Ads 468x60px

Monday, October 22, 2012

ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയില്‍ ചത്ത എലി

കോട്ടയം: ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കോട്ടയം മണാര്‍ക്കാടുളള സെന്‍റ് മേരീസ് ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വടവാതുര്‍ സ്വദേശിയായ ആള്‍ വാങ്ങിയ ഹല്‍വയിലാണ് ചത്ത എലിയുടെ തലയും മറ്റ് അവശിഷ്ടങ്ങളും കണ്ടത്. മല്ലിശേരിയിലെ ഹല്‍വ നിര്‍മാണകേന്ദ്രത്തിലും നിന്ന് ബേക്കറിയില്‍ വില്‍പനയ്ക്ക് എത്തിച്ച ഹല്‍വയാണ് വടവാതുര്‍ സ്വദേശി വാങ്ങിയത്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ബേക്കറിയും മല്ലിശ്ശേരിയിലെ ഹല്‍വ നിര്‍മാണ യൂണിറ്റും പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. ഹല്‍വയുടെ സാന്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Source:http://www.asianetnews.tv

No comments:

Post a Comment