മലപ്പുറം: സംസ്ഥാനത്ത് ആയുര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന
സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഡ്രഗ്‌സ്
കണ്‍ട്രോള്‍ ലൈസന്‍സ് ഇല്ലാത്ത ആയുര്‍വേദ മരുന്നുകള്‍ക്കും ഇനി മുതല്‍
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. നിയമം പ്രാബല്യത്തിലാക്കാന്‍
അടുത്തയാഴ്ച നിര്‍ദേശം നല്‍കും. നിയമപാലനം ഉറപ്പുവരുത്താന്‍ ആയുര്‍വേദ
സ്ഥാപനങ്ങളിലും മരുന്നുകള്‍ വില്‍ക്കുന്ന കടകളിലും പരിശോധന നടത്താനും
തീരുമാനിച്ചിട്ടുണ്ട്. ആയുര്‍വേദ ഉത്പന്നങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ചേരുവകളായി വരുന്നത്
കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്. ലേഹ്യത്തിലും
കഷായത്തിലുമൊക്കെ ശര്‍ക്കര, തേന്‍, ചുക്ക്, അരിപ്പൊടി തുടങ്ങിയ
ഭക്ഷ്യവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. ഇങ്ങനെ ഭക്ഷ്യവസ്തുക്കള്‍
ചേര്‍ത്തുണ്ടാക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത്
അതിന്റെ നിര്‍മാതാക്കളാണ്.
ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് ഇല്ലാത്ത ആയുര്‍വേദ മരുന്നുകള്‍ക്കും
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടികളും ഉടനെ ആരംഭിക്കും.
ആയുര്‍വേദ മരുന്നുകള്‍ ഇപ്പോള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് പ്രകാരമാണ്
നിര്‍മിക്കുന്നത്. എന്നാല്‍ ചിലര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ്
ഇല്ലാതെ മരുന്നുകള്‍ പുറത്തിറക്കുന്നുണ്ട്. ഇനിമുതല്‍ ഇത്തരം ആയുര്‍വേദ
മരുന്നുകളുടെ പായ്ക്കറ്റിന് പുറത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍
രേഖപ്പെടുത്തണം.
ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്താത്തതോ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് ഇല്ലാത്തതോ ആയ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ വാങ്ങുന്ന ശര്‍ക്കര, തേന്‍ തുടങ്ങിയവയും ഇനിമുതല്‍ പരിശോധിക്കും. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. ഇവ എവിടെനിന്ന് വാങ്ങുന്നതാണെന്ന കാര്യങ്ങളും ഉത്പാദകര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
Source:http://www.mathrubhumi.com
No comments:
Post a Comment