കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹെല്‍ത്ത്
ഇന്‍സ്‌പെക്‌ടര്‍മാര്‍ ഹോട്ടലുകളില്‍ നടത്തുന്ന പരിശോധന
നില്‍ത്തിയില്ലെങ്കില്‍ അവരെ തെരുവില്‍ നേരിടുമെന്ന് വ്യാപാരി വ്യവസായി
ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചില
ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വ്യാപാരികളെ മോശമായി ചിത്രീകരിക്കാനുള്ള
ഗൂഢ നീക്കമാണ് നടക്കുന്നത്. ഫുഡ് സേഫ്‌റ്റി ഓഫീസര്‍മാര്‍ക്ക് മാത്രം
നിക്ഷിപ്‌തമായ കടപരിശോധന ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ ദുരുപയോഗം
ചെയ്യുകയാണ്. ലോകത്തെ വന്‍കിട കുത്തകകള്‍ക്ക് വ്യാപാര മേഖല തീറെഴുതി
നല്‍കി ചില്ലറ വ്യാപാരത്തെ തുടച്ചു നീക്കാനുള്ള നീക്കം അനുവദിക്കില്ല.
ഇതിനെതിരേ സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധിക്കും. ഇതിന്റെ്
ഭാഗമായി നാളെ ജില്ലയില്‍ ഹോട്ടല്‍, മെഡിക്കല്‍ ഷോപ്പ് എന്നിവ അടക്കം
അടച്ചിട്ട് കലക്‌ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, ജനറല്‍
സെക്രട്ടറി കെ. ഉസ്‌മാന്‍, ഒ.വി വര്‍ഗീസ്, കെ. കുഞ്ഞിരായിന്‍ ഹാജി,
ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ആര്‍
ഉണ്ണികൃഷ്‌ണന്‍, ഗഫൂര്‍, അലക്‌സ് മൈലാത്ത് എന്നിവര്‍ പങ്കെടുത്തു.
Source:http://mangalam.com
No comments:
Post a Comment