Ads 468x60px

Friday, March 9, 2012

ഭക്ഷ്യവ്യവസായത്തിന് ലൈസന്‍സ് മാര്‍ച്ച് 31ന് മുമ്പ് പുതുക്കണം

കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യവ്യവസായത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. 2011 ആഗസ്ത് അഞ്ചിന് നിലവില്‍ വന്ന ഭക്ഷ്യസുരക്ഷാ നിലവാര നിയമമനുസരിച്ച് ലൈസന്‍സില്ലാതെ കച്ചവടം നടത്തുവാന്‍ പാടില്ല. 2012 ആഗസ്ത് അഞ്ച് മുതല്‍ ലൈസന്‍സ് നമ്പര്‍ ഭക്ഷ്യ ഉത്പാദകര്‍ അവരുടെ ഉത്പന്ന ലേബലുകളില്‍ പ്രിന്റ് ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ലൈസന്‍സ് മാര്‍ച്ച് 31ന് മുമ്പ് പുതുക്കണം.
പുതുക്കാന്‍ സമര്‍പ്പിക്കുന്ന ലൈസന്‍സിനോടൊപ്പം പഴയ ലൈസന്‍സിന്റെ കോപ്പി, സ്ഥാപനത്തില്‍ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ ലിസ്റ്റ്, ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സുള്ള വ്യക്തിയുടെ ഫോട്ടോപതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സമര്‍പ്പിക്കണം. 31ന് ശേഷം സമര്‍പ്പിക്കുന്നവ പുതിയ ലൈസന്‍സ് അപേക്ഷയായി പരിഗണിക്കും. ഇതിന് കൂടുതല്‍ ഡോക്യുമെന്റുകള്‍ ഹാജരാക്കേണ്ടിയും വരും. വിശദവിവരങ്ങള്‍ക്ക് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ വെബ്‌സൈറ്റായ foodsafetykerala.gov.in സന്ദര്‍ശിക്കുക.
Source:http://www.mathrubhumi.com

  Source: manoramaonline.com

No comments:

Post a Comment