Ads 468x60px

Thursday, November 15, 2012

ഭക്ഷ്യസുരക്ഷാ വിഭാഗവും ദേവസ്വം ബോര്‍ഡും മത്സരിച്ച് ഉപകരണങ്ങളും രാസവസ്തുക്കളുംവാങ്ങി

തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് സാധനങ്ങളും അസംസ്‌കൃത വസ്തുക്കളും പരിശോധിക്കുന്ന ലാബിലേക്കായി ഉപകരണങ്ങളും രാസവസ്തുക്കളും ഭക്ഷ്യസുരക്ഷാ വിഭാഗവും ദേവസ്വം ബോര്‍ഡും മത്സരിച്ച് വാങ്ങി. സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ പരിശോധനാലാബുകളിലേക്ക് ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയത്. എന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം വാങ്ങിയ ഉപകരണങ്ങളും രാസവസ്തുക്കളും തന്നെ ദേവസ്വം ബോര്‍ഡും വാങ്ങിയിരിക്കുകയാണ്.
ജനവരിയിലാണ് സാധനങ്ങള്‍ വാങ്ങാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് ആറ് ഉപകരണങ്ങളും ഇരുപതോളം രാസവസ്തുക്കളും വാങ്ങാന്‍ അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇതു സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കും സെക്രട്ടറിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഏകദേശം എട്ടു ലക്ഷത്തോളം രൂപ നല്‍കി ഹോട്ട് എയര്‍ ഓവന്‍, ഇലക്‌ട്രോണിക് ബാലന്‍സ്, പി. എച്ച് മീറ്റര്‍ , തെര്‍മോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും രാസവസ്തുക്കളും വാങ്ങിയത്. ഇതിന്റെ പണം ദേവസ്വം ബോര്‍ഡ് നല്‍കുകയും വേണം. എന്നാല്‍ ഇതേ സാധനങ്ങള്‍ തന്നെയാണ് ദേവസ്വം ബോര്‍ഡും വാങ്ങിയിരിക്കുന്നത്. ലാബിലേക്കുള്ള അനലിസ്റ്റുകളെ ഭക്ഷ്യസുരക്ഷാവിഭാഗം തന്നെ തിരഞ്ഞെടുത്ത് ഗവണ്‍മെന്റ് അനലിസ്റ്റ് ലാബില്‍ പരിശീലനം നല്‍കുകയാണ്.

No comments:

Post a Comment