Ads 468x60px

Monday, October 22, 2012

പ്ലാറ്റ്‌ഫോമില്‍നിന്ന് വാങ്ങിയ ഊണില്‍ പുഴു

തിരുവനന്തപുരം: കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തെത്തിയ വിദ്യാര്‍ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിച്ചത് പുഴുവരിച്ച ഊണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂര്‍ സെന്‍ട്രലില്‍ എത്തിയ ജനശതാബ്ദി എക്‌സ്​പ്രസിലെ യാത്രികര്‍ക്കാണ് ഈ ഗതികേടുണ്ടായത്.
കൊല്ലത്ത് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന കച്ചവടക്കാരില്‍ നിന്നാണ് ഇവര്‍ ഊണ് വാങ്ങിയത്. ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടശേഷം ഭക്ഷണം കഴിക്കാനായി പൊതി തുറന്നപ്പോഴാണ് ഉപയോഗശൂന്യമാണെന്ന് കണ്ടത്. ചോറില്‍ പുഴുവുണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച് പരാതിപ്പെട്ടത്. എന്നാല്‍ ഇവര്‍ ശേഷിക്കുന്ന ഭക്ഷണം കളഞ്ഞശേഷം മടങ്ങി. അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയില്ല. ഇതു സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അംഗീകൃത കച്ചവടക്കാര്‍ക്കാണ് തീവണ്ടിക്കുള്ളിലും പ്ലാറ്റ്‌ഫോമിലും കച്ചവടം നടത്താന്‍ അനുവാദം നല്‍കാറുള്ളത്. ഇവരില്‍ നിന്നാണോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയതെന്ന് കണ്ടെത്തിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Source:http://www.mathrubhumi.com

No comments:

Post a Comment