Ads 468x60px

Friday, November 2, 2012

കേക്ക് കഴിച്ച് കോളേജധ്യാപകര്‍ക്ക് അസ്വാസ്ഥ്യം; പലഹാരനിര്‍മാണശാല പൂട്ടിച്ചു

കോഴഞ്ചേരി: പൊയ്യാനില്‍ ജീവ ബേക്കേഴ്‌സില്‍നിന്ന് വാങ്ങിയ ചോക്ലേറ്റ് ഐസിങ് കേക്ക് കഴിച്ച് ശാരീരികാസ്വസ്ഥത ഉണ്ടായതായി കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 16 അധ്യാപകര്‍ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബേക്കറിയുടെ തെക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന പലഹാരനിര്‍മാണശാല പൂട്ടിച്ചു. പരാതിയോടൊപ്പം കിട്ടിയ സാമ്പിള്‍ ലാബില്‍ അയച്ച് പരിശോധിച്ചപ്പോള്‍ വിഷാംശം കലര്‍ന്നിട്ടുണ്ട് എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു പരിശോധന. കടയുടെ ലേബലില്ലാത്ത കേക്കാണ് വില്പന നടത്തിയതെന്നും ന്യൂനത പരിഹരിക്കാന്‍ പത്തുദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു. തിരുവല്ല സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആര്‍.സുരേഷ്‌കുമാര്‍, പത്തനംതിട്ട സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ലെനി വര്‍ഗീസ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
Source:http://www.mathrubhumi.com

No comments:

Post a Comment