കൊച്ചി: ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അന്യായമായ ഇടപെടല്‍ മൂലം സംസ്ഥാനത്തെ
ഐസ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് പോകുവാന്‍ കഴിയാത്ത സാഹചര്യം
ഉടലെടുത്തതോടെ മെയ് രണ്ടു മുതല്‍ സംസ്ഥാനത്തെ ഐസ് പ്ലാന്റുകള്‍
അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി കേരള സ്റ്റേറ്റ് ഐസ്
മാനുഫേക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വൈദ്യുതി
പ്രതിസന്ധി മൂലം പ്രവര്‍ത്തനം താറുമാറായിരിക്കുന്ന സാഹചര്യത്തില്‍
ഇത്തരത്തിലുള്ള പരിശോധനകള്‍ യൂണിറ്റുകളെ തകര്‍ത്തെറിയുമെന്ന് സംസ്ഥാന
കമ്മിറ്റി വിലയിരുത്തി. ഐസ് ഭക്ഷ്യ വസ്തുവല്ല. മത്സ്യവിഭവങ്ങള്‍ കേടുകൂടാതെ
സൂക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുവല്ലാത്ത ഐസ്
നിര്‍മാണത്തിനുപയോഗിക്കുന്ന വെള്ളത്തിന് കുടിവെള്ളത്തേക്കാള്‍ പരിശുദ്ധി
വേണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിഷ്‌കര്‍ഷിക്കുന്നത് സ്ഥാപനങ്ങള്‍ക്ക്
നേരെയുള്ള വെല്ലുവിളി മാത്രമാണെന്നും പ്രസിഡന്റ് ടി.ജി.ആര്‍.ഷേണായ്
കുറ്റപ്പെടുത്തി.
Source:http://www.mathrubhumi.com
Source:http://www.mathrubhumi.com



No comments:
Post a Comment