അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ പാലില്‍ ചേര്‍ക്കുന്ന ചില മാല്‍റ്റോഡെക്‌സ്ട്രിന്‍ എന്ന രാസവസ്തു പിടിച്ചെടുത്തതിനെ തുടര്‍ന്നാണിത്. സംശയം തോന്നുന്ന പാലിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ പാല്‍ഗുണനിലവാര ലാബുകളില്‍ പരിശോധിപ്പിക്കാം. പരാതി ഉണ്ടെങ്കില്‍ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ ഓഫീസ്/ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ ബന്ധപ്പെടണം. ഫോണ്‍: 0471-2322833, 2322844.
Source:http://www.mathrubhumi.com
No comments:
Post a Comment