Ads 468x60px

Wednesday, March 19, 2014

വര്‍ക്കലയില്‍ നിരോധിച്ച കവര്‍പാല്‍ വില്പന സജീവം

വര്‍ക്കല : ഉത്സവകാലം ലക്ഷ്യമിട്ട് വര്‍ക്കല പട്ടണത്തിലും സമീപപ്രദേശങ്ങളിലും തമിഴ്നാട്ടില്‍ നിന്നും നിരോധിച്ച കവര്‍പാലുകള്‍ വില്പനയ്ക്കെത്തുന്നു. ഏജന്‍സികള്‍ക്ക് കൂടുതല്‍ കമ്മിഷന്‍ നല്‍കിയാണ് ഇവ വിറ്റഴിക്കുന്നത്. പുലര്‍ച്ചെ ഒരു മണി മുതല്‍ ചെറുതും വലുതുമായ നിരവധി വാഹനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നും പാല്‍ എത്തുന്നു. മായം കലര്‍ന്നതാണ് ഇവയില്‍ അധികവും. നേരത്തെ നിരോധിച്ച പാല്‍ പേരുകള്‍ മാറ്റി ആകര്‍ഷകമായ രീതിയില്‍ പായ്ക്ക് ചെയ്താണ് അന്‍പതില്‍പ്പരം ബ്രാന്‍ഡുകളിലാണ് പാല്‍ വിപണിയില്‍ എത്തിക്കുന്നത്.  ഇത്തരം ഉല്പന്നങ്ങള്‍ക്ക് മില്‍മാ പാലിന്റെ ഇരട്ടി കമ്മിഷനാണ് നല്‍കുന്നത്. ഇവയുടെ ഏജന്‍സിക്കും ആള്‍ക്കാര്‍ കൂടുതലാണ്. മയമില്ലാത്ത പാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സംരക്ഷിക്കുവാന്‍ കഴിയില്ലെന്നിരിക്കെ തമിഴ്നാട്ടില്‍ നിന്നും വരുന്ന പാല്‍ നാലും അഞ്ചും ദിവസം കേടുകൂടാതെ സംരക്ഷിക്കാനാകും.കൃത്രിമ പാലിന്റെ അമിത ഉപയോഗം നിമിത്തം നിരവധിപേര്‍ക്ക് അസിഡിറ്റി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതായി സൂചനയുണ്ട്. ബന്ധപ്പെട്ട ഭക്ഷ്യ സുരക്ഷാവിഭാഗവും ആരോഗ്യ വിഭാഗവും ഇക്കാര്യത്തില്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.  

No comments:

Post a Comment