കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍
വിഭാഗം വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ
ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ജനങ്ങളെ
ബോധവല്‍കരിക്കന്നതിനുമുള്ള തീവ്രപ്രയത്‌ന പരിപാടിയുടെ ഭാഗമായി നടത്തിയ
പഠനത്തിനാണ് പുനലൂരില്‍ സമാപിച്ച കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍
ഒന്നാം സ്ഥാനം ലഭിച്ചത്. സ്‌കൂളിലെ ഹരിതജ്യോതി-പരിസ്ഥിതി ക്ലബിന്റെ ഭക്ഷ്യ
സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പഠനം.
സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അജ്മല്‍ഷാ എന്നിവര്‍ പ്രോജക്ട് ഗൈഡും ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ സോപാനം ശ്രീകുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ 25 ഓളം ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള 30 ഇന ശുചിത്വ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഹോട്ടലുകളുടെ അടുക്കളയും മറ്റും നിരീക്ഷിച്ച് വിലയിരുത്തുകയും ഗ്രേഡ് തിരിക്കുകയും ചെയ്തു. ഹോട്ടലുകളിലെ ശുചിത്വം, വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറായ ശ്രീമതി എ.കെ. മിനി ടീച്ചറുടെ ക്ലാസ് കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തി.