കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍
വിഭാഗം വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ
ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ജനങ്ങളെ
ബോധവല്‍കരിക്കന്നതിനുമുള്ള തീവ്രപ്രയത്‌ന പരിപാടിയുടെ ഭാഗമായി നടത്തിയ
പഠനത്തിനാണ് പുനലൂരില്‍ സമാപിച്ച കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍
ഒന്നാം സ്ഥാനം ലഭിച്ചത്. സ്‌കൂളിലെ ഹരിതജ്യോതി-പരിസ്ഥിതി ക്ലബിന്റെ ഭക്ഷ്യ
സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പഠനം. സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അജ്മല്‍ഷാ എന്നിവര്‍ പ്രോജക്ട് ഗൈഡും ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ സോപാനം ശ്രീകുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ 25 ഓളം ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള 30 ഇന ശുചിത്വ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഹോട്ടലുകളുടെ അടുക്കളയും മറ്റും നിരീക്ഷിച്ച് വിലയിരുത്തുകയും ഗ്രേഡ് തിരിക്കുകയും ചെയ്തു. ഹോട്ടലുകളിലെ ശുചിത്വം, വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറായ ശ്രീമതി എ.കെ. മിനി ടീച്ചറുടെ ക്ലാസ് കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തി.



If you wash your chicken before you cook it, think again. Washing chicken puts you at a higher risk of getting food poisoning, spreads bacteria around the kitchen, a study has revealed. “Home
cooks are probably following what their parents or grandparents did in
the past by washing poultry, not to mention probably patting it dry with
a tea towel,” Food Safety Information Council Chairman, Dr Michael
Eyles, said.“But washing poultry splashes these bacteria around
the kitchen cross contaminating sinks, taps, your hands, utensils,
chopping boards and foods that aren’t going to be cooked like salads or
desserts,” he said.The Newspoll survey also found that the
washing phenomenon isn’t just restricted to chicken. 68% of respondents
wash turkey and 74% wash duck before cooking, News.com.au reported.
കാസര്‍കോട്: പുഴുക്കളുള്ള ചോക്ലേറ്റ് കഴിച്ച് രണ്ടുവയസ്സുകാരി ഛര്‍ദിച്ച്
അവശനിലയിലായ സംഭവത്തില്‍ മേല്‍പ്പറമ്പിലെ ബേക്കറി ഫുഡ് ഇന്‍സ്‌പെക്ടര്‍
അനൂപ്കുമാര്‍ പരിശോധിച്ചു. മംഗലാപുരത്തുനിന്ന് വാനില്‍ കൊണ്ടുവന്ന്
വില്‍ക്കുന്ന ചോക്ലേറ്റില്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന്
പരിശോധനയില്‍ കണ്ടെത്തി.
'ഫ്‌ളാഷ് ബാഗ്' എന്നുമാത്രം കവറിന് പുറത്തുള്ള ഈ ചോക്ലേറ്റിന്
നിര്‍മാതാക്കളുടെ പേരോ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ബാര്‍ കോഡോ ഇല്ല. ശീതീകരിച്ച
സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം പുറത്ത് ചോക്ലേറ്റ് വെച്ചതും പുഴുക്കള്‍
കയറാന്‍ കാരണമായി. പുഴുക്കള്‍ വരാന്‍ സാധ്യതയുള്ള നട്‌സ് ഇതില്‍
ഉണ്ടായിരുന്നില്ലെന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൃത്രിമമായി
ചേര്‍ക്കുന്ന പഞ്ചസാര ഇതിലുള്ളതായി സംശയമുണ്ടെന്നും ചോക്ലേറ്റ്
കോഴിക്കോട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും
അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഈ ബേക്കറിയില്‍നിന്നാണ് മേല്‍പ്പറമ്പിലെ
മുഹമ്മദ് പത്ത് ചോക്ലേറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്റെ മകന്‍ ഫസല്‍
റഹ്മാന്റെ മക്കള്‍ക്കുവേണ്ടിയാണ് അഞ്ചുരൂപ വീതം വിലയുള്ള പത്തെണ്ണം
വാങ്ങിയത്. ഇത് കഴിച്ച രണ്ടുവയസ്സുകാരി ഫൈസ മറിയ ഛര്‍ദിച്ച് അവശനിലയിലായി.
ഫൈസ മറിയയുടെ വായില്‍ പുഴുക്കളെയും വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന്
ചോക്ലേറ്റ് പരിശോധിച്ചപ്പോള്‍ എല്ലാറ്റിലും പുഴുക്കളെ കണ്ടെത്തി.
നെടുമങ്ങാട്: വിശപ്പടക്കാന്‍ പാങ്ങില്ലാതെ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചശേഷം കൂട്ടുകാരനുമായി ചേര്‍ന്ന് പാത്രത്തില്‍ പാറ്റയെ ഇട്ടത് പഴയൊരു സിനിമാക്കഥ. ഹോട്ടലില്‍കയറി നല്ല ബിരിയാണി കഴിച്ചിട്ട് പാത്രത്തില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം ഉണ്ടാക്കുന്നതാണ് പുതിയ തന്ത്രം. ആര്യനാട് ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16കാരനാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിലെ നായകന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമങ്ങാട് മുസ്സീം പളളിയുടെ സമീപത്തെ ഹോട്ടലാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. ബിരിയാണിയില്‍ ചത്ത പാറ്റയെന്നു പറഞ്ഞ് ബഹളം വച്ച പയ്യന്‍ പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ 1,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്. അതാ പയ്യന്‍ ബാഗില്‍നിന്ന് സൂത്രത്തില്‍ പാറ്റയെടുത്ത് പാത്രത്തില്‍ തിരുകുന്നു. പണിപാളിയതോടെ മുങ്ങാന്‍ ശ്രമിച്ച വിരുതനെ ജീവനക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പരിശോധനയില്‍ സ്‌കൂള്‍ ബാഗിനുളളില്‍ വേറെയും ചത്ത പാറ്റകള്‍ കണ്ടെത്തി. പാറ്റയെ പിടികൂടി വിളക്കില്‍ വച്ചാണ് ഫ്രൈ പരുവത്തിലാക്കുന്നതെന്ന് വിദ്യാര്‍ത്ഥി പിന്നീട് പൊലീസിനോടു പറഞ്ഞു. പിടിക്കപ്പെട്ടതോടെ അച്ഛന്‍ മരിച്ചു പോയെന്നും രോഗിയായ അമ്മയെ സംരംക്ഷിക്കാനാണ് ഇറങ്ങിത്തിരിച്ചതെന്നും പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ അച്ഛന്‍ നേരിട്ടെത്തി ജാമ്യത്തിലിറക്കാന്‍ ശ്രമിക്കുമ്പോഴും മകന്റെ മുഖത്ത് ഭാവമാറ്റമില്ല!