കോഴിക്കോട്: ഷവര്‍മ കഴിച്ച് വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് രണ്ട് പേര്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് ഭട്ട് റോഡില്‍
താമസിക്കും കാസര്‍കോട് ചന്ദ്രഗിരി ലക്ഷ്മി നിലയത്തില്‍ നന്ദു(22), ഒളവണ്ണ
തുവശേരി വീട്ടില്‍ ഷിജില്‍ദാസ് (24) എന്നിവരാണ് തിങ്കളാഴ്ച മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ചയാണ് ഇരുവരും ഷവര്‍മ
കഴിച്ചത്. നന്ദു നടക്കാവിലെ ബേക്കറിയില്‍നിന്നും ഷിജിന്‍ദാസ് വട്ടക്കിണറിലെ
ബേക്കറിയില്‍നിന്നുമാണ് ഞായറാഴ്ച രാത്രി ഷവര്‍മ കഴിച്ചത്. വയറുവേദന
കലശലായതിനെതുടര്‍ന്ന് ഇരുവരും ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍
കോളേജ് ആശുപത്രിയിലും ചികിത്സതേടി.
നടക്കാവ് പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ
വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ വട്ടക്കിണറിലെയും നടക്കാവിലെയും
ബേക്കറികളില്‍ എത്തിയെങ്കിലും അടച്ചിട്ടതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങി.
തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ നന്ദുവില്‍ നിന്ന് മൊഴിയെടുത്തു.
Source:http://www.deshabhimani.com
Source:http://www.deshabhimani.com
No comments:
Post a Comment