കൊച്ചി: ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന ഭീഷണികള്‍ ഇല്ലാതാക്കാന്‍
പൊതുജനാരോഗ്യനിയമം പരിഷ്‌കരിച്ച് നടപ്പാക്കണമെന്ന് കേരള ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ യൂണിയന്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. ഫുഡ്
സേഫ്റ്റി വിഭാഗത്തിന്റെ അമിതാധികാരമോഹം പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധി
സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍
പരിഹരിക്കുമെന്ന തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍മാരുടെ വിവിധ സര്‍വീസ് സംഘടനകള്‍ ലയിക്കുന്നതിനുള്ള
തീരുമാനം യോഗം അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എം.അഷ്‌റഫ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി
കെ.സത്യന്‍, ട്രഷറര്‍ പവിത്രേശ്വരം രവികുമാര്‍, സംസ്ഥാന ഭാരവാഹികളായ
ടി.ബൈജുകുമാര്‍, കെ. ജയരാജ്, കെ.എന്‍. സുരേഷ്‌കുമാര്‍, ഷാജിമോന്‍ മാത്യു,
കെ.എന്‍. സെബാസ്റ്റ്യന്‍, എം.എം. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Source:http://www.mathrubhumi.com



No comments:
Post a Comment