തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കെഎഫ്സി ചിക്കന്‍ സെന്‍ററില്‍ വീണ്ടും
ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. തിരുവല്ലം സ്വദേശി തമ്പിക്കാണ് ഭഷ്യ
വിഷബാധയേറ്റതായി ആരോപണമുയര്‍ന്നത്. ഇന്നലെ രാത്രി ഇയാള്‍ ഇവിടെ നിന്നും
ചിക്കന്‍ കഴിച്ചു. ഇതിനു ശേഷം കിഴക്കേകോട്ടയില്‍ എത്തിയപ്പോള്‍
ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായി. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജനറല്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ ചിക്കന്‍ കഴിച്ചല്ല
ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതെന്നു തെളിഞ്ഞതായി പൊലീസ്. ഇതേക്കുറിച്ചു
പ്രതികരിക്കാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ തയാറായില്ല.
Source:http://www.metrovaartha.com
Source:http://www.metrovaartha.com
No comments:
Post a Comment