumi.com
No comments:
Post a Comment