Ads 468x60px

Friday, June 7, 2013

നിയോജക മണ്ഡലങ്ങളില്‍ ഇനി ഭക്ഷ്യ സുരക്ഷാ ഓഫിസര്‍

ആലപ്പുഴ * എല്ലാ നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരെ നിയമിക്കുന്നു. നിയമസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണിത്. ഇതിനായി കഴിഞ്ഞ ഒന്നിനു പ്രാബല്യത്തോടെ 57 തസ്തികകള്‍ അധികമായി സൃഷ്ടിച്ചു. നിലവില്‍ നഗരസഭകളുടെ കീഴിലായിരുന്ന 32 ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിനു കീഴിലേക്കു മാറ്റിയിട്ടുമുണ്ട്. ഹോട്ടലുകളും റസ്റ്ററന്റുകളും കൂടുതലുള്ള ഏതാനും നിയോജക മണ്ഡലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം രണ്ടായി വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. ഭക്ഷ്യസുരക്ഷാനിലവാര ചട്ടം 2006 നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടികള്‍. പരിസ്ഥിതിക്കും മനുഷ്യജീവനും ഹാനികരമാകുന്ന വിധത്തില്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയുകയാണു ലക്ഷ്യം. എന്നാല്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒരാള്‍ എന്നതും അപര്യാപ്തമാണെന്നു വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

No comments:

Post a Comment