Ads 468x60px

Saturday, November 10, 2012

ബിരിയാണിയില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം തട്ടാന്‍ ശ്രമം: സ്‌കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍

നെടുമങ്ങാട്: വിശപ്പടക്കാന്‍ പാങ്ങില്ലാതെ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചശേഷം കൂട്ടുകാരനുമായി ചേര്‍ന്ന് പാത്രത്തില്‍ പാറ്റയെ ഇട്ടത് പഴയൊരു സിനിമാക്കഥ. ഹോട്ടലില്‍കയറി നല്ല ബിരിയാണി കഴിച്ചിട്ട് പാത്രത്തില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം ഉണ്ടാക്കുന്നതാണ് പുതിയ തന്ത്രം. ആര്യനാട് ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16കാരനാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിലെ നായകന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമങ്ങാട് മുസ്സീം പളളിയുടെ സമീപത്തെ ഹോട്ടലാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. ബിരിയാണിയില്‍ ചത്ത പാറ്റയെന്നു പറഞ്ഞ് ബഹളം വച്ച പയ്യന്‍ പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ 1,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്. അതാ പയ്യന്‍ ബാഗില്‍നിന്ന് സൂത്രത്തില്‍ പാറ്റയെടുത്ത് പാത്രത്തില്‍ തിരുകുന്നു. പണിപാളിയതോടെ മുങ്ങാന്‍ ശ്രമിച്ച വിരുതനെ ജീവനക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പരിശോധനയില്‍ സ്‌കൂള്‍ ബാഗിനുളളില്‍ വേറെയും ചത്ത പാറ്റകള്‍ കണ്ടെത്തി. പാറ്റയെ പിടികൂടി വിളക്കില്‍ വച്ചാണ് ഫ്രൈ പരുവത്തിലാക്കുന്നതെന്ന് വിദ്യാര്‍ത്ഥി പിന്നീട് പൊലീസിനോടു പറഞ്ഞു. പിടിക്കപ്പെട്ടതോടെ അച്ഛന്‍ മരിച്ചു പോയെന്നും രോഗിയായ അമ്മയെ സംരംക്ഷിക്കാനാണ് ഇറങ്ങിത്തിരിച്ചതെന്നും പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ അച്ഛന്‍ നേരിട്ടെത്തി ജാമ്യത്തിലിറക്കാന്‍ ശ്രമിക്കുമ്പോഴും മകന്റെ മുഖത്ത് ഭാവമാറ്റമില്ല!

No comments:

Post a Comment