കാസര്‍കോട്: പുഴുക്കളുള്ള ചോക്ലേറ്റ് കഴിച്ച് രണ്ടുവയസ്സുകാരി ഛര്‍ദിച്ച്
അവശനിലയിലായ സംഭവത്തില്‍ മേല്‍പ്പറമ്പിലെ ബേക്കറി ഫുഡ് ഇന്‍സ്‌പെക്ടര്‍
അനൂപ്കുമാര്‍ പരിശോധിച്ചു. മംഗലാപുരത്തുനിന്ന് വാനില്‍ കൊണ്ടുവന്ന്
വില്‍ക്കുന്ന ചോക്ലേറ്റില്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന്
പരിശോധനയില്‍ കണ്ടെത്തി.
'ഫ്‌ളാഷ് ബാഗ്' എന്നുമാത്രം കവറിന് പുറത്തുള്ള ഈ ചോക്ലേറ്റിന്
നിര്‍മാതാക്കളുടെ പേരോ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ബാര്‍ കോഡോ ഇല്ല. ശീതീകരിച്ച
സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം പുറത്ത് ചോക്ലേറ്റ് വെച്ചതും പുഴുക്കള്‍
കയറാന്‍ കാരണമായി. പുഴുക്കള്‍ വരാന്‍ സാധ്യതയുള്ള നട്‌സ് ഇതില്‍
ഉണ്ടായിരുന്നില്ലെന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൃത്രിമമായി
ചേര്‍ക്കുന്ന പഞ്ചസാര ഇതിലുള്ളതായി സംശയമുണ്ടെന്നും ചോക്ലേറ്റ്
കോഴിക്കോട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും
അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഈ ബേക്കറിയില്‍നിന്നാണ് മേല്‍പ്പറമ്പിലെ
മുഹമ്മദ് പത്ത് ചോക്ലേറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്റെ മകന്‍ ഫസല്‍
റഹ്മാന്റെ മക്കള്‍ക്കുവേണ്ടിയാണ് അഞ്ചുരൂപ വീതം വിലയുള്ള പത്തെണ്ണം
വാങ്ങിയത്. ഇത് കഴിച്ച രണ്ടുവയസ്സുകാരി ഫൈസ മറിയ ഛര്‍ദിച്ച് അവശനിലയിലായി.
ഫൈസ മറിയയുടെ വായില്‍ പുഴുക്കളെയും വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന്
ചോക്ലേറ്റ് പരിശോധിച്ചപ്പോള്‍ എല്ലാറ്റിലും പുഴുക്കളെ കണ്ടെത്തി.
Source:http://www.mathrubhumi.com
Source:http://www.mathrubhumi.com
No comments:
Post a Comment