കാസര്‍കോട്: മായംചേര്‍ക്കല്‍ നിരോധനനിയമം രജിസ്‌ട്രേഷന് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭക്ഷ്യസുരക്ഷാനിയമം അപാകങ്ങള്‍ പരിഹരിച്ച് മാത്രമേ നടപ്പാക്കാവൂ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ലബോറട്ടറി പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്താതെ ധൃതിപിടിച്ച് വ്യാപാരികളെക്കൊണ്ട് രജിസ്‌ട്രേഷന്‍ എടുപ്പിച്ച് നിയമത്തെ അംഗീകരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് ഉദ്യോഗസ്ഥതലത്തില്‍ നടത്തുന്നതെന്ന് യോഗം ആരോപിച്ചു.സമരത്തിന്റെ ആദ്യഘട്ടമായി 19ന് കലക്ടറേറ്റിലെ ഫുഡ് സേഫ്റ്റി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.

No comments:
Post a Comment