കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പ്രിന്‍സ് ഹോട്ടലില്‍ നിന്ന് ഡി.വൈ.എഫ്.ഐ.
പ്രവര്‍ത്തകര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് കൊയിലാണ്ടി ഫുഡ്
ഇന്‍സ്‌പെക്ടറുടെ ഓഫീസിന് കൈമാറി. എന്നാല്‍, പരിശോധനയ്ക്ക് ആളില്ലെന്ന്
പറഞ്ഞ് ജീവനക്കാര്‍ കൈയൊഴിഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വിവരമറിഞ്ഞ്
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.കെ. രാജേഷ്, കെ. നിഷിത്ത്, കെ.വി.
സന്തോഷ്, ഇ. പ്രബോധ് എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ കോഴിക്കോട്
നിന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറെത്തി പഴകിയഭക്ഷണവും ഹോട്ടലും
പരിശോധിക്കാന്‍ തയ്യാറായി. ഹോട്ടല്‍ പരിശോധനയ്ക്ക് വിസമ്മതിച്ച
ജീവനക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.
ഹോട്ടലില്‍ നിന്ന് ബിരിയാണിയാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി
ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.
Source:http://www.mathrubhumi.com
Source:http://www.mathrubhumi.com
No comments:
Post a Comment