ചേനപ്പാടി (കാഞ്ഞിരപ്പള്ളി): ഒരുവിദ്യാര്‍ഥിയുടെ പിറന്നാള്‍ആഘോഷത്തിന് കൊടുത്ത മിഠായികഴിച്ച 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചേനപ്പാടി
തരകനാട്ടുകുന്നേല്‍ സെന്‍റ് ആന്‍റണീസ് എല്‍.പി.സ്‌കൂളിലെ
വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരില്‍ 12 പേര്‍ കാഞ്ഞിരപ്പള്ളി
താലൂക്ക് ആസ്പത്രിയിലും 13 പേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ
ആസ്പത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ 10
മണിക്കാണ് സംഭവം. സ്‌കൂളിന്‌സമീപത്തുള്ള കടയില്‍നിന്നാണ് മിഠായി വാങ്ങി
നല്‍കിയത്. കാഞ്ഞിരപ്പള്ളിയിലെ ഒരു കടയില്‍നിന്നാണ് മിഠായി ഇവിടെ
എത്തിച്ചത്. അതിന്റെ ബില്ല് വാങ്ങിയിരുന്നില്ലെന്നും കടയുടമ പറഞ്ഞു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ അധ്യാപകരും നാട്ടുകാരും
ചേര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജില്ലാ ഫുഡ്
ഇന്‍സ്‌പെക്ടര്‍ കെ.ഡേവിഡ് ജോണ്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി കാഞ്ഞിരപ്പള്ളി
ഓഫീസര്‍ ഡി.വില്‍സന്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ വി.സി.കോശി,
എം.വി.ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എരുമേലി എസ്.ഐ.ജയപ്രകാശ് എന്നിവര്‍
സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ മിഠായിയുടെ
സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.സ്‌കൂളില്‍ ആകെയുള്ള 70
കുട്ടികളും മിഠായി കഴിച്ചിരുന്നു. അതില്‍ 25 പേര്‍ക്കാണ് അസ്വസ്ഥത
അനുഭവപ്പെട്ടത്. മധ്യപ്രദേശ് ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയുടെ കൗതുക
മിഠായിയാണ് കുട്ടികള്‍ കഴിച്ചത്. ഇതിന്റെ കവറില്‍ നിര്‍മ്മാണത്തിയ്യതി
രേഖപ്പെടുത്തിയിട്ടില്ല. സാമ്പിള്‍പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍
കടയുടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Source:http://www.mathrubhumi.com
No comments:
Post a Comment