Ads 468x60px

Saturday, November 3, 2012

അധികൃതര്‍ ഇടപെട്ടില്ലെന്ന് ആരോപണം ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി; റോഡ് ഉപരോധിച്ചു

വൈറ്റില: ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി നല്‍കിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസും ആരോഗ്യ വിഭാഗവും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈറ്റിലയിലാണ് സംഭവം. വൈകിട്ട് ഏഴരയോടെ വൈറ്റിലയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് പൊറോട്ടയോടൊപ്പം പഴകിയ ചിക്കന്‍ കറി നല്‍കിയത്. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് സപ്ലയര്‍ പറഞ്ഞുവത്രെ. തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവരും വിഷയത്തില്‍ ഇടപെട്ടു.സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് എസ്.ഐ.യെ സംഭവം അറിയിച്ചെങ്കിലും ഇദ്ദേഹം വക വച്ചില്ല. ജീവനക്കാര്‍ കുറവാണെന്നും ജോലി സമയം കഴിഞ്ഞെന്നും പറഞ്ഞ് ആരോഗ്യവിഭാഗം അധികൃതരും കയ്യൊഴിഞ്ഞു. തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ പാലാരിവട്ടം -വൈറ്റില ബൈപ്പാസില്‍ ഗതാഗതം സ്തംഭിപ്പിച്ചു. സംഭവമറിഞ്ഞ് പനങ്ങാട് പോലീസും കടവന്ത്ര പോലീസും സ്ഥലത്തെത്തി. പിന്നീട് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി. പഴകിയ ഭക്ഷണം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടം - കുമ്പളം ബൈപ്പാസില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Source:http://www.mathrubhumi.com

പഴകിയ ഹോട്ടല്‍ ഭക്ഷണം: കൊച്ചിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കൊച്ചി: ഹോട്ടലില്‍ പഴകിയ ഭക്ഷണം നല്‍കിയതുമായ ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊച്ചി വൈറ്റിലയിലെ അല്‍ബറാദ് ഹോട്ടലില്‍ വൈകിട്ടായിരുന്നു സംഭവം. ചിക്കന്‍ കറി പഴകിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേര്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ ഗൌനിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാല്‍ വളരെ മോശം പ്രതികരണമാണ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. ഭക്ഷണം പായ്ക്ക് ചെയ്ത് ഓഫീസിലെത്തിച്ചാല്‍ പരിശോധിക്കാമെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്‍ ഫോണിലൂടെ വിളിച്ചപ്പോള്‍ നല്‍കിയ മറുപടി. തനിക്ക് സൌകര്യമുള്ളതുപോലെയേ ചെയ്യൂവെന്നും ഇയാള്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്താന്‍ മണിക്കൂറുകള്‍ വൈകിയതോടെ നാട്ടുകാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒടുവില്‍ 9.30 ഓടെ ആലുവയില്‍ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെത്തിയാണ് ഹോട്ടലില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിനുശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. source:http://malayalam.deepikaglobal.com

No comments:

Post a Comment