Ads 468x60px

Thursday, August 22, 2013

ട്രെയിന്‍ ഭക്ഷണം: ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം അവണിച്ചു

തിരുവനന്തപുരം : ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന കര്‍ശനമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം റയില്‍വേ അവഗണിച്ചു. ടെയിനുകളിലെ ഭക്ഷണം മോശമാണെന്ന വ്യാപക പരാതികളെത്തുടര്‍ന്നു കഴിഞ്ഞ ജനുവരിയിലാണു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ക്കു കത്ത് നല്‍കിയത്. എന്നാല്‍, ഈ നിര്‍ദേശം അവഗണിക്കപ്പെട്ടതാണു മരുസാഗര്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകളിലെ ഭക്ഷ്യവിഷബാധയ്ക്കു കാരണമായത്. വൃത്തിഹീനമായ സാഹചര്യത്തിലാണു പാന്‍ട്രികളില്‍ ഭക്ഷണം തയാറാക്കുന്നതെന്നും ഇതു സംബന്ധിച്ചു പരിശോധന നടത്തണമെന്നുമായിരുന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കത്തിലെ ആവശ്യം. ഒട്ടേറെ പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും റയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്താന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അധികാരമില്ലാത്തതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ റയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 
Source:http://www.manoramaonline.com

No comments:

Post a Comment