Ads 468x60px

Tuesday, October 9, 2012

ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

സംസ്ഥാനത്ത് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഉണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആവശ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ 216 ആണെങ്കില്‍ ലഭ്യമായത് 90 പേരെ മാത്രമാണ്. കാര്യങ്ങള്‍നടക്കാന്‍ 160 പേരെങ്കിലും വേണം. പലര്‍ക്കും അധികച്ചുമതലയും അമിത ജോലിഭാരവുമുള്ള സാഹചര്യമാണെന്നു സര്‍ക്കാര്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി യു. മോനച്ചന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.
Source: http://www.manoramaonline.com

ബിജു പ്രഭാകറിന്റെ നിയമനത്തെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി

കൊച്ചി:സംസ്ഥാന ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണറായ ബിജു പ്രഭാകറിന്റെ നിയമനത്തെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഗവ.സെക്രട്ടറിയുടെ റാങ്കില്‍ കുറയാതെയുള്ള ഗവ. സെക്രട്ടറിക്കാണു ഫുഡ് സേഫ്റ്റി കമ്മീഷണറാകാനുള്ള യോഗ്യതയെന്നും ബിജു പ്രഭാകറിനു യോഗ്യതയില്ലെന്നുമാണു ഹര്‍ജിക്കാരനായ തൊടുപുഴ സ്വദേശി മോനച്ചന്റെ ആരോപണം. എന്നാല്‍, സംസ്ഥാനത്തു സീനിയര്‍ ഐഎഎസ് ഓഫീസര്‍മാരുടെ ദൌര്‍ലഭ്യമുണ്െടന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 214 ഐഎഎസുകാരാണു സംസ്ഥാനത്തു വേണ്ടത്. 160 പേരുണ്െടങ്കിലെ അത്യാവശ്യ കാര്യങ്ങള്‍ നടക്കുകയുള്ളൂ. 90 പേര്‍ മാത്രമെ ഇപ്പോഴുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. സീനിയര്‍ ഗവ. സെക്രട്ടറിയില്ലാത്തതിനാല്‍ ബിജുവിന് അഡീഷണല്‍ ചാര്‍ജാണു കൊടുത്തിട്ടുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.

No comments:

Post a Comment