മലപ്പുറം: അങ്കണവാടികളില്‍ ഭക്ഷണം പാകംചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. അടുത്തയാഴ്ച മുതല്‍
സംസ്ഥാനമൊട്ടാകെ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതനുസരിച്ച്
രജിസ്‌ട്രേഷന്‍ കിട്ടിയ അങ്കണവാടികളില്‍ മാത്രമേ ഇനി കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം ഉണ്ടാകുകയുള്ളൂ. അങ്കണവാടികളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍
പൂര്‍ത്തിയായാല്‍ സ്‌കൂള്‍ തലത്തിലും ഈ നിയമം കൊണ്ടുവരാന്‍ ഭക്ഷ്യസുരക്ഷാ
വകുപ്പ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ പല അങ്കണവാടികളിലെയും പാചകം വേണ്ടത്ര ശുചിത്വമില്ലാത്ത അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന പരാതി പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ ചേര്‍ന്ന ദേശീയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും അങ്കണവാടികളുടെ ചുമതലയുള്ള ദേശീയ ഏജന്‍സിയുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച കരട് തയ്യാറാക്കിയത്. അങ്കണവാടികള്‍ക്ക് രജിസ്‌ട്രേഷന്‍ കിട്ടാന്‍ ഭക്ഷ്യസുരക്ഷാ ഫോം എയിലാണ് അപേക്ഷിക്കേണ്ടത്. 100 രൂപ ഫീസ് സഹിതം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന അങ്കണവാടികള്‍ക്ക് മാത്രമാവും രജിസ്‌ട്രേഷന്‍ നല്‍കുക.
സംസ്ഥാനത്തെ അങ്കണവാടികളിലെ പാചകപ്പുരകള്‍ നിയമം അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ പാചകപ്പുരകളിലാണ് മിക്കയിടങ്ങളിലും ഭക്ഷണം പാകംചെയ്തിരുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്ക് ശുചിത്വക്കുറവുള്ളതായും കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ പാചകത്തിന് ശേഷം ഭക്ഷണം മൂടാതെ നിലത്ത് വെക്കുന്നതായും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
അങ്കണവാടികളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌കൂള്‍ തലത്തിലേക്ക് നിയമം വ്യാപിപ്പിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആലോചിക്കുന്നത്. ബാംഗ്ലൂരില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധമായ ചര്‍ച്ചകള്‍ നടന്നിരുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികളെടുക്കും. ഭക്ഷണം പാകം ചെയ്യുന്ന അന്തരീക്ഷം ശുചിത്വമുള്ളതാണെന്നും പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്
Source:http://www.mathrubhumi.com

No comments:
Post a Comment