കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റില്‍ നിന്ന് കോഴിയിറച്ചി കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി.
കല്ലാച്ചി സ്വദേശി റമീസിനാണ് കോഴിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന്
ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ഇറച്ചിയില്‍ രക്തം
പറ്റിപ്പിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെയാണ് സംഭവം. 275 രൂപ കൊടുത്ത് വാങ്ങിയ ഫ്രൈഡ് ചിക്കനാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്.
കാര്യമായ അസ്വസ്ഥതകളൊന്നുമില്ലാത്തതിനാല്‍ ബീച്ചാസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും ആരും എത്തി
പരിശോധിക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് റമീസിന് ലഭിച്ചത് പഴകിയ
കോഴിയിറച്ചിയാണോ എന്ന് കണ്ടെത്താനും കഴിഞ്ഞില്ല.സംഭവമറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നടക്കാവ് സ്റ്റേഷനില്‍ നിന്നും
പോലീസ് റസ്റ്റോറന്റിലെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍
ഇവര്‍ക്ക് മറ്റു നടപടികളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. റമീസിനെ
ആസ്പത്രിയില്‍ കൊണ്ടുപോയത് പോലീസാണ്.
Source:http://www.mathrubhumi.com
No comments:
Post a Comment