Ads 468x60px

Wednesday, November 7, 2012

വകുപ്പിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണു കമ്മീഷണറുടെ യോഗ്യതയ്‌ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിലവാരമുള്ള 'ഭക്ഷണം ജനങ്ങള്‍ക്കുറപ്പാക്കുകയും ഭക്ഷ്യ സുരക്ഷാനിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യുന്ന വകുപ്പിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണു കമ്മീഷണറുടെ യോഗ്യതയ്‌ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വത്സ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്തയാളെയാണു കമ്മീഷണറായി നിയമിക്കണമെന്നാണു നിയമമെങ്കിലും ഇപ്പോഴത്തെ കമ്മീഷണറായ ബിജു പ്രഭാകര്‍ ഐ എ എസിന് ആ യോഗ്യതയില്ലെന്നാരോപിച്ചു യു. മോനിച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യവകുപ്പു സത്യവാങ്മൂലം നല്‍കിയത്.  അതേസമയം 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് പ്രകാരം കമ്മീഷ്ണറാകാനുള്ള യോഗ്യത പറഞ്ഞിട്ടില്ല. ഇതിനു മുമ്പു 2008 മുതല്‍ ഈ പദവി വഹിച്ച പല ഉദ്യോഗസ്ഥരും ഗവ. സെക്രട്ടറിയുടെ റാങ്കുള്ളവരായിരുന്നില്ല. എന്നാല്‍ അന്നൊന്നും ഈ പരാതിയുണ്ടായിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തു ഷവര്‍മ കഴിച്ചു യുവാവു മരിച്ച ശേഷം സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് എതിരെ നിയമപ്രകാരമുള്ള നടപടികള്‍ക്കു തയ്യാറായപ്പോഴാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
696 ഹോട്ടലുകള്‍ക്കു േനാട്ടീസ് കൊടുത്തു. 73 ഹോട്ടലുകള്‍ അടച്ചു പൂട്ടി. ഹൈക്കോടതിയില്‍ തന്നെ 28 കേസുകള്‍ ഇതോടനുബന്ധിച്ചു പരിഗണിച്ചു തീര്‍പ്പാക്കി.  പൊതുതാത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്തു. നിലവാരമുള്ള ഭക്ഷണം ജനങ്ങള്‍ക്കു നല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു ബാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വകുപ്പിന്റെ നല്ല ഉദ്ദേശത്തെ തകര്‍ക്കാന്‍ മറ്റാര്‍ക്കോ വേണ്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. പൊതുതാത്പര്യ ഹര്‍ജിയിലൂടെ ഒരു ഓഫിസറുടെ യോഗ്യത ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനാവില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
Source:http://www.varthamanam.com

No comments:

Post a Comment