Ads 468x60px

Thursday, October 16, 2014

20 പേരുടെ പണി കറുത്ത ബാഡ്ജു കുത്തി രണ്ടു പേർ ചെയ്താൽ...

തിരുവനന്തപുരം: തപാൽ നോട്ടം മുതൽ  വിവിധ ജില്ലകളിൽ നിന്നുള്ള ഫയൽ തീർപ്പാക്കലടക്കമുള്ള കാര്യങ്ങൾക്ക്  ആകെ രണ്ടു ജീവനക്കാർ. കാലത്തു തുടങ്ങുന്ന ജോലി പലപ്പോഴും രാത്രി  11 വരെ നീളും. സഹികെട്ടതിനാൽ ഇന്നലെ കറുത്ത ബാഡ്ജു ധരിച്ചാണ് ഇരുവരും ജോലിക്കെത്തിയത്. നെഞ്ചത്ത് ബാഡ്ജു കുത്തി രണ്ടു പേർ  പ്രതിഷേധിക്കുന്ന കാര്യം ആരുമൊട്ടറിഞ്ഞുമില്ല.

തൈക്കാട്ട് പ്രവർത്തിക്കുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് ഓഫീസിന്റെ സ്ഥിതിയാണിത്. കമ്മിഷണർ, രണ്ടു ജോയിന്റ് കമ്മിഷണർമാർ, രണ്ടു ക്ളാർക്കുമാർ. ഇതാണ് ഓഫീസിലെ അംഗസംഖ്യ. കമ്മിഷണർക്കും ജോയിന്റ് കമ്മിഷണർമാർക്കും ഓഫീസ് ജോലികളുമായി ബന്ധപ്പെടേണ്ട കാര്യമില്ല. ശേഷിക്കുന്ന രണ്ടുപേർ വേണം എല്ലാത്തിനും സമാധാനം പറയാൻ. നിലവിലെ ഘടനയനുസരിച്ച് 20 ജീവനക്കാരെങ്കിലും വേണ്ട ഓഫീസാണിത്.
14 ജില്ലകളിലെയും ഫുഡ് ഇൻസ്പെക്ടർ ഓഫീസുകൾ, താലൂക്ക് തലത്തിലുള്ള പരിശോധനാ ഓഫീസുകൾ, തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമുള്ള അനലിറ്റിക്കൽ ലാബുകൾ, ശബരിമല സീസണിൽ പ്രവർത്തിക്കുന്ന പത്തനംതിട്ടയിലെ പ്രത്യേക അനലിറ്റിക്കൽ ലാബ്  എന്നിവിടങ്ങളിൽ നിന്നുള്ള ഫയലുകൾ നോക്കേണ്ടത്  ഇവിടെയാണ്. വിവരാവകാശ നിയമപ്രകാരമുള്ള കത്തുകളുടെ മറുപടി തയ്യാറാക്കൽ, നിയമസഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടി തയ്യാറാക്കൽ, ഫണ്ടു വിതരണം, പെൻഷൻകാരുടെ ആനൂകൂല്യ വിതണം, പല സ്ഥലങ്ങളിലെ കേസുകൾ... ജോലികൾ ഇങ്ങനെ നീളുന്നു. ഒരാൾ ലീവെടുത്താൽ അപരന്റെ നടുവൊടിഞ്ഞതു തന്നെ. ഇതറിയാവുന്നതിനാൽ ഇരുവരും ലീവെടുക്കാറുമില്ല.

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴിലായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റും ആദ്യം പ്രവർത്തിച്ചിരുന്നത്. 2009ലാണ് സ്വതന്ത്രചുമതലയുള്ള ഓഫീസാക്കി മാറ്റിയത്. അന്ന് ഇവിടേക്ക് മാറാൻ ആരോഗ്യവകുപ്പ് ജീവനക്കാരോട്  താത്പര്യം ചോദിച്ചിരുന്നു. പലരും സമ്മതമറിയിച്ചെങ്കിലും ബന്ധപ്പെട്ട ഫയലുകൾ പൊടിപിടിച്ച് കിടപ്പാണ്. പുതിയ തസ്തിക ഉണ്ടാക്കുന്നതിന് ചില ചർച്ചകൾ നടന്നെങ്കിലും സർക്കാരിന്റെ സാമ്പത്തിക പരാധീനതയിൽ അതും കുരുങ്ങി.

Source:http://news.keralakaumudi.com

No comments:

Post a Comment