ചിക്കനില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ
തിരുവനന്തപുരത്തെ കെഎഫ്സി റെസ്റ്ററന്‍റ് തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതി നടപടി. പരിശോധനയ്ക്കു ഭക്ഷ്യ
സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണ സാംപിള്‍ എടുത്തതു
നിയമാനുസൃതമല്ലെന്നു കോടതി വിലയിരുത്തി. ഭക്ഷ്യസാധനങ്ങളുടെ രാസപരിശോധനാ
റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോടു കോടതി
ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍
കര്‍ശനമായി പാലിക്കണമെന്നു റെസ്റ്ററന്‍റ് ഉടമകളോടു കോടതി നിര്‍ദേശിച്ചു.
Source:http://www.metrovaartha.com
Source:http://www.metrovaartha.com
No comments:
Post a Comment