Ads 468x60px

Wednesday, January 2, 2013

ഉച്ചഭക്ഷണത്തില്‍ പുഴു

കക്കട്ടില്‍: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ഭക്ഷണത്തിന് സിവില്‍ സപ്ലൈസ് വകുപ്പ് മുഖാന്തരം മാവേലി സ്റ്റോര്‍ വഴി നല്‍കിയ ഇരുപതോളം വരുന്ന അരിച്ചാക്കുകള്‍ നശിപ്പിക്കണമെന്ന് ഡി.വൈ.എഫ.്‌ഐ. കുന്നുമ്മല്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിലേത് ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് അരി നല്‍കുന്നത് മാവേലി സ്റ്റോര്‍ വഴിയാണ്. വിതരണം ചെയ്ത അരി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് പരിശോധിച്ച് ഉപയോഗയോഗ്യമാണോയെന്നും അല്ലാത്തപക്ഷം മുഴുവന്‍ അരിയും നശിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ എം.കെ. സുനീഷ്, കെ.പി. ഷാജി, അജീഷ്, മിഥുന്‍ലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Source:http://www.mathrubhumi.com

No comments:

Post a Comment