Ads 468x60px

Tuesday, January 15, 2013

കുടിവെള്ളം വിതരണം നടത്തുന്ന ടാങ്കര്‍ ലേറികള്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുടിവെള്ളം വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് പ്രത്യേക ലൈന്‍സന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍.

ഭക്ഷ്യ സുരക്ഷ കമ്മിഷന്റെ ലൈസന്‍സ് ഒണ്‍ ലൈന്‍ സംസ്ഥാന തല ഉദ്ഘാടനവും ലൈസന്‍സ് മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ ജില്ലകളില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്ന വ്യാപകമായി പരാതികളെ തുടര്‍ന്നാണ് പുതിയ നടപടി. കുടിവെള്ളം കൊണ്ടുപോകുന്ന ലോറികളുടെ പരിശോധന കര്‍ശനമാക്കാനുള്ള നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷ കമ്മീഷന് നല്‍കിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യസുരക്ഷ കമ്മിഷന്റെ നേതൃത്വത്തില്‍ അടുത്ത കാലത്ത് സംസ്ഥാന വ്യാപകമായി നടത്തിയ ഹോട്ടല്‍ റെയിഡുകളെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണത്തിന്റെ നിലവാരം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സോ രജീസ്റ്റേഷനോ നിര്‍ബന്ധിതമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ രജീസ്റ്റേഷന്‍ തീയതി ഫെബ്രുവരി നാല് വരെ നീട്ടി നല്‍കുകയും ചെയ്തു. പുതിയ നിയമം പ്രവര്‍ത്തികമാകുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേണം നടപ്പിലാക്കാന്‍ എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ ഗ്രയിഡ് നല്‍കി വേര്‍തിരിക്കാനും മികച്ച ഹോട്ടലിന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നല്‍കാനും സര്‍ക്കാര്‍ ഉദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 
ഭക്ഷ്യവസ്തുകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അനലിറ്റിക് ലാബിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് രണ്ടര കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ കമ്മീഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 57 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭക്ഷ്യ സുരക്ഷ കമ്മിഷ്ണര്‍ ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ഭക്ഷ്യ സുരക്ഷ കമ്മിഷ്ണര്‍ കെ. അനില്‍ കുമാര്‍, ഹോട്ടല്‍-ബേക്കറി സംഘടനകളുടെ ഭാരവാഹകളായ മരിയില്‍ കൃഷ്ണന്‍ നായര്‍, ടി.എം ശങ്കരന്‍, അഡ്വ.ഷൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒണ്‍ ലൈന്‍ ലൈസന്‍സ്  ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലൈസന്‍സ് മേളയും ഭക്ഷ്യ സുരക്ഷ ബോധവത്കരണ സെമിനാറും ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാണ്. 12 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ലൈസന്‍സും അതിന് താഴെ വാര്‍ഷിക വിറ്റുവരുള്ളവര്‍ രജിസ്‌ട്രേഷനുമാണ് എടുക്കേണ്ടത്. രജിസ്‌ട്രേഷനു 100 രൂപയും ലൈസന്‍സിന് 2000 രൂപ മുതല്‍ 5000 രൂപ വരെയുമാണ് ഫീസ്. മേളയില്‍ ലൈന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് ലഭ്യമാക്കുന്നുണ്ട്.

No comments:

Post a Comment