തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മല്‍സ്യത്തില്‍ നിന്നും ഭക്ഷ്യ
വിഷബാധയേറ്റ് 12 പേര്‍ ആശുപത്രിയില്‍. മത്സ്യം കഴിച്ചതിന് പിന്നാലെ
ഛര്‍ദ്ദിയും അതിസാരവും പിടിപെട്ടവരെ ജില്ലാ ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു. മല്‍സ്യം കേടു വരാതിരിക്കാന്‍ ചേര്‍ത്ത
അമോണിയത്തിന്റെ അളവ് കൂടിയതാണ് ഭക്ഷ്യ വിഷബാധയ്‌ക്ക് കാരണമെന്നാണ്
പ്രാഥമിക വിലയിരുത്തല്‍. നെയ്യാറ്റിന്‍കര ടിവി ജംഗ്‌ഷനില്‍ നിന്നും
വാങ്ങിയ മത്സ്യം പാകം ചെയ്‌തു കഴിച്ചവര്‍ക്ക് ആയിരുന്നു അസ്വാസ്‌ഥ്യം
അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അസുഖം ഗുരുതരമായവരെ മെഡിക്കല്‍ കോളേജിലേക്ക് പിന്നീട് മാറ്റി. പരാതി
ലഭിച്ചതിന്റെ പശ്‌ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുകയും
ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‌തു. രണ്ടാഴ്‌ച പഴക്കമുള്ള
മല്‍സ്യമാണ് വില്‍പ്പന നടത്തിയതെന്നും മല്‍സ്യം കേടാകാതിരിക്കാനായി
ചേര്‍ത്ത അമോണിയത്തിന്റെ അളവ് കൂടിപ്പോയതാണ് വിഷബാധയ്‌ക്ക്
കാരണമായതെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Source:http://mangalam.com
Source:http://mangalam.com
No comments:
Post a Comment