ഷവര്‍മ കഴിച്ച രണ്ടു പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മെഡിക്കല്‍
കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരേ ഹോട്ടലിന്‍റെ വ്യത്യസ്ത
ബ്രാഞ്ചുകളില്‍ നിന്ന് ഷവര്‍മ കഴിച്ച കാസര്‍ഗോഡ് സ്വദേശി നന്തു (22),
ഒളവണ്ണ കാട്ടിലങ്ങാട്ട് സിജില്‍ദാസ് (25) എന്നിവരെയാണ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി 8. 30ഓടെയാണ് നന്തു കോഴിക്കോട് നടക്കാവിലെ
വണ്ടിപ്പേട്ടയിലുള്ള ഒജിന്‍ ബേക്കറിയില്‍ നിന്നു ഷവര്‍മ കഴിച്ചത്. ഞായറാഴ്ച
വൈകിട്ട് ഏഴുമണിയോടെ വട്ടക്കിണറിലുള്ള ഒജിന്‍ബേക്കറിയില്‍ നിന്നാണ്
സിജില്‍ദാസ് ഷവര്‍മ കഴിച്ചത്. അസ്വസ്ഥത തോന്നിയ ഇരുവരെയും മെഡിക്കല്‍
കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.
ഡിസ്ചാര്‍ജ് ചെയ്ത നന്തുവിന് ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത തോന്നി.
പിന്നീട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വീണ്ടും
മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച
നിലയിലാണ് സിജില്‍ദാസിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. പിന്നീട്
ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.
ഭക്ഷ്യവിഷബാധയാണ് ഇരുവര്‍ക്കുമെന്ന് മെഡിക്കല്‍ കോളെജില്‍ നിന്നും
സ്ഥിരീകരിച്ചു. നന്തു നടക്കാവ് പൊലീസ് സ്റ്റേഷനിലും സിജില്‍ദാസ്
പന്നിയങ്കര പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.
Source:http://www.metrovaartha.com
Source:http://www.metrovaartha.com
No comments:
Post a Comment