Ads 468x60px

Tuesday, November 27, 2012

അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പൂപ്പല്‍ ബാധിച്ച അപ്പം നശിപ്പിച്ചത് നന്നായെന്നും കോടതി അഭിപ്രായപ്പെട്ടു. അരവണ പായ്ക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കണം. പൂപ്പല്‍ ബാധയെ കുറിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ദേവസ്വം  കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ റിപ്പോര്‍ട്ട് പരിശോധിച്ചത്.

മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ സംഭവത്തിലുണ്ടായിട്ടില്ല. വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പൂപ്പലായിരുന്നില്ല അപ്പത്തിലുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതി നടപടിയെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയില്‍ പ്രസാദത്തിനായി തയ്യാറാക്കിയ ലക്ഷക്കണക്കിന് അപ്പം കത്തിച്ച് കളഞ്ഞ സാഹചര്യം അടിയന്തിരമായി വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂറില്‍ സമാന്തര അധികാര കേന്ദ്രങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് കമ്മീഷണര്‍ കെ ജയകുമാറിന്റെ അധികാരമെന്തെന്നും കോടതി ചോദിച്ചു. ഇതിനുള്ള ഉത്തരം രേഖാമൂലം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. എല്ലാ ദിവസവും ശുചിത്വം സംബന്ധിച്ച പരിശോധനകള്‍ നടത്താനും കോടതി ആവശ്യപ്പെട്ടു.
Source:http://www.reporteronlive.com

No comments:

Post a Comment