Ads 468x60px

Friday, September 2, 2011

നിലവാരമില്ലാത്ത പാല് വില്പ്പനയ്ക്കെതിരെ കര്ശന നടപടി

ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്നിന്നും കേരളത്തിലെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ഫുഡ് സേഫ്റ്റി കമ്മീഷന്റെ നിര്ദ്ദേശ പ്രകാരം ക്ഷീരവികസന വകുപ്പ് പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഇടുക്കി ജില്ലയിലെ കുമിളി, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നീ ചെക്ക്പോസ്റുകളില്സെപ്തംബര് ഒന്നു മുതല്പാല്ഗുണനിലവാര പരിശോധന ആരംഭിച്ചു. കേരളത്തില്വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരം പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്നതിനും ഉപഭോക്താക്കള്കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിച്ച് നല്കുന്നതിനും എല്ലാ ജില്ലകളിലും ക്വാളിറ്റി ഇന്ഫര്മേഷന് സെന്ററുകളും പ്രവര്ത്തനം ആരംഭിച്ചു. ഗുണനിലവാരമില്ലാത്തതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ പാല്വില്ക്കുന്നവര്ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്അറിയിച്ചു