വൈറ്റില: ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി നല്‍കിയത്
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസും ആരോഗ്യ വിഭാഗവും
നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ റോഡ് ഉപരോധിച്ചു.
വെള്ളിയാഴ്ച വൈകിട്ട് വൈറ്റിലയിലാണ് സംഭവം.
വൈകിട്ട് ഏഴരയോടെ വൈറ്റിലയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം
കഴിക്കാനെത്തിയവര്‍ക്കാണ് പൊറോട്ടയോടൊപ്പം പഴകിയ ചിക്കന്‍ കറി നല്‍കിയത്.
സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന്
സപ്ലയര്‍ പറഞ്ഞുവത്രെ. തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന
മറ്റുള്ളവരും വിഷയത്തില്‍ ഇടപെട്ടു.സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് എസ്.ഐ.യെ സംഭവം
അറിയിച്ചെങ്കിലും ഇദ്ദേഹം വക വച്ചില്ല. ജീവനക്കാര്‍ കുറവാണെന്നും ജോലി സമയം
കഴിഞ്ഞെന്നും പറഞ്ഞ് ആരോഗ്യവിഭാഗം അധികൃതരും കയ്യൊഴിഞ്ഞു. തുടര്‍ന്ന്
ക്ഷുഭിതരായ നാട്ടുകാര്‍ പാലാരിവട്ടം -വൈറ്റില ബൈപ്പാസില്‍ ഗതാഗതം
സ്തംഭിപ്പിച്ചു. സംഭവമറിഞ്ഞ് പനങ്ങാട് പോലീസും കടവന്ത്ര പോലീസും സ്ഥലത്തെത്തി. പിന്നീട്
പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതരും
സ്ഥലത്തെത്തി. പഴകിയ ഭക്ഷണം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സംഭവത്തെ
തുടര്‍ന്ന് പാലാരിവട്ടം - കുമ്പളം ബൈപ്പാസില്‍ ഒരു മണിക്കൂറോളം ഗതാഗതം
തടസ്സപ്പെട്ടു.
Source:http://www.mathrubhumi.com
No comments:
Post a Comment