Ads 468x60px

Thursday, September 29, 2011

ഹോട്ടലുകളില്‍നിന്നും ഷാപ്പുകളില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍നിന്നും ഷാപ്പുകളില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ സംസ്ഥാനത്ത്പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നഗരസഭ ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ക്കായി ശ്രമം ആരംഭിച്ചത്. ചങ്ങനാശ്ശേരി നഗരസഭയുടെ അതിര്‍ത്തിയിലുള്ള വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തി. കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട്ട് റീജണല്‍ അനലിറ്റിക്കല്‍ ലാബില്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
നഗരസഭകളിലെ വിവിധ കള്ളുഷാപ്പുകളില്‍നിന്നായി കള്ളിന്റെ സാമ്പിളുകള്‍ പരിധോധനയ്ക്ക് അയച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരും. പരിശോധനാഫലം വരുന്ന മുറയ്ക്ക് അനന്തര നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് നഗരസഭാ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഇ.എന്‍.ഷൈന്‍ അറിയിച്ചു.
source: mathrubhumi.com