Thursday, October 20, 2011

വ്യാജ കറുവപ്പട്ട വ്യാപകം: അന്വേഷിക്കാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍: വ്യാപകമായി വിറ്റുവരുന്നതായി സംശയിക്കുന്ന വ്യാജ കറുവപ്പട്ട (കാസിയ) കണ്ടെത്താനും സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ച് നടപടി എടുക്കാനും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ഫുഡ്ഇന്‍സ്‌പെക്ടര്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.കേരളമുള്‍പ്പെടെ ഇന്ത്യയില്‍ പലസ്ഥലത്തും കറുവപ്പട്ടക്ക് പകരം വിദേശത്ത്‌നിന്ന് ഇറക്കുമതി ചെയ്യുന്ന കാസിയ വിറ്റുവരുന്നതായി കണ്ണൂര്‍ പയ്യാമ്പലം സ്വദേശി ലിയനോര്‍ഡ് ജോണ്‍ രണ്ട് വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു. ഇപ്പോഴാണ് അന്വേഷണത്തിനുത്തരവിട്ടത്. ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.കേരളത്തിലാണ് ഏറ്റവും മുന്തിയ തരത്തിലുള്ള കറുവപ്പട്ടയുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരക്കണക്കിന് ഏക്കറോളം കറുവാപ്പട്ട കൃഷിയുണ്ടായ കേരളത്തില്‍ കൃഷി അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്തോനേഷ്യ, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ കാടുകളിലാണ് കറുവാപ്പട്ടയോട് സാമ്യമുള്ളതും ഗന്ധം കുറഞ്ഞതുമായ കാസിയ ധാരാളം കണ്ടുവരുന്നത്. കാസിയത്തിന്റെ തോല്‍ എടുത്താണ് കറുവാപ്പട്ട എന്ന രീതിയില്‍ വില്‍ക്കുന്നതെന്ന് കണ്ണൂരിലെ കറുവപ്പട്ടാ കര്‍ഷകന്‍ കൂടിയായ ലിയനോര്‍ഡ് ജോണ്‍ പറയുന്നു. സംസ്ഥാനത്ത് ഒരു കിലോ ഉണങ്ങിയ കറുവാപ്പട്ട ഉത്പാദിപ്പിക്കാന്‍ 250 രൂപ ചെലവാണ്. 300 രൂപയെങ്കിലും കിട്ടിയാലെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ. അതേ സമയം കാസിയ കിലോവിന് 60 രൂപതോതില്‍ ഏജന്‍സികള്‍ ഇറക്കുമതി ചെയ്യും. 250 രൂപമുതല്‍ 700 രൂപയ്ക്ക്‌വരെ ഇത് വില്‍ക്കുകയും ചെയ്യും.യഥാര്‍ത്ഥ കറുവാപ്പട്ടയില്‍ നിന്ന് 20തിലധികം ആയുര്‍വേദ മരുന്നുണ്ടാക്കുന്നുണ്ട്. യൂജിനോള്‍ 90 ശതമാനം അടങ്ങിയ കര്‍പ്പതൈലം ഉള്ളത് കണ്ണൂര്‍ ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കറുവാപ്പട്ടയിലാണ്. സോപ്പ്, പ്രകൃതിദത്ത അണുനാശിനി എന്നിവക്കും കറുവാപ്പട്ടയാണുപയോഗിക്കുക. അതേ സമയം കണ്ണൂരില്‍ത്തന്നെ പല കടകളിലും കിട്ടുന്നത് വ്യാജ കറുവാപ്പട്ടയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പത്തോട്ടം കണ്ണൂരിലെ അഞ്ചരക്കണ്ടിയിലായിരുന്നു. പക്ഷെ തോട്ടം സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും അവിടെ മെഡിക്കല്‍കോളേജുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരുകയും ചെയ്തതോടെ തോട്ടത്തിന്റെ വിസ്തൃതി പേരിന് മാത്രമായി. 
നാടുകാണി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ കറുവാപ്പട്ട തോട്ടമുള്ളത്.
source: mathrubhumi.com

മായം ചേര്‍ക്കല്‍ തടയാന്‍ അധികാരംതേടി നഗരസഭ

നവിമുംബൈ: ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ വ്യാപകമാവുന്ന മായം ചേര്‍ക്കല്‍ തടയാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുള്ള അധികാരങ്ങള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നവിമുംബൈ നഗരസഭ ആരോഗ്യവകുപ്പി്ു കത്തുകളയച്ചിട്ടും പ്രതികരണമില്ലെന്ന് പരാതി. ഏകദേശം പതിനഞ്ചോളം കത്തുകള്‍ സര്‍ക്കാരിന് അയച്ചുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നു നഗരസഭാവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുംബൈ നഗരസഭയുടെ ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു സാംപിള്‍ പരിശോധനയ്ക്കാനുള്ള വിപുലമായ അധികാരം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഹോട്ടലിലോ ഭക്ഷ്യവസ്തു നിര്‍മാണശാലയിലോ മായം ചേര്‍ക്കുന്നതായോ നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായോ വിവരം ലഭിച്ചാല്‍ ഉടന്‍തന്നെ റെയ്ഡ് നടത്താനുള്ള അധികാരം ഉണ്ട്. ഈ സ്റ്റാഫ് ഹോട്ടലിലും മറ്റു ഭക്ഷണശാലയിലും റെയ്ഡ് നടത്തിയശേഷം കുറ്റവാളികളായ ഹോട്ടല്‍ ഉടമകളെ ശിക്ഷിക്കാറുമുണ്ട്. എന്നാല്‍ 1995-ല്‍ സ്ഥാപിതമായ നവിമുംബൈ നഗരസഭയ്ക്ക് ഇത്തരം അധികാരം നല്‍കാത്തതു കാരണം ഭക്ഷണശാലകളില്‍ പരിശോധന നടത്താറില്ല. വല്ല പരാതിയും ഉണ്ടെങ്കില്‍ താനെയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരാതി കൈമാറണം. എന്നാല്‍ വേണ്ടത്ര സ്റ്റാഫ് ഇല്ലാത്തതിനാല്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്താന്‍ എഫ്.ഡി.എ. അധികൃതര്‍ തയ്യാറാവുന്നില്ല. ഇത് നവിമുംബൈ ഭാഗങ്ങളില്‍ ഭക്ഷണങ്ങളില്‍ വ്യാപകമായ രീതിയില്‍ മായം കലരാന്‍ കാരണമാവുന്നുണ്ട്. നിരവധി പരാതികള്‍ ഹോട്ടലുകളെ സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്ന് നവിമുംബൈ നഗരസഭാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാറിനോട് ഇക്കാര്യം പല തവണ അഭ്യര്‍ഥിച്ചിട്ടും തങ്ങള്‍ക്ക് അധികാരം നല്‍കാന്‍ യാതൊരുവിധ ചലനവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും നഗരസഭാ ഉദ്യോഗസ്ഥര്‍ പറയുന്നു.

source: mathrubhumi

FSSAI calls for EoI for inspection / auditing of food business operations


The Food Safety and Standards Authority of India (FSSAI) has finally decided to take the services of the private sector for filling up the gap due to shortage of human resource personnel for inspection and auditing of food business operations.In this regard, the Authority has called for an Expression of Interest (EoI) for inspection / auditing of food business operations (FBOs).The Authority said, "FSSAI, under Section 44 of FSS Act, 2006, (Food Safety and Standards Act, 2006) intends to authorise certification / auditing bodies. All such certification / auditing bodies as accredited by the National Accreditation Board for Certification Bodies (NABCB) or any other national accreditation body or by any international accreditation body for inspection / auditing of food business operators for the FSMS (Food Safety Management Systems).can apply."The NABCB undertakes assessment of certification bodies applying for accreditation as per the Board's criteria in line with international standards and guidelines. The Board offers accreditation to the certification and inspection bodies."This will enable the FBOs to assess themselves against these requirements and retain evidence of their due diligence in this regard. The Act also specifies that the primary responsibility for safety is on the food business operators and for this appropriate food safety management system is essential. Thus there is requirement of an annual audit of each FBO," the Authority, further said.Reacting to this development in the Authority, Ashwin Bhadri , head, business relations, Equinox Labs, said, "We have been lobbying for this for a while and glad that it has come. We look forward to apply. This initiative will be a boon to the industry." 

source: fnbnews

ശീതളപാനിയം കുടിച്ച് നാല് വിദ്യാര്‍ഥികളുടെ വായ പൊള്ളി

കോഴിക്കോട്: കൊക്കകോള കമ്പനിയുടെ ശീതളപാനീയമായ സ്‌പ്രൈറ്റ് കുടിച്ച് നാല് സ്‌കൂള്‍വിദ്യാര്‍ഥികളുടെ വായയും ചുണ്ടും ഗുരുതരമായി പൊള്ളി. പൊള്ളലേറ്റതിനു പുറമെ ശാരീരികാസ്വാസ്ഥ്യംകൂടി അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ മെഡിക്കല്‍കോളേജ് ആസ്​പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചേവായൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്പറമ്പില്‍ബസാറിലെ പറമ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളായ തറേക്കാട്ടില്‍ സുകുമാരന്റെ മകന്‍ ജിഷ്ണു (17), പൊട്ടമുറി കള്ളോളിപൊയില്‍ അനൂപിന്റെ മകന്‍ അര്‍ജുന്‍ (16), ചാമക്കമണ്ണില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ വിഷ്ണു (16), വേങ്ങേരി കോരച്ചന്‍കുഴി മീത്തല്‍ ബാബുവിന്റെ മകന്‍ ശരത് (16) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.യൂത്ത്‌ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ വ്യാഴാഴ്ചരാവിലെ 11.30ഓടെ സ്‌കൂളിന് സമീപത്തെ കടയില്‍നിന്നാണ് സ്‌പ്രൈറ്റിന്റെ 500 മില്ലി ലിറ്റര്‍ കുപ്പി വാങ്ങി വിദ്യാര്‍ഥികള്‍ കുടിച്ചത്. ശീതളപാനിയത്തിന്റെ സാമ്പിള്‍ പോലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 
source: mathrubhumi.com

Monday, October 10, 2011

FSSA implementation is biggest challenge, points out Gaur at Food summit

India Food Industry Summit 2011, UBM India’s unique offering for this year - a post-exhibition conference - held here on Wednesday, saw different stakeholders of the food industry deliberating on different challenges that the new Food Safety and Standards Act (FSSA), 2006, was likely to meet in the coming days.Offering his point of view on the subject, FSSAI CEO and interim chairman V N Gaur said that though the task of drafting the new law and regulations was a complicated procedure involving a number of tasks, data compilation and deliberations, but the biggest challenge now was to facilitate a smoother implementation process.He informed, “Most of the states have moved successfully with respect to the implementation of the new Act, but there are some state governments which are facing constraints like resource crunch and lack of infrastructure.”However, the states where the food industry had a bigger presence had moved ahead steadily.He further informed that three drafts - functional food, labelling and claims, and list of additives – would be going for approval to the scientific committee soon. They are currently reviewed by the scientific panel.
Interestingly, Gaur again emphasised on the issue of labs strengthening and said that even an NABL Accreditation needed to be revised as different NABL-accredited labs were coming up with different results for the same tests on one food particle.He further said that FSSAI was planning to set up 125 more labs in rural areas of the country. Gaur said that after the law was enacted in 2006, the actual work of the authority towards the implementation of the Act only began after 2008, when the Act was formulated. In the initial years after the formulation of the FSSAI, the meetings of the scientific panel and the committee were not held regularly but now the formal panel members met regularly once in two months to address the concerns of the food industry.
source: fnbnews

Saturday, October 1, 2011

New Adulteration Act bites the dust

KOZHIKODE: The regional office of the Commissioner of Food Safety is finding it tough to file cases against hotels and restaurants that violate food standards.This is because the state is yet to completely shift from the age-old Prevention of Food Adulteration Act 1954 to Food Safety and Standards Act 2006. Due to this handicap, the regional office, which covers Palakkad, Malappuram, Kozhikode, Wayanad, Kannur and Kasargod districts, has been unable to file cases after picking the samples.Though there is no law that authorizes the officials to pick samples, they have been doing this to ensure quality of food items. Sources say the lack of power to file cases against erring hotels has left the department toothless. Currently only Andhra Pradesh and Maharashtra have implemented the law in toto."The Food Safety and Standards Act 2006 is yet to come into practice in the state and due to this even if we file a case against under the old law, it won't stand," said a senior official of the regional office.Under the new law the power to deal with cases relating to food adulteration and standards have been shifted from the first class magistrate to the adjudicating officer.However, the government is yet to appoint an adjudicating officer under the law. But officials expressed hopes that the new law would come in to practice in a couple of months.Under the new law strict fine will be imposed even for small crimes. The maximum limit of fine would be Rs 10 lakh, said, sources. With the strict implementation of the law, under which the chief food inspector will be renamed as food safety inspector, no one can get away. 
source: timesofindia

വെളിച്ചെണ്ണയില്‍ സര്‍വത്ര മായം: ആരോഗ്യവകുപ്പ് കണ്ണടയ്ക്കുന്നു

കൊല്ലം: വെളിച്ചെണ്ണയില്‍ മായം ചേര്‍ത്ത് വില്ക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം വിപുലമാക്കി. വെളിച്ചെണ്ണവില നൂറുരൂപയില്‍ കൂടുതലായ ഓണക്കാലത്ത് മായംചേര്‍ന്ന ടണ്‍ കണക്കിന് വെളിച്ചെണ്ണ കേരളത്തില്‍ വിറ്റഴിച്ചതായി ഉപഭോക്തൃസംഘടനകള്‍ പറയുന്നു. മായംചേര്‍ന്ന വെളിച്ചെണ്ണയുടെ വിപണനം കേരളത്തില്‍ അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് മൂന്ന് മാസം മുമ്പ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന പെട്രോളിയം ഉപോത്പന്നമായ പാരഫിന്‍ ദ്രാവകത്തിന്റെ കണക്ക് ഹാജരാക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.
വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വില്ക്കാനായാണ് പാരഫിന്‍ ദ്രാവകം വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് ആക്ഷേപം. കേരളത്തിലെ വ്യാവസായിക ആവശ്യത്തിനു വേണ്ടതിനേക്കാള്‍ ഇരട്ടിയോളം പാരഫിന്‍ കൊച്ചിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നുണ്ട്. പാം കെര്‍ണല്‍ എണ്ണയും വെളിച്ചെണ്ണയില്‍ മായമായി ചേര്‍ക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ചില വെളിച്ചെണ്ണ മൊത്തവ്യാപാരികള്‍ ലോഡുകണക്കിന് വാങ്ങുന്നുണ്ട്.
വെളിച്ചെണ്ണയുടെ സാന്ദ്രത പാം കെര്‍ണല്‍ ഓയില്‍, പാരഫിന്‍ എന്നിവയുടേതിനു അടുത്തായതിനാല്‍ മായംചേര്‍ത്തതായി ഒറ്റനോട്ടത്തില്‍ മനസ്സിലാവില്ല. 20 ശതമാനം വരെ പാരഫിന്‍ ദ്രാവകം ചേര്‍ത്താലും വെളിച്ചെണ്ണയുടെ മണം മാറുകയുമില്ല. ഈ കാരണങ്ങള്‍ കൊള്ളലാഭത്തിനായി വെളിച്ചെണ്ണയില്‍ പാം കെര്‍ണല്‍ ഓയിലും പാരഫിന്‍ ദ്രാവകവും ചേര്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നു. സോപ്പ് നിര്‍മ്മാണത്തിനായാണ് പാം കെര്‍ണല്‍ എണ്ണ വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്. പാം ഓയിലിന്റ ഉപോത്പന്നമാണിത്. കൂടുതല്‍ അളവില്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്റെ ദഹനേന്ദ്രിയവ്യുഹത്തിന് തകരാറുണ്ടാക്കാന്‍ ഈ എണ്ണ കാരണമാകും. പാരഫിന്‍ ദ്രാവകം അകത്തുചെന്നാല്‍ സന്ധിവേദനയും ആമാശയ അള്‍സറും ഉണ്ടാകാമെന്ന് ബ്രീട്ടിഷ് മെഡിക്കല്‍ ജേര്‍ണലില്‍ 1985 ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 100 കിലോ വെളിച്ചെണ്ണയില്‍ 30 കിലോ പാരഫിന്‍ ദ്രാവകവും 20 കിലോ പാം കെര്‍ണല്‍ എണ്ണയുമാണ് സാധാരണ കലര്‍ത്താറുള്ളത്. ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് ഒരു കിലോ വെളിച്ചെണ്ണയില്‍ 30 രുപ വരെ അമിതലാഭം നേടാന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് ഇതുമൂലം കഴിയും. മായംചേര്‍ത്ത എണ്ണ പാക്കറ്റുകളിലാക്കി വില്‍ക്കുമ്പോള്‍ ലാഭം ഇതിലും കൂടും. പാക്കേജസ് ആന്‍ഡ് കമോഡിറ്റീസ് നിയമം പാടെ ലംഘിച്ചുമാണ് മൊത്തക്കച്ചവടക്കാര്‍ വെളിച്ചെണ്ണ പല പേരുകളില്‍ കവറുകളിലാക്കി വില്‍ക്കുന്നത്. മായം തടയാന്‍ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരില്‍നിന്ന് മാസപ്പടി വാങ്ങി നഗ്‌നമായ ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആരെങ്കിലും പരാതിപ്പെട്ടാല്‍ പേരിന് സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ ലാബിലേക്കയയ്ക്കും. പിന്നീട് ഒരു അനക്കവുമുണ്ടാകില്ല. നടപടി ഉണ്ടാകുമെന്ന സൂചന കണ്ടാല്‍ മുകളില്‍ വേണ്ടപ്പെട്ടവരെ പിടിച്ച് കേസ് തേച്ചുമാച്ചു കളയുകയും ചെയ്യും. ഹൈക്കോടതി ഇടപെട്ട് വെളിച്ചെണ്ണ സാമ്പിളുകള്‍ പുണൈയിലെ സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ലാബിലേക്ക് ഈ വര്‍ഷമാദ്യം അയച്ചിരുന്നു. ഇതില്‍ ഒരു സാമ്പിള്‍ പോലും നിശ്ചിത മാനദണ്ഡങ്ങള്‍ പുലര്‍ത്തിയിരുന്നില്ലെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ചില സാമ്പിളുകളില്‍ അയഡിന്‍ തോത് അപകടകരമായ രീതിയിലുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച നടപടികളാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിരിക്കുന്നത്. മായം ചേര്‍ന്ന വെളിച്ചെണ്ണ മാര്‍ജിന്‍ കുറച്ച് സംസ്ഥാനമെമ്പാടും വിറ്റഴിച്ചതോടെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാന്‍ പോലുമാകാത്ത സ്ഥിതിയുമായി.
source: mathrubhumi.com

മാപ്പപേക്ഷയും പിഴയും മാത്രം ഹോട്ടല്‍ റെയ്ഡുകള്‍ പ്രഹസനമാകുന്നു

കണ്ണൂര്‍:ദിവസങ്ങളായി കണ്ണൂര്‍ നഗരപരിധിയില്‍ നടക്കുന്ന ഹോട്ടല്‍ റെയ്ഡുകളില്‍ പഴകിയതും ഉപയോഗശൂന്യമായതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുന്നെങ്കിലും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ജില്ലയിലാകമാനം പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ പിടിച്ചതിനെ തുടര്‍ന്ന് ഹോട്ടലുകളെക്കുറിച്ച് വ്യാപക പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് റെയ്ഡ് ശക്തമാക്കിയത്. ഉപയോഗശൂന്യമായ മുട്ട-ഇറച്ചി വിഭവങ്ങള്‍, ചോറ്, കറികള്‍, അച്ചാറുകള്‍, ജ്യൂസുകള്‍ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ആയിരം രൂപ വരെ പിഴ ഈടാക്കി മാപ്പപേക്ഷയും എഴുതിവാങ്ങി ഹോട്ടലുകളെ വെറുതെ വിടുകയാണ് ചെയ്യുന്നത്. നിയമനടപടികള്‍ സ്വീകരിക്കേണ്ട അധികാരി മുനിസിപ്പല്‍ സെക്രട്ടറിയാണ്. പല ഹോട്ടലുകളില്‍ അടുക്കളയും ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിഹീനമാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പൂര്‍ണതോതിലായിട്ടുമില്ല. മുനിസിപ്പാലിറ്റീസ് ആക്ട് 479 പ്രകാരം പിടിച്ചെടുത്ത ഹാനികരമായ ഭക്ഷണങ്ങള്‍ നശിപ്പിച്ചുകളയാനും പിഴയടയ്ക്കാനും മാത്രമേ കഴിയൂ. നിയമത്തിലെ ഈ പഴുതുപയോഗിച്ചാണ് കാലാകാലങ്ങളില്‍ ഹോട്ടലുടമകള്‍ രക്ഷപ്പെടുന്നത്. പുതുതായി നടപ്പാക്കുമെന്ന് പറയുന്ന ഭക്ഷ്യസുരക്ഷാ നിയമം ഇപ്പോഴും ശൈശവ ദശയിലാണ്. പാകം ചെയ്ത ഭക്ഷണവും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതാണ് പ്രത്യേകത. ഈ നിയമപ്രകാരം പിടിച്ചെടുക്കുന്ന പാകംചെയ്ത ഭക്ഷണത്തില്‍ മനുഷ്യന് ഹാനികരമായ ചെറുജീവികള്‍, ബാക്ടീരിയ എന്നിവ ഉണ്ടോയെന്ന് പരിശോധിച്ച് കേസെടുക്കാം. രണ്ടുലക്ഷം രൂപവരെ പിഴ ഈടാക്കാമെന്നതും ഈ നിയമത്തിന്റെ പ്രത്യേകതയാണ്. ഓരോ മേഖലയിലും ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. ഇത് നടപ്പില്‍ വരുന്നതോടുകൂടി പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാനാകുമെന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍, അച്ചാര്‍ അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍ എപ്പോഴും കുറച്ചധികം സൂക്ഷിക്കാറുണ്ടെന്നും അത് ഉപയോഗശൂന്യമായ ഭക്ഷണമെന്ന രീതിയില്‍ പിടിച്ചെടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. പല പഴയ ഹോട്ടലുകളിലും സര്‍ക്കാറിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന നിശ്ചിത സ്ഥലപരിധി പ്രദേശത്ത് പുതിയ നിര്‍മാണമോ ഇരിപ്പിടം വര്‍ധിപ്പിക്കാനോ അടുക്കളകള്‍ വലുതാക്കാനോ സാധിക്കില്ലെന്നും ഉടമകള്‍ പറയുന്നു.