Ads 468x60px

Sunday, December 30, 2012

6 Kerala warehouses sealed & 7,000 tonnes of adulterated pepper seized

Six National Commodity and Derivatives Exchange (NCDEX)-accredited warehouses in Kerala were sealed recently, following complaints that the stock of black pepper was adulterated. Food safety authorities, who sent the seized samples to the laboratory for tests, are now awaiting the results. When FnB News contacted the Commissionerate of Food Safety, Government of Kerala, K Ajith Kumar, designated officer, Ernakulam, confirmed this, and added, “About 7,000 tonnes of black pepper have been seized.” The cost of the stock is approximately Rs 300 crore.“The warehouses are located in the districts of Ernakulam and Alappuzha,” he added. NCDEX accepts black pepper deposits as per its standard specifications only. The issue of mineral oil – with which the pepper samples were found to be adulterated – was raised for the first time. Mineral oil is deemed unfit for human consumption, and is not permitted to be used in any edible commodity. It was perhaps used to suppress fungus or moulds and give the spice more weight and its characteristic dark black colour.NCDEX's corporate services department is looking into buyers' complaints for mineral oil content, and is in touch with the Food Safety and Standards Authority of India (FSSAI) for further course of action.
Method to make black pepper

Black pepper is produced by cooking the unripe (green) drupe (fruit) of the pepper plant briefly in hot water. This is done for two reasons – to clean them, and to prepare them for drying. The heat ruptures the cell walls in the pepper, hastening the work of the browning enzymes during drying.
The traditional method is to dry the drupes in the sun for several days, but now machines are also used for the same purpose. At this stage, the pepper around the seed shrinks and darkens into a thin, wrinkled layer, which is black in colour.
The dried spice is called black peppercorn. At some places, the berries are manually separated from the stem and sun-dried, thus eliminating the boiling process. After the peppercorns are dried, the berries can be crushed to extract pepper spirit and oil.
Uses of the derivatives
  • Pepper spirit is used in aerated beverages such as Coca-Cola and a number of medicinal and beauty products
  • Pepper oil is used as an oil in ayurvedic massage, and used in a number of beauty and herbal treatments 

Saturday, December 8, 2012

പുഴുവരിച്ച തൈര് പിടികൂടി



താനൂര്‍: കെ.പുരം മൂലക്കല്‍ സ്വകാര്യ ക്വാര്‍ട്ടേഴ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാട്ടത്തൈര് വില്പന കേന്ദ്രത്തില്‍നിന്ന് പുഴുവരിച്ച തൈര് പിടികൂടി. താനൂര്‍ ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ പരിശോധനയിലാണ് തൈര് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ശോഭപറമ്പ് ക്ഷേത്രത്തിനുസമീപം നൂറോളം ടിന്‍ തൈര് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലെ ശേഖരം കണ്ടെത്താന്‍ സഹായിച്ചത്. മധുര സ്വദേശി സുബൈദയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ടിന്നുകളിലും സ്റ്റീല്‍ ടാങ്കുകളിലുമാണ് തൈര് സൂക്ഷിച്ചിരുന്നത്.  പാക്കിങ്ങിന് ഉപയോഗിക്കുന്ന കവറുകളും തൈര് സംസ്‌കരണ ഉപകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു. താനൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമനാഥന്‍, താനാളൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് താനൂര്‍ എസ്.ഐ ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം തെളിവുകള്‍ ശേഖരിച്ചു. തിരൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ എ. അബ്ദുല്‍ഹഖ്, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ വേണു എന്നിവരും സ്ഥലത്തെത്തി. മൂന്നുവര്‍ഷമായി ഈ സ്ഥാപനം ഇവിടെ. മധുരയില്‍ നിന്നെത്തുന്ന തൈര് വൃത്തിയില്ലാതെയും മതിയായ രേഖകളില്ലാതെയുമാണ് സൂക്ഷിച്ച് വില്പന നടത്തുന്നത്. കേന്ദ്രത്തിന് ലൈസന്‍സോ, മറ്റ് രേഖകളോ ഇല്ല. തിരൂര്‍, വേങ്ങര, കോട്ടയ്ക്കല്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് വില്പന നടത്തുന്നത്.

Friday, December 7, 2012

Maharashtra number 1 state in terms of licensing, registration: Zagade

Maharashtra is the leading state as far as the process of licensing and registration of food establishments is concerned. According to Mahesh Zagade, commissioner, Food and Drug Administration (FDA) Maharashtra, the total number of licences and registrations obtained by food business operators (FBOs) in the state is 2,80,000. “The total collection by the state FDA from food business operators for licences and registrations amounts to Rs 50 crore, which is more than the rest of the country. In fact, our counterparts in Delhi visited Maharashtra – home to about 10-15 lakh FBOs to learn about the licensing and registration procedure,”
Source:http://www.fnbnews.com

Thursday, December 6, 2012

ഭക്ഷ്യവിഷബാധ: കണ്ണൂരില്‍ 24 നഴ്സിങ് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ  24 നഴ്സിങ് വിദ്യാര്‍ഥിനികളെ ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനലക്ഷ്മി ആശുപത്രിയുടെ കക്കാടുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്കാണ് വിഷബാധയേറ്റത്.  കടുത്ത ഛര്‍ദിയും വയറിളക്കവും തലവേദനയും കാരണം ബുധനാഴ്ച രാവിലെ കൂട്ടത്തോടെയാണ് വിദ്യാര്‍ഥിനികള്‍ ധനലക്ഷ്മി ആശുപത്രിയില്‍ അഡ്മിറ്റായത്. ഹോസ്റ്റലില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ഇവര്‍ പറഞ്ഞു. വിഷബാധയേറ്റ കാര്യം ആശുപത്രി അധികൃതര്‍ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍, പരിശോധനാ ഫലം വന്നാല്‍ മാത്രമേ വിഷബാധയേറ്റത് എങ്ങനെയെന്ന് വ്യക്തമാക്കാനാവൂ എന്ന് ആശുപത്രിയിലെത്തിയ ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ വിജയനോട്  ആശുപത്രി അധികൃതര്‍ പറഞ്ഞു.
പരാതി ലഭിക്കാതിരുന്നതിനാലും സംഭവം അറിയാതിരുന്നതിനാലും ആരോഗ്യ വകുപ്പ് അധികൃതര്‍ ബുധനാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്.    ധനലക്ഷ്മി ആശുപത്രിയിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകളാണുള്ളത്. രണ്ടു ഹോസ്റ്റലുകളും കക്കാടു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കുന്നതിന് ആശുപത്രി അധികൃതര്‍ കരാറുകാരനെയാണ്  ഏല്‍പിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. രാത്രിയോടെ പലര്‍ക്കും തലവേദനയും ഛര്‍ദിയുമുണ്ടായി. തളര്‍ന്നു വീണ കുട്ടികളില്‍ പലര്‍ക്കും തങ്ങള്‍ക്കു മാത്രമാണ് ഛര്‍ദിയുണ്ടായതെന്നു കരുതി കാര്യമാക്കിയില്ല. ബുധനാഴ്ച രാവിലെ മറ്റു വിദ്യാര്‍ഥികളുടെ സഹായത്തോടെ ഇവര്‍ കൂട്ടമായി ആശുപത്രിയിലെത്തുകയായിരുന്നു.
http://www.madhyamam.com 

Wednesday, December 5, 2012

KHRA unwilling to obey food safety norms, HC told

The state government has submitted before the Kerala High Court that the Kerala Hotel and Restaurants Association who approached the court wish to conduct their business without the legal intervention of any authority and according to their whims and fancies. The Food Safety Joint-Commissioner (Administrative and Legal) K Anil Kumar said that the KHRA members are unwilling to obey laws and wish for a lawless situation and it should not be allowed by the court. The state filed the statement on a petition by KHRA challenging the conditions in the Food Safety and Standards Act. The Joint-Commissioner said that the measures were initiated in the wake of the incident wherein a person died because of the food poison caused by stale shawarma. He said that the condition of many hotels, where raids were conducted, was highly pathetic and such hotels were served notices to close down till steps are taken to ensure improved hygienic conditions. The state also produced the video clippings of the hotels functioning in unhygienic manner.  Food Safety Standards Act was brought in at the request of the traders who wanted to replace the previous PFA Act. Hundreds of traders were sent to jail for violations of the provisions of the PFA Act.  To avoid such a situation, the new FSS Act has been brought in. After the shawarma incident, strict guidelines were issued to maintain the hygienic standard.
Source:http://newindianexpress.com/states/kerala/article1365809.ece

ദീപിക മുഖപ്രസംഗം: നല്ല ഭക്ഷണം നല്കാനാവില്ലേ?

 Source:http://malayalam.deepikaglobal.com
വളരെ പരിതാപകരമായൊരു സത്യവാങ്മൂലമാണു സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അധികൃതരുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളില്ലാതെ സ്വന്തം ഇഷ്ടപ്രകാരം കച്ചവടം നടത്താനാണു സംസ്ഥാനത്തെ ഭക്ഷണശാലകളുടെ ഉടമകള്‍ ശ്രമിക്കുന്നതെന്നാണു ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ഹോട്ടലുകളിലെയും ശുചിത്വനിലവാരം തികച്ചും മോശമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഭക്ഷണശാലകളില്‍ വിളമ്പുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും അതു ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും നിയമപരമായ അധികാരമുള്ള ഉദ്യോഗസ്ഥനാണ് ഇത്തരമൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്കിയിരിക്കുന്നത്. ഇതു സര്‍ക്കാരിന്റെതന്നെ പിടിപ്പുകേടായി കണക്കാക്കേണ്ടിവരും. ഭക്ഷണശാലകളിലെ റെയ്ഡ് കുറേക്കാലമായി സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണു പതിവുള്ള ചടങ്ങു പരിശോധനകള്‍ വിട്ട് ഗൌരവതരമായ റെയ്ഡുകള്‍ തുടങ്ങിയത്. തിരുവനന്തപുരത്തുനിന്നു ഷവര്‍മ വാങ്ങിക്കഴിച്ച ഒരു യുവാവ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു മരിക്കുകയും ഒരു ചലച്ചിത്ര പ്രവര്‍ത്തകനും കുടുംബവും ഇതേ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നു രോഗബാധിതരാവുകയും ചെയ്തതോടെയാണ് ഹോട്ടലുകളിലെ അവസ്ഥയെക്കുറിച്ചു കേരളം അല്പം ജാഗ്രത പുലര്‍ത്താന്‍ തുടങ്ങിയത്.വന്‍കിട ഹോട്ടലുകളില്‍പ്പോലും ഭക്ഷ്യവസ്തുക്കള്‍ യാതൊരുവിധ ഗുണനിലവാര പരിശോധനയും നടത്താതെ യഥേഷ്ടം വില്ക്കപ്പെടുന്ന അവസ്ഥ എത്ര ആപത്കരമാണ്. കേരളത്തിലെ പല ഹോട്ടലുകളില്‍നിന്നും മനസുറപ്പിച്ചു ഭക്ഷണം കഴിക്കാനാവാത്ത സ്ഥിതിയാണിന്ന്. പാകംചെയ്ത ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇതാണു സ്ഥിതിയെങ്കില്‍ പാചകത്തിനുപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യം ഇതിലും കഷ്ടമാണ്. കേരളത്തില്‍ വ്യാപകമായി വില്ക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിലും മസാലപ്പൊടികളിലുമൊക്കെ വന്‍തോതില്‍ മായം കലര്‍ത്തുന്നതായി പരാതിയുണ്ട്. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍പ്പോലും ഇത്തരത്തില്‍ മായം കലര്‍ത്താന്‍ ലാഭക്കൊതിയന്മാരായ ചില വ്യവസായികള്‍ക്കു മടിയില്ല. കേരളത്തിന്റെ പ്രമുഖ കയറ്റുമതി വിഭവമായിരുന്ന കറുത്ത പൊന്നെന്നറിയപ്പെടുന്ന കുരുമുളക് പണ്ട് വിദേശവിപണിയില്‍ ഗുണമേന്മക്കുറവിന്റെ പേരില്‍ തിരസ്കരിക്കപ്പട്ടിട്ടുണ്ട്. അടുത്തകാലത്തും ഇന്ത്യയില്‍നിന്നു കയറ്റി അയയ്ക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ മായം കലര്‍ന്നതിന്റെ പേരില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കര്‍ശന ഗുണനിയന്ത്രണ സംവിധാനമുള്ള രാജ്യങ്ങളിലേക്കുപോലും ഇപ്രകാരം മായംചേര്‍ത്തു കയറ്റുമതിക്കു ശ്രമിക്കുന്നവര്‍ കേരളത്തില്‍ അതിന്റെ പതിന്മടങ്ങു മായംചേര്‍ത്തു വിറ്റഴിക്കുന്നുണ്ടാവും.

Monday, December 3, 2012

Kerala CM Oommen Chandy asks PM to impose country-wide ban on gutkha

Thiruvananthapuram: Kerala Chief Minister Oommen Chandy has written to Prime Minister Manmohan Singh requesting for a country-wide ban on gutkha. Chandy has requested the Prime Minister to "ban gutkha products containing tobacco and nicotine in all the states of the country". "By doing so, India will not only be able to save millions of children and youths - our productive resources of the future - but also send a clear signal of our commitment to public health," Chandy wrote in his letter to the Prime Minister on Sunday.
Gutkha is banned in 14 states of India and the union territory of Chandigarh. Kerala has banned pan masala and gutkha containing tobacco under the Food Safety and Standards (Prohibition and Restriction on Sales) Regulation, 2011. Chandy said: "This is a momentous achievement as we have successfully crossed the half-way mark, and have only 14 more states and six union territories to address."
Paul Sebastian, vice-chairman, Tobacco Free Kerala, welcomed the chief minister's efforts to curb and control the use of tobacco products in the state. "Everyday I come across scores of patients suffering from various types of cancers due to tobacco use," said Sebastian, director of the regional cancer centre here.
Directors of 12 other regional cancer centres, and the heads of Indian Dental Association and Tata Memorial Hospital, Mumbai, have also made individual appeals to the Prime Minister and Union Health Minister Ghulam Nabi Azad to ban gutkha in all states.
Source:http://ibnlive.in.com

HC asks Govt to report on Food Safety Act

SRINAGAR, Nov 28: The High Court has directed the state government to file a compliance report about its directions on implementation of Food Safety and Standards Act in the state. In case the state government fails to file report within the stipulated time, the State Chief Secretary has been directed to appear personal before the court on the next date of hearing.
The direction came from a division bench of the High Court comprising justice Mansoor Ahmad Mir and Justice Muzaffar Hussain Attar in a Public Interest Litigation (PIL) on Food Safety and Standard Act, 2006 and Food Safety and Standard Rules, 2011.
The court has asked the state government to apprise about measures taken with regard to implementation of the recommendations of the committee on Food Safety and Standard Act, 2006 and Food Safety and Standard Rules, 2011.
State government has also been directed to take samples from the across the state, get them examined and submit the report of the experts to the court. The court directed the Commissioner of Food and Safety, Jammu and Kashmir, to appear in person before it on the next date of hearing.
Earlier the court had expressed dissatisfaction over the reply the state filed to the PIL, saying it was not in sync with the court directions. In March this year, Advocate Sheikh Mohammad Ayoub who has filed the PIL had submitted before the division bench about non-implementation of the Food Safety Act and the Rules by the state government terming it a grave issue which according to him requires to be taken seriously.
He had further submitted the Food Safety Act 2006 and Food Safety and Standards Rules of 2011 provide that the post of Commissioner Food Safety should be manned by a person of Commissioner Secretary rank, while in J&K an Incharge Drug Controller has been assigned the job, who according to the counsel, lacks the basic eligibility and qualification.“The present incumbent is not competent to hold the post and sanction any prosecution” he argued, adding that the respondent “is not in a position to take any action against the person found guilty under the Act and Rules. Adulterated food items are openly sold and many spices and edibles in the market are unsafe for consumption as the Act and Rules have not been implemented,” he submitted before the division bench on Wednesday.In his petition, advocate Ayoub, has submitted that adulterated milk, sub standard and misbranded food products are being sold in the market in Jammu and Kashmir without any check. “Almost all spices and edible items from A to Z sold in the market are unsafe for human consumption. In the entire state particularly in the valley the milk which is being sold in the market is 80 per cent adulterated, which has been certified by the Food safety and Standards Authority of India,” reads the PIL on Food Safety in J&K.The petitioner has further pointed out in his petition that the designated officers or food safety officers have miserably failed to show any positive development from the date Food Safety and Standards Act 2006 and Food Safety and Standards Rules 2011, came into force by checking and taking the samples from the market, to impose the penalty or launch prosecution as per Food Safety Act. “There is no responsibility or accountability to the so called designated officers or food safety officers particularly in the twin cities of the state,” reads the PIL on Food Safety in J&K.

Thursday, November 29, 2012

ഭക്ഷണശാലകളിലെ ശുചിത്വം കരുനാഗപ്പള്ളി ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനത്തിന് ഒന്നാം സ്ഥാനം

കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കന്നതിനുമുള്ള തീവ്രപ്രയത്‌ന പരിപാടിയുടെ ഭാഗമായി നടത്തിയ പഠനത്തിനാണ് പുനലൂരില്‍ സമാപിച്ച കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. സ്‌കൂളിലെ ഹരിതജ്യോതി-പരിസ്ഥിതി ക്ലബിന്റെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പഠനം.
സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അജ്മല്‍ഷാ എന്നിവര്‍ പ്രോജക്ട് ഗൈഡും ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ സോപാനം ശ്രീകുമാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ 25 ഓളം ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമുള്ള 30 ഇന ശുചിത്വ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഹോട്ടലുകളുടെ അടുക്കളയും മറ്റും നിരീക്ഷിച്ച് വിലയിരുത്തുകയും ഗ്രേഡ് തിരിക്കുകയും ചെയ്തു. ഹോട്ടലുകളിലെ ശുചിത്വം, വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറായ ശ്രീമതി എ.കെ. മിനി ടീച്ചറുടെ ക്ലാസ് കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തി.
 

Tuesday, November 27, 2012

അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അപ്പം നിര്‍മ്മാണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പൂപ്പല്‍ ബാധിച്ച അപ്പം നശിപ്പിച്ചത് നന്നായെന്നും കോടതി അഭിപ്രായപ്പെട്ടു. അരവണ പായ്ക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കണം. പൂപ്പല്‍ ബാധയെ കുറിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ദേവസ്വം  കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ റിപ്പോര്‍ട്ട് പരിശോധിച്ചത്.

മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ സംഭവത്തിലുണ്ടായിട്ടില്ല. വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പൂപ്പലായിരുന്നില്ല അപ്പത്തിലുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതി നടപടിയെടുക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയില്‍ പ്രസാദത്തിനായി തയ്യാറാക്കിയ ലക്ഷക്കണക്കിന് അപ്പം കത്തിച്ച് കളഞ്ഞ സാഹചര്യം അടിയന്തിരമായി വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂറില്‍ സമാന്തര അധികാര കേന്ദ്രങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് കമ്മീഷണര്‍ കെ ജയകുമാറിന്റെ അധികാരമെന്തെന്നും കോടതി ചോദിച്ചു. ഇതിനുള്ള ഉത്തരം രേഖാമൂലം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. എല്ലാ ദിവസവും ശുചിത്വം സംബന്ധിച്ച പരിശോധനകള്‍ നടത്താനും കോടതി ആവശ്യപ്പെട്ടു.
Source:http://www.reporteronlive.com

High court needs more description about Sabarimala issue [Reporter HD]

Sunday, November 25, 2012

ഭക്ഷ്യവിഷബാധ: വീട്ടമ്മ ആസ്‌പത്രിയിലായി

പാവറട്ടി:ഗുരുവായൂര്‍ കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് പൂരിമസാല കഴിച്ച വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പരാതി. പാവറട്ടി രായ്മരക്കാര്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ മുംതാസി (38)നെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഏഴിനുശേഷമാണ് ഭര്‍ത്താവും മകനുമൊന്നിച്ച് മുംതാസ് കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. രണ്ട് സെറ്റ് പൂരിമസാലയും രണ്ട് കോഫിയും ആവശ്യപ്പെട്ടു. മുംതാസ് ഭക്ഷണം ആദ്യം കഴിച്ചപ്പോള്‍ പൂരിയില്‍ പുളിപ്പ് തോന്നി. ഇത് പറഞ്ഞപ്പോള്‍ സപ്ലയര്‍ അടുക്കളയില്‍ കൊണ്ടുപോയി ചൂടാക്കിക്കൊണ്ടുവന്നു. വീണ്ടും പുളിപ്പ് തോന്നിയതിനാല്‍ മുംതാസ് പിന്നീട് കഴിച്ചില്ല. ഭര്‍ത്താവ് ഷംസുദ്ദീനും മകന്‍ മുഹമ്മദ് ഷിനാദും ചായമാത്രം കഴിച്ചു. പാവറട്ടിയിലേയ്ക്ക് പോകുവാന്‍ മഞ്ജുളാല്‍ പരിസരത്തെ ഓട്ടോസ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മുംതാസിന് തളര്‍ച്ച, മനംപിരട്ടല്‍, കാഴ്ച മങ്ങല്‍, ശരീരവേദന എന്നിവ അനുഭവപ്പെട്ടുതുടങ്ങി.

Saturday, November 24, 2012

1 lakh packets of Appam destroyed at Sabarimala

The Travancore Devaswom Board (TDB) has destroyed a huge quantity of Appam, a major prasadom at Lord Ayyappa Temple, owing to fungal infestation.
As many as 1 lakh packets (each packet contains seven Appams) of the prasasom which were found unfit for human consumption have been burnt in the incinerator at the Sannidhanam, TDB sources said.
The State Food Safety inspection team detected the fungal infestation in random samples collected for examination from the Devaswom store two days ago.
The matter was brought to the notice of Special Commissioner appointed by the Kerala High Court K. Babu who, in turn, directed the Joint Commissioner of Food Safety to conduct a detailed examination of the entire Appam stock at Sabarimala.

SC seeks records of food safety panel on soft drinks

New Delhi:The Supreme Court Friday sought records of a Food Safety and Standards Authority of India's (FSSAI) committee which said carbonated beverages do not pose health hazard and there were no benzene residues in the soft drinks. Justice K.S. Radhakrishnan and Justice Dipak Misra called for the records of the FSSAI's technical committee after counsel Prashant Bhushan said the authority's Sep 12 order was given by its committee on advertisement and labelling, not by the scientific panel on food additives. As Bhushan focused on the health hazards of carbonated beverages, Justice Radhakrishnan observed that the 'best course is to educate people not to consume beverages.' 'All cricketers are promoting soft drinks on television,' he said. Assailing the order which was submitted to the court, Bhushan said the order, issued Sep 12 by FSSAI assistant director Kamal Kumar, was like affixing the authority's stamp on a report by soft drink manufacturers. Bhushan, appearing for petitioner Centre for Public Interest Litigation, told the court that the order said benzene residue in carbonated beverages was formed only under certain conditions when agents like benzoates and ascorbic acid were present together with heat, ultraviolet light and metallic ion mixture.

Wednesday, November 21, 2012

Karnataka High Court stays some sections of Food Safety Act

The Karnataka High Court today stayed for three months operation of certain sections of Food Safety and Standards Act and also some regulations of the Food Safety and Standards (licencing and registration of food business) Regulations on a writ plea.The Karnataka Pradesh Hotels and Restaurants Association and Bruhat Bangalore Hotels Association had challenged four regulations, which included a stipulation that every food unit must have a technically qualified person with a degree or diploma in microbiology to supervise the food-making process.The other regulation was that every such unit must have microbiological lab which the petitioners contended was “impractical.” Certain conditions required for granting licence, including giving a list of food items that the unit would be preparing, was also challenged by the petitioners.Justice Mohan Shantanagoudar also stayed the notice issued by the Commissioner of Food Safety and Family Welfare on the last date (August 4) given to food units to register themselves under the Food Safety and Standards Act. 

ന്യൂഡില്‍സില്‍ പുഴു: ഇളംകുരുന്നുകള്‍ക്കുളള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിഷമയമാവുന്നു

കണ്ണൂര്‍: ഇളംകുരുന്നുകള്‍ക്കായി വിപണിയിലിറക്കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഏറെയും വിഷമയമാകുന്നു. പഴകിയതും പുഴുവരിക്കുന്നതുമായ വസ്തുക്കളാണ് ഏറെയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇന്നലെ കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിനു മുന്നില്‍ നിന്നും വാങ്ങിയ നെസ് ലെ മാഗി നൂഡില്‍സിന്റെ 80 ഗ്രാം പാക്കറ്റിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. 15.06.2012 കാലാവധി രേഖപ്പെടുത്തിയ പാക്കറ്റാണിത്. മുണ്ടയാട് സ്വദേശി ജോളിജോസഫ് വാങ്ങിയ മാഗി പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് പുഴുക്കളെ കണ്ടെത്തിയത്. ജോളി ജോസഫ് കടയുടമയോട് പരാതിപ്പെട്ടുവെങ്കിലും കമ്പനി അധികൃതരെ അറിയിക്കണമെന്നായിരുന്നു മറുപടി. പാക്കറ്റ് ഭക്ഷ്യവസ്തുക്കളിലെറെയും ഉപയോഗ്യമല്ലാത്തതാണെന്ന് വ്യാപകമായ പരാതിയുണ്ട്. കഴിഞ്ഞയാഴ്ച്ച ഉരുവച്ചാലില്‍ നിന്ന് വാങ്ങിയ ഒ.കെ പായ്ക്കറ്റില്‍ കരിക്കട്ടയും മറ്റുവസ്തുക്കളും കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇത്തരം വസ്തുക്കള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് സംവിധാനമൊന്നുമുണ്ടാക്കിയിട്ടില്ല. വന്‍ ടി.വിപരസ്യങ്ങളിലൂടെ നിരവധി സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുകൊണ്ടാണ് ഇവ മാര്‍ക്കറ്റിലെത്തുന്നത്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന തരത്തിലുളള മസാലകൂട്ടുകളാണ് ഇതില്‍ ഒരുക്കിയിട്ടുളളത്. മുട്ടയും ചിക്കനും ചേര്‍ത്ത് കഴിക്കാവുന്ന ഇത്തരം ന്യൂഡില്‍സുകള്‍ക്ക് അടിമകളായ മുതിര്‍ന്നവരും കുറവല്ല. മൂന്ന് മിനുട്ടിനുളളില്‍ തയ്യാറാക്കാവുന്ന ഇത്തരം വിഭവങ്ങള്‍ നല്‍കിയാല്‍ താത്കാലികമായി കരച്ചില്‍ നിര്‍ത്താമെന്നതുകൊണ്ടാണ് രക്ഷിതാക്കള്‍ ഇവയെ ആശ്രയിക്കുന്നത്. വര്‍ണശബളമായ പാക്കറ്റുകളില്‍ തുച്ഛവിലയ്ക്ക് കടകളില്‍ ലഭിക്കുന്ന ഇത്തരം വസ്തുക്കള്‍ സ്ഥിരമായി കഴിക്കുന്ന കുട്ടികളെ ഉദരരോഗം, ഓര്‍മ്മക്കുറവ്, പൊണ്ണത്തടി തുടങ്ങിയ ബാധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കേരളകൗമുദിയോട് പറഞ്ഞു.

കോഴിക്കോട്ട് ഷവര്‍മ കഴിച്ച രണ്ടുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം

ഷവര്‍മ കഴിച്ച രണ്ടു പേരെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരേ ഹോട്ടലിന്‍റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ നിന്ന് ഷവര്‍മ കഴിച്ച കാസര്‍ഗോഡ് സ്വദേശി നന്തു (22), ഒളവണ്ണ കാട്ടിലങ്ങാട്ട് സിജില്‍ദാസ് (25) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 8. 30ഓടെയാണ് നന്തു കോഴിക്കോട് നടക്കാവിലെ വണ്ടിപ്പേട്ടയിലുള്ള ഒജിന്‍ ബേക്കറിയില്‍ നിന്നു ഷവര്‍മ കഴിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ വട്ടക്കിണറിലുള്ള ഒജിന്‍ബേക്കറിയില്‍ നിന്നാണ് സിജില്‍ദാസ് ഷവര്‍മ കഴിച്ചത്. അസ്വസ്ഥത തോന്നിയ ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. ഡിസ്ചാര്‍ജ് ചെയ്ത നന്തുവിന് ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത തോന്നി. പിന്നീട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വീണ്ടും മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിലയിലാണ് സിജില്‍ദാസിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷ്യവിഷബാധയാണ് ഇരുവര്‍ക്കുമെന്ന് മെഡിക്കല്‍ കോളെജില്‍ നിന്നും സ്ഥിരീകരിച്ചു. നന്തു നടക്കാവ് പൊലീസ് സ്റ്റേഷനിലും സിജില്‍ദാസ് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.
Source:http://www.metrovaartha.com

ഷവര്‍മ കഴിച്ച രണ്ട് പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: ഷവര്‍മ കഴിച്ച് വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് ഭട്ട് റോഡില്‍ താമസിക്കും കാസര്‍കോട് ചന്ദ്രഗിരി ലക്ഷ്മി നിലയത്തില്‍ നന്ദു(22), ഒളവണ്ണ തുവശേരി വീട്ടില്‍ ഷിജില്‍ദാസ് (24) എന്നിവരാണ് തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഞായറാഴ്ചയാണ് ഇരുവരും ഷവര്‍മ കഴിച്ചത്. നന്ദു നടക്കാവിലെ ബേക്കറിയില്‍നിന്നും ഷിജിന്‍ദാസ് വട്ടക്കിണറിലെ ബേക്കറിയില്‍നിന്നുമാണ് ഞായറാഴ്ച രാത്രി ഷവര്‍മ കഴിച്ചത്. വയറുവേദന കലശലായതിനെതുടര്‍ന്ന് ഇരുവരും ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. നടക്കാവ് പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ വട്ടക്കിണറിലെയും നടക്കാവിലെയും ബേക്കറികളില്‍ എത്തിയെങ്കിലും അടച്ചിട്ടതിനെ തുടര്‍ന്ന് അദ്ദേഹം മടങ്ങി. തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ നന്ദുവില്‍ നിന്ന് മൊഴിയെടുത്തു.
Source:http://www.deshabhimani.com

Sunday, November 18, 2012

Thattukadas in Kochi go hi-tech

Kochi City Corporation has lined up 50 modern hi-tech mobile wayside eateries that are hygienic and comply with all food safety standards and are a first in South India. The specially designed modernised handcarts made of stainless steel have all the necessary facilities for cooking and storing food, cleaning utensils, wash basins and proper lighting. The selected beneficiaries were given training at the Food Craft Institute, Kalamassery and uniforms, health cards, registration cards and identity cards were also provided to them. The eateries have been launched using Kerala Sustainable Urban Development Project (KSUDP) funds as part of the corporation's campaign 'Street Food, Safe Food'.At a function held on Friday at Eranakulath-appan Ground, mayor Tony Chammany handed over the keys of the mobile food courts to 10 selected vendors.The mayor said the corporation in association with the Kudumbasree mission plans to open 74 roadside eateries in all divisions in the corporation area. The shops will be run by Kudumbasree workers. "Measures will be taken to streamline the roadside eateries and only the licensed ones complying with food safety norms will be allowed to function.If needed, more such shops will be permitted," he said.
The Syndicate Bank has provided a loan of Rs 1 crore. Each shop costs Rs 69,980. A loan of Rs 1.40 lakh has been made available of which Rs 50,000 is subsidy."A lot of commuters and travellers visit the city on a regular basis. For them, quality street food is important. The Corporation will take all necessary steps to ensure the quality of street food," the mayor added.

Saturday, November 17, 2012

കോഴിയിറച്ചി കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റില്‍ നിന്ന് കോഴിയിറച്ചി കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കല്ലാച്ചി സ്വദേശി റമീസിനാണ് കോഴിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ഇറച്ചിയില്‍ രക്തം പറ്റിപ്പിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെയാണ് സംഭവം. 275 രൂപ കൊടുത്ത് വാങ്ങിയ ഫ്രൈഡ് ചിക്കനാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. കാര്യമായ അസ്വസ്ഥതകളൊന്നുമില്ലാത്തതിനാല്‍ ബീച്ചാസ്​പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിട്ടയച്ചു.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും ആരും എത്തി പരിശോധിക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് റമീസിന് ലഭിച്ചത് പഴകിയ കോഴിയിറച്ചിയാണോ എന്ന് കണ്ടെത്താനും കഴിഞ്ഞില്ല.സംഭവമറിഞ്ഞ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നടക്കാവ് സ്റ്റേഷനില്‍ നിന്നും പോലീസ് റസ്റ്റോറന്റിലെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഇവര്‍ക്ക് മറ്റു നടപടികളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. റമീസിനെ ആസ്​പത്രിയില്‍ കൊണ്ടുപോയത് പോലീസാണ്.

മിഠായികഴിച്ച 25 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ചേനപ്പാടി (കാഞ്ഞിരപ്പള്ളി): ഒരുവിദ്യാര്‍ഥിയുടെ പിറന്നാള്‍ആഘോഷത്തിന് കൊടുത്ത മിഠായികഴിച്ച 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ചേനപ്പാടി തരകനാട്ടുകുന്നേല്‍ സെന്‍റ് ആന്‍റണീസ് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരില്‍ 12 പേര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്പത്രിയിലും 13 പേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. സ്‌കൂളിന്‌സമീപത്തുള്ള കടയില്‍നിന്നാണ് മിഠായി വാങ്ങി നല്‍കിയത്. കാഞ്ഞിരപ്പള്ളിയിലെ ഒരു കടയില്‍നിന്നാണ് മിഠായി ഇവിടെ എത്തിച്ചത്. അതിന്റെ ബില്ല് വാങ്ങിയിരുന്നില്ലെന്നും കടയുടമ പറഞ്ഞു. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് ആസ്പത്രിയില്‍ എത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ.ഡേവിഡ് ജോണ്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി കാഞ്ഞിരപ്പള്ളി ഓഫീസര്‍ ഡി.വില്‍സന്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ വി.സി.കോശി, എം.വി.ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, എരുമേലി എസ്.ഐ.ജയപ്രകാശ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.സ്‌കൂളില്‍ ആകെയുള്ള 70 കുട്ടികളും മിഠായി കഴിച്ചിരുന്നു. അതില്‍ 25 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മധ്യപ്രദേശ് ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയുടെ കൗതുക മിഠായിയാണ് കുട്ടികള്‍ കഴിച്ചത്. ഇതിന്റെ കവറില്‍ നിര്‍മ്മാണത്തിയ്യതി രേഖപ്പെടുത്തിയിട്ടില്ല. സാമ്പിള്‍പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കടയുടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Thursday, November 15, 2012

Why washing chicken before cooking it is injurious to health


If you wash your chicken before you cook it, think again. Washing chicken puts you at a higher risk of getting food poisoning, spreads bacteria around the kitchen, a study has revealed. “Home cooks are probably following what their parents or grandparents did in the past by washing poultry, not to mention probably patting it dry with a tea towel,” Food Safety Information Council Chairman, Dr Michael Eyles, said.“But washing poultry splashes these bacteria around the kitchen cross contaminating sinks, taps, your hands, utensils, chopping boards and foods that aren’t going to be cooked like salads or desserts,” he said.The Newspoll survey also found that the washing phenomenon isn’t just restricted to chicken. 68% of respondents wash turkey and 74% wash duck before cooking, News.com.au reported.

Doctors believe this could be one of the reasons why notified cases of illness from Campylobacter and Salmonella - bacterias associated with food poisoning - have almost doubled over the last 20 years in Australia. But the zealousness of trying to rid chicken of bacteria isn’t entirely unfounded.

സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ചോക്ലേറ്റ് വില്‌പനയ്ക്ക്

കാസര്‍കോട്: പുഴുക്കളുള്ള ചോക്ലേറ്റ് കഴിച്ച് രണ്ടുവയസ്സുകാരി ഛര്‍ദിച്ച് അവശനിലയിലായ സംഭവത്തില്‍ മേല്‍പ്പറമ്പിലെ ബേക്കറി ഫുഡ് ഇന്‍സ്‌പെക്ടര്‍ അനൂപ്കുമാര്‍ പരിശോധിച്ചു. മംഗലാപുരത്തുനിന്ന് വാനില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ചോക്ലേറ്റില്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. 'ഫ്‌ളാഷ് ബാഗ്' എന്നുമാത്രം കവറിന് പുറത്തുള്ള ഈ ചോക്ലേറ്റിന് നിര്‍മാതാക്കളുടെ പേരോ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ബാര്‍ കോഡോ ഇല്ല. ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം പുറത്ത് ചോക്ലേറ്റ് വെച്ചതും പുഴുക്കള്‍ കയറാന്‍ കാരണമായി. പുഴുക്കള്‍ വരാന്‍ സാധ്യതയുള്ള നട്‌സ് ഇതില്‍ ഉണ്ടായിരുന്നില്ലെന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൃത്രിമമായി ചേര്‍ക്കുന്ന പഞ്ചസാര ഇതിലുള്ളതായി സംശയമുണ്ടെന്നും ചോക്ലേറ്റ് കോഴിക്കോട്ടെ റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഈ ബേക്കറിയില്‍നിന്നാണ് മേല്‍പ്പറമ്പിലെ മുഹമ്മദ് പത്ത് ചോക്ലേറ്റ് വാങ്ങിയത്. ഇദ്ദേഹത്തിന്റെ മകന്‍ ഫസല്‍ റഹ്മാന്റെ മക്കള്‍ക്കുവേണ്ടിയാണ് അഞ്ചുരൂപ വീതം വിലയുള്ള പത്തെണ്ണം വാങ്ങിയത്. ഇത് കഴിച്ച രണ്ടുവയസ്സുകാരി ഫൈസ മറിയ ഛര്‍ദിച്ച് അവശനിലയിലായി. ഫൈസ മറിയയുടെ വായില്‍ പുഴുക്കളെയും വീട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ചോക്ലേറ്റ് പരിശോധിച്ചപ്പോള്‍ എല്ലാറ്റിലും പുഴുക്കളെ കണ്ടെത്തി.
Source:http://www.mathrubhumi.com

കുറ്റംചെയ്തപ്പോഴുള്ള പ്രായം പരിഗണിച്ച് 31കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

തൊടുപുഴ: കുറ്റകൃത്യം നടന്നപ്പോള്‍ 18 വയസ് തികഞ്ഞില്ലെന്ന കാരണത്താല്‍ 31കാരനെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. പീരുമേട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നടത്തിയ ശിക്ഷാവിധി അസ്ഥിരപ്പെടുത്തിയാണ് പ്രതി കുമളി റോസാപ്പൂക്കണ്ടം ഗീതാഭവനില്‍ കൃഷ്ണകുമാറിനെ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാകാന്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) ജഡ്ജി പി കെ അരവിന്ദാക്ഷബാബു ഉത്തരവായത്. 1999 ഏപ്രില്‍ 29ന് പീരുമേട് ഫുഡ് ഇന്‍സ്പെക്ടര്‍ പ്രതി കൃഷ്ണകുമാറിന്റെ കടയില്‍നിന്ന് മായം കലര്‍ന്ന കടല പിടികൂടി പരിശോധനക്കയക്കുകയും മായം കലര്‍ന്നതായി കണ്ടെത്തുകയും ചെയ്തു. ഈ കേസ് വിചാരണ നടത്തിയ കോടതി കൃഷ്ണകുമാറിനെ കുറ്റക്കാരനെന്നുകണ്ട് നാലുവര്‍ഷം കഠിനതടവിനും 5,000 രൂപ പിഴക്കും ശിക്ഷിച്ചു. ഇതിനെതിരെ ഫയല്‍ചെയ്ത അപ്പീലില്‍ കൃഷ്കുമാറിന്റെ ജനതീയതി 1981 മെയ് 21 ആണെന്നും കൃത്യംനടക്കുന്ന സമയം 18 വയസ് തികഞ്ഞില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ശിക്ഷ അസ്ഥിരപ്പെടുത്തി കൃഷ്ണകുമാറിനോട് ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്് പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍ എന്നിവര്‍ ഹാജരായി.
Source:http://www.deshabhimani.com

ഭക്ഷ്യസുരക്ഷാ വിഭാഗവും ദേവസ്വം ബോര്‍ഡും മത്സരിച്ച് ഉപകരണങ്ങളും രാസവസ്തുക്കളുംവാങ്ങി

തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് സാധനങ്ങളും അസംസ്‌കൃത വസ്തുക്കളും പരിശോധിക്കുന്ന ലാബിലേക്കായി ഉപകരണങ്ങളും രാസവസ്തുക്കളും ഭക്ഷ്യസുരക്ഷാ വിഭാഗവും ദേവസ്വം ബോര്‍ഡും മത്സരിച്ച് വാങ്ങി. സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ പരിശോധനാലാബുകളിലേക്ക് ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയത്. എന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം വാങ്ങിയ ഉപകരണങ്ങളും രാസവസ്തുക്കളും തന്നെ ദേവസ്വം ബോര്‍ഡും വാങ്ങിയിരിക്കുകയാണ്.
ജനവരിയിലാണ് സാധനങ്ങള്‍ വാങ്ങാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് ആറ് ഉപകരണങ്ങളും ഇരുപതോളം രാസവസ്തുക്കളും വാങ്ങാന്‍ അവര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇതു സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കും സെക്രട്ടറിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഏകദേശം എട്ടു ലക്ഷത്തോളം രൂപ നല്‍കി ഹോട്ട് എയര്‍ ഓവന്‍, ഇലക്‌ട്രോണിക് ബാലന്‍സ്, പി. എച്ച് മീറ്റര്‍ , തെര്‍മോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും രാസവസ്തുക്കളും വാങ്ങിയത്. ഇതിന്റെ പണം ദേവസ്വം ബോര്‍ഡ് നല്‍കുകയും വേണം. എന്നാല്‍ ഇതേ സാധനങ്ങള്‍ തന്നെയാണ് ദേവസ്വം ബോര്‍ഡും വാങ്ങിയിരിക്കുന്നത്. ലാബിലേക്കുള്ള അനലിസ്റ്റുകളെ ഭക്ഷ്യസുരക്ഷാവിഭാഗം തന്നെ തിരഞ്ഞെടുത്ത് ഗവണ്‍മെന്റ് അനലിസ്റ്റ് ലാബില്‍ പരിശീലനം നല്‍കുകയാണ്.

Gazette Notification of Food Safety Officers - Kerala












..

Saturday, November 10, 2012

Boy held for duping hotelier with 'cockroach trick'

THIRUVANANTHAPURAM: A teenaged boy landed in trouble after he put fried cockroaches in biriyani at a hotel here in a bid to extract money from the owner, cashing in on the government crackdown on unhygienic eateries. According to police, the student came to a small hotel and ordered biriyani during the busy lunch hours on Friday. After eating half the plate, the boy all of a sudden stood up and started shouting that there was a cockroach in his biriyani. Some other customers also joined the boy as he showed them the 'unsavoury fry' in his plate, which led to heated exchange between customers and the hotel staff. As the hue-and-cry continued, the boy told the hotel owner that he would not lodge complaint with the food safety authorities if he was given Rs 1,000 as compensation. The boy's eagerness to 'settle' the issue made the hotelier suspicious and he called up the police. When the police grilled the boy, he admitted that he had purposefully put the cockroach in the food to dupe the eatery owner and garner some money from him. Police also recovered a handful of fried cockroaches from his bag. Police took him to police station and called his parents before letting him off after a stern warning. The Food Safety Authority and Health officials in the state had recently cracked down on scores of hotels and eateries across the state following a spurt in food poisoning cases. About two months back, a 25-year-old youth died after eating stale 'shavarma', an Arabic food, bought from a city hotel. The incident caused public concern about the hygiene of hotels foods, prompting the authorities to closely monitor the situation. 

ബിരിയാണിയില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം തട്ടാന്‍ ശ്രമം: സ്‌കൂള്‍ വിദ്യാര്‍ത്ഥി പിടിയില്‍

നെടുമങ്ങാട്: വിശപ്പടക്കാന്‍ പാങ്ങില്ലാതെ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചശേഷം കൂട്ടുകാരനുമായി ചേര്‍ന്ന് പാത്രത്തില്‍ പാറ്റയെ ഇട്ടത് പഴയൊരു സിനിമാക്കഥ. ഹോട്ടലില്‍കയറി നല്ല ബിരിയാണി കഴിച്ചിട്ട് പാത്രത്തില്‍ ഫ്രൈ ചെയ്ത പാറ്റയെ തിരുകി പണം ഉണ്ടാക്കുന്നതാണ് പുതിയ തന്ത്രം. ആര്യനാട് ഗവ. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 16കാരനാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവത്തിലെ നായകന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നെടുമങ്ങാട് മുസ്സീം പളളിയുടെ സമീപത്തെ ഹോട്ടലാണ് നാടകീയ രംഗങ്ങള്‍ക്ക് വേദിയായത്. ബിരിയാണിയില്‍ ചത്ത പാറ്റയെന്നു പറഞ്ഞ് ബഹളം വച്ച പയ്യന്‍ പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ 1,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്. അതാ പയ്യന്‍ ബാഗില്‍നിന്ന് സൂത്രത്തില്‍ പാറ്റയെടുത്ത് പാത്രത്തില്‍ തിരുകുന്നു. പണിപാളിയതോടെ മുങ്ങാന്‍ ശ്രമിച്ച വിരുതനെ ജീവനക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പരിശോധനയില്‍ സ്‌കൂള്‍ ബാഗിനുളളില്‍ വേറെയും ചത്ത പാറ്റകള്‍ കണ്ടെത്തി. പാറ്റയെ പിടികൂടി വിളക്കില്‍ വച്ചാണ് ഫ്രൈ പരുവത്തിലാക്കുന്നതെന്ന് വിദ്യാര്‍ത്ഥി പിന്നീട് പൊലീസിനോടു പറഞ്ഞു. പിടിക്കപ്പെട്ടതോടെ അച്ഛന്‍ മരിച്ചു പോയെന്നും രോഗിയായ അമ്മയെ സംരംക്ഷിക്കാനാണ് ഇറങ്ങിത്തിരിച്ചതെന്നും പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ അച്ഛന്‍ നേരിട്ടെത്തി ജാമ്യത്തിലിറക്കാന്‍ ശ്രമിക്കുമ്പോഴും മകന്റെ മുഖത്ത് ഭാവമാറ്റമില്ല!

ഹോട്ടലില്‍ നിന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഴകിയ ഭക്ഷണം പിടികൂടി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പ്രിന്‍സ് ഹോട്ടലില്‍ നിന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് കൊയിലാണ്ടി ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫീസിന് കൈമാറി. എന്നാല്‍, പരിശോധനയ്ക്ക് ആളില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ കൈയൊഴിഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ടി.കെ. രാജേഷ്, കെ. നിഷിത്ത്, കെ.വി. സന്തോഷ്, ഇ. പ്രബോധ് എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ കോഴിക്കോട് നിന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറെത്തി പഴകിയഭക്ഷണവും ഹോട്ടലും പരിശോധിക്കാന്‍ തയ്യാറായി. ഹോട്ടല്‍ പരിശോധനയ്ക്ക് വിസമ്മതിച്ച ജീവനക്കാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. ഹോട്ടലില്‍ നിന്ന് ബിരിയാണിയാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി ആരോഗ്യവിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി.
Source:http://www.mathrubhumi.com

Friday, November 9, 2012

Dead mice found in Halwa, FIR 21st Oct

Food safety Legislative committee sitting

കെഎഫ്സിയില്‍ വീണ്ടും ഭക്ഷ്യ വിഷബാധയെന്ന് ആരോപണം

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കെഎഫ്സി ചിക്കന്‍ സെന്‍ററില്‍ വീണ്ടും ഭക്ഷ്യ വിഷബാധയെന്ന് ആരോപണം. തിരുവല്ലം സ്വദേശി തമ്പിക്കാണ് ഭഷ്യ വിഷബാധയേറ്റതായി ആരോപണമുയര്‍ന്നത്. ഇന്നലെ രാത്രി ഇയാള്‍ ഇവിടെ നിന്നും ചിക്കന്‍ കഴിച്ചു. ഇതിനു ശേഷം കിഴക്കേകോട്ടയില്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായി. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശോധനയില്‍ ചിക്കന്‍ കഴിച്ചല്ല ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായതെന്നു തെളിഞ്ഞതായി പൊലീസ്. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ തയാറായില്ല.
Source:http://www.metrovaartha.com

Wednesday, November 7, 2012

State bats for Food Safety Commissioner

The State government has informed the Kerala High Court that appointment of Biju Prabhakar as Food Safety Commissioner has been dragged to the court because his action had made the hoteliers improve their hygienic standard. In a statement filed in response to a writ petition challenging the appointment of Mr. Prabhakar, the government said that the posting of an officer was an administrative matter and a prerogative of the government.The government said there had been a lot of improvements in the running of hotels and restaurants due to the timely action of the officer.

വകുപ്പിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണു കമ്മീഷണറുടെ യോഗ്യതയ്‌ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി

സംസ്ഥാനത്തെ ഹോട്ടലുകളില്‍ നിലവാരമുള്ള 'ഭക്ഷണം ജനങ്ങള്‍ക്കുറപ്പാക്കുകയും ഭക്ഷ്യ സുരക്ഷാനിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യുന്ന വകുപ്പിന്റെ ശ്രമങ്ങളെ തകര്‍ക്കാനാണു കമ്മീഷണറുടെ യോഗ്യതയ്‌ക്കെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജിയെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വത്സ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്തയാളെയാണു കമ്മീഷണറായി നിയമിക്കണമെന്നാണു നിയമമെങ്കിലും ഇപ്പോഴത്തെ കമ്മീഷണറായ ബിജു പ്രഭാകര്‍ ഐ എ എസിന് ആ യോഗ്യതയില്ലെന്നാരോപിച്ചു യു. മോനിച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യവകുപ്പു സത്യവാങ്മൂലം നല്‍കിയത്.  അതേസമയം 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് പ്രകാരം കമ്മീഷ്ണറാകാനുള്ള യോഗ്യത പറഞ്ഞിട്ടില്ല. ഇതിനു മുമ്പു 2008 മുതല്‍ ഈ പദവി വഹിച്ച പല ഉദ്യോഗസ്ഥരും ഗവ. സെക്രട്ടറിയുടെ റാങ്കുള്ളവരായിരുന്നില്ല. എന്നാല്‍ അന്നൊന്നും ഈ പരാതിയുണ്ടായിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തു ഷവര്‍മ കഴിച്ചു യുവാവു മരിച്ച ശേഷം സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് എതിരെ നിയമപ്രകാരമുള്ള നടപടികള്‍ക്കു തയ്യാറായപ്പോഴാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
696 ഹോട്ടലുകള്‍ക്കു േനാട്ടീസ് കൊടുത്തു. 73 ഹോട്ടലുകള്‍ അടച്ചു പൂട്ടി. ഹൈക്കോടതിയില്‍ തന്നെ 28 കേസുകള്‍ ഇതോടനുബന്ധിച്ചു പരിഗണിച്ചു തീര്‍പ്പാക്കി.  പൊതുതാത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുത്തു. നിലവാരമുള്ള ഭക്ഷണം ജനങ്ങള്‍ക്കു നല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു ബാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വകുപ്പിന്റെ നല്ല ഉദ്ദേശത്തെ തകര്‍ക്കാന്‍ മറ്റാര്‍ക്കോ വേണ്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. പൊതുതാത്പര്യ ഹര്‍ജിയിലൂടെ ഒരു ഓഫിസറുടെ യോഗ്യത ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനാവില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
Source:http://www.varthamanam.com

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ സംവിധാനമില്ല -ഉദ്യോഗസ്ഥര്‍

കോഴിക്കോട്: കേന്ദ്ര ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ സംവിധാനങ്ങളില്ലെന്ന് കോഴിക്കോട്ട് നടന്ന നിയമസഭാ സമിതി മുമ്പാകെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കാന്‍ സര്‍ക്കാര്‍ ലാബുകളിലൊന്നും ആവശ്യമായ സൗകര്യങ്ങളില്ല. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ എടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണ്. അക്രഡിറ്റഡ് ലാബുകളിലെ സാമ്പിള്‍ പരിശോധനാറിപ്പോര്‍ട്ടിനു മാത്രമേ നിയമസാധുതയുള്ളൂ. സര്‍ക്കാറിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകള്‍ക്ക് ഇതുവരെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കണമെന്ന വ്യവസ്ഥകളും ഇതുവരെ പാലിച്ചിട്ടില്ല. അക്രഡിറ്റഡ് ഫുഡ് അനലിസ്റ്റുകളെയും നിയമിച്ചിട്ടില്ല. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ആവശ്യത്തിന് വാഹനസൗകര്യങ്ങളും ഇല്ല. അടിയന്തരഘട്ടങ്ങളില്‍ ഭക്ഷ്യവിഷബാധയോ മറ്റോ ഉണ്ടായാല്‍ പെട്ടെന്ന് സാമ്പിളുകള്‍ ശേഖരിക്കാനോ പരിശോധന നടത്താനോ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗങ്ങള്‍ ഇല്ല. സംസ്ഥാനത്ത് ആകെ എണ്‍പതോളം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്. ഒരു ഉദ്യോഗസ്ഥന് 15 മുതല്‍ 20 വരെ പഞ്ചായത്തുകളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടിവരുന്നു. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വന്നതോടെ ആരോഗ്യവകുപ്പിനു കീഴിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതില്‍ വിലക്കുള്ളതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സമിതിമുമ്പാകെ അറിയിച്ചു. നിയമം താഴെത്തട്ടില്‍വരെ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെക്കൂടി ഈ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും ജോലിചെയ്യുന്ന അന്യസംസ്ഥാനതൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കുന്നില്ലെന്ന കാര്യം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഷവര്‍മ കഴിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനാവേളയില്‍ വിവിധ ഭക്ഷ്യസ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത 40 കേസുകള്‍ പ്രകാരം 2.35 ലക്ഷംരൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഭക്ഷണത്തിലെ മായംകാരണം കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മായം കലരാത്തതും ആരോഗ്യപ്രദവുമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ സമിതിചെയര്‍മാന്‍ എം. ഉമ്മര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ സമിതി അംഗങ്ങളായ ചിറ്റയം ഗോപകുമാര്‍, എ.കെ. ശശീന്ദ്രന്‍, ലൂഡി ലൂയിസ്, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എ.ഡി.എം. കെ.പി. രമാദേവി എന്നിവര്‍ പങ്കെടുത്തു.
Source:http://www.mathrubhumi.com

 Source: manoramaonline

Sunday, November 4, 2012

FDA plans anti-adulteration drive sans staff

The Food and Drug Administration (FDA) minister Manohar Naik has decided to go tough on food adulteration in sweets this Diwali. He held a meeting where he directed officials to carry out a drive to check for adulteration and the use of banned substances in sweets by collecting samples from sweet manufacturing units and shops. Earlier, the minister of state for FDA, Satej Patil had also directed officials to carry out a similar drive to clamp down on the supply of adulterated sweets and food items in the market, especially during the festive season. On their part, the officials are surprised as to how ministers go on issuing orders when the department does not have enough staff to carry out raids and collect samples. Out of the 260 sanctioned posts of Food Safety Officers (earlier called Food Inspectors) in the state, the department has only 209 inspectors. Similarly, the number of sanctioned posts of Assistant Commissioners are 62, but as of now the department manages with just 27. The number of sanctioned posts for Joint Commissioners are eight and the number of posts filled are six. Besides, the department has not even recruited enough analysts to carry out lab tests too. There are about two and half lakh stores in state, while there are about 40,000 in the city, which sell food and related items in the state and come under the jurisdiction of the FDA. “How are we expected to function with such skeletal staff and carry out checks on a large scale,” asked an official.
Earlier, FDA commissioner Mahesh Zagade had informed that action would be initiated against erring officials who did not implement rules and regulations of the Food Safety and Standards Act 2006 and had warned of punitive action against those who failed to perform their duties. 

Saturday, November 3, 2012

Youth arrested for abusing food safety official

THIRUVANANTHAPURAM: A 20-year-old youth, who abused food safety joint commissioner K Anilkumar over phone, was arrested by the Thampanoor police on Monday. Sajeer, a native of Thaliparamba in Kannur, was taken into custody from Kannur with the help of the local police and then brought to Thampanoor. According to the police, the accused was a close relative of a Thaliparamba hotelier whose hotel was closed down following a raid by food safety officials. This is suspected to be the reason behind the crime. Sajeer used to dial the toll free number 1800-425-1125 of the food safety authority, which is handled by K Anil Kumar in Thiruvananthapuram. Whenever the officer attended the call, Sajeer would shower abuses on him following which the former lodged a complaint with the Thampanoor police.The police tracked down the accused with the help of the cyber cell of the police.A police team led by Thampanoor circle inspector Sheen Tharayil and sub inspector R Sivakumar made the arrest. The accused was produced before the court and remanded in judicial custody.

അധികൃതര്‍ ഇടപെട്ടില്ലെന്ന് ആരോപണം ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി; റോഡ് ഉപരോധിച്ചു

വൈറ്റില: ഹോട്ടലില്‍ പഴകിയ ചിക്കന്‍കറി നല്‍കിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസും ആരോഗ്യ വിഭാഗവും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈറ്റിലയിലാണ് സംഭവം. വൈകിട്ട് ഏഴരയോടെ വൈറ്റിലയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് പൊറോട്ടയോടൊപ്പം പഴകിയ ചിക്കന്‍ കറി നല്‍കിയത്. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് സപ്ലയര്‍ പറഞ്ഞുവത്രെ. തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവരും വിഷയത്തില്‍ ഇടപെട്ടു.സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് എസ്.ഐ.യെ സംഭവം അറിയിച്ചെങ്കിലും ഇദ്ദേഹം വക വച്ചില്ല. ജീവനക്കാര്‍ കുറവാണെന്നും ജോലി സമയം കഴിഞ്ഞെന്നും പറഞ്ഞ് ആരോഗ്യവിഭാഗം അധികൃതരും കയ്യൊഴിഞ്ഞു. തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ പാലാരിവട്ടം -വൈറ്റില ബൈപ്പാസില്‍ ഗതാഗതം സ്തംഭിപ്പിച്ചു. സംഭവമറിഞ്ഞ് പനങ്ങാട് പോലീസും കടവന്ത്ര പോലീസും സ്ഥലത്തെത്തി. പിന്നീട് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതരും സ്ഥലത്തെത്തി. പഴകിയ ഭക്ഷണം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടം - കുമ്പളം ബൈപ്പാസില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Source:http://www.mathrubhumi.com

പഴകിയ ഹോട്ടല്‍ ഭക്ഷണം: കൊച്ചിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കൊച്ചി: ഹോട്ടലില്‍ പഴകിയ ഭക്ഷണം നല്‍കിയതുമായ ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊച്ചി വൈറ്റിലയിലെ അല്‍ബറാദ് ഹോട്ടലില്‍ വൈകിട്ടായിരുന്നു സംഭവം. ചിക്കന്‍ കറി പഴകിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേര്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവര്‍ ഗൌനിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാല്‍ വളരെ മോശം പ്രതികരണമാണ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. ഭക്ഷണം പായ്ക്ക് ചെയ്ത് ഓഫീസിലെത്തിച്ചാല്‍ പരിശോധിക്കാമെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്‍ ഫോണിലൂടെ വിളിച്ചപ്പോള്‍ നല്‍കിയ മറുപടി. തനിക്ക് സൌകര്യമുള്ളതുപോലെയേ ചെയ്യൂവെന്നും ഇയാള്‍ പറഞ്ഞു. ഉദ്യോഗസ്ഥരെത്താന്‍ മണിക്കൂറുകള്‍ വൈകിയതോടെ നാട്ടുകാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഒടുവില്‍ 9.30 ഓടെ ആലുവയില്‍ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെത്തിയാണ് ഹോട്ടലില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിനുശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. source:http://malayalam.deepikaglobal.com

Friday, November 2, 2012

മല്‍സ്യത്തില്‍ നിന്നും ഭക്ഷ്യ വിഷബാധ: 12 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മല്‍സ്യത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ്‌ 12 പേര്‍ ആശുപത്രിയില്‍. മത്സ്യം കഴിച്ചതിന്‌ പിന്നാലെ ഛര്‍ദ്ദിയും അതിസാരവും പിടിപെട്ടവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മല്‍സ്യം കേടു വരാതിരിക്കാന്‍ ചേര്‍ത്ത അമോണിയത്തിന്റെ അളവ്‌ കൂടിയതാണ്‌ ഭക്ഷ്യ വിഷബാധയ്‌ക്ക് കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. നെയ്യാറ്റിന്‍കര ടിവി ജംഗ്‌ഷനില്‍ നിന്നും വാങ്ങിയ മത്സ്യം പാകം ചെയ്‌തു കഴിച്ചവര്‍ക്ക്‌ ആയിരുന്നു അസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അസുഖം ഗുരുതരമായവരെ മെഡിക്കല്‍ കോളേജിലേക്ക്‌ പിന്നീട്‌ മാറ്റി. പരാതി ലഭിച്ചതിന്റെ പശ്‌ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തുകയും ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‌തു. രണ്ടാഴ്‌ച പഴക്കമുള്ള മല്‍സ്യമാണ്‌ വില്‍പ്പന നടത്തിയതെന്നും മല്‍സ്യം കേടാകാതിരിക്കാനായി ചേര്‍ത്ത അമോണിയത്തിന്റെ അളവ്‌ കൂടിപ്പോയതാണ്‌ വിഷബാധയ്‌ക്ക് കാരണമായതെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
Source:http://mangalam.com

കേക്ക് കഴിച്ച് കോളേജധ്യാപകര്‍ക്ക് അസ്വാസ്ഥ്യം; പലഹാരനിര്‍മാണശാല പൂട്ടിച്ചു

കോഴഞ്ചേരി: പൊയ്യാനില്‍ ജീവ ബേക്കേഴ്‌സില്‍നിന്ന് വാങ്ങിയ ചോക്ലേറ്റ് ഐസിങ് കേക്ക് കഴിച്ച് ശാരീരികാസ്വസ്ഥത ഉണ്ടായതായി കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 16 അധ്യാപകര്‍ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബേക്കറിയുടെ തെക്കേമലയില്‍ പ്രവര്‍ത്തിക്കുന്ന പലഹാരനിര്‍മാണശാല പൂട്ടിച്ചു. പരാതിയോടൊപ്പം കിട്ടിയ സാമ്പിള്‍ ലാബില്‍ അയച്ച് പരിശോധിച്ചപ്പോള്‍ വിഷാംശം കലര്‍ന്നിട്ടുണ്ട് എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു പരിശോധന. കടയുടെ ലേബലില്ലാത്ത കേക്കാണ് വില്പന നടത്തിയതെന്നും ന്യൂനത പരിഹരിക്കാന്‍ പത്തുദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു. തിരുവല്ല സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ആര്‍.സുരേഷ്‌കുമാര്‍, പത്തനംതിട്ട സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ലെനി വര്‍ഗീസ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
Source:http://www.mathrubhumi.com

Saturday, October 27, 2012

ഭക്ഷ്യസുരക്ഷ: പതിനെട്ടരലക്ഷം രൂപ പിഴ ഈടാക്കി

കൊച്ചി : ഷവര്‍മ കഴിച്ച യുവാവ്‌ ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിഴയായി ഈടാക്കിയത്‌ 18 ലക്ഷം രൂപയിലേറെ. കണക്കുകള്‍പ്രകാരം ജൂലൈ പത്തിനുശേഷം നടത്തിയ പരിശോധനകളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ നിന്നും 18,48,000 രൂപ പിഴ ഈടാക്കി തീര്‍പ്പു കല്‍പ്പിച്ചു. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭോജന ശാലകളും ഭക്ഷ്യോല്‍പന്ന വിതരണ സ്‌ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വൃത്തിഹീനമെന്നു കണ്ടെത്തിയ 73 സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 696 സ്‌ഥാപനങ്ങള്‍ക്ക്‌ സ്‌ഥിതി മെച്ചപ്പെടുത്താനും നോട്ടീസ്‌ നല്‍കിയതായും സ്വകാര്യ അന്യായത്തില്‍ ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു.
ജൂലൈ 10ന്‌ തിരുവനന്തപുരം വഴുതയ്‌ക്കാട്ടുള്ള റസ്‌ററ്റോറന്റില്‍നിന്നു വാങ്ങിയ ഷവര്‍മ കഴിച്ച ഹരിപ്പാട്‌ ആറ്റുമാലില്‍ സ്വദേശി സച്ചിന്‍ റോയ്‌മാത്യു(21) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ ബംഗളുരുവില്‍വച്ച്‌ മരിച്ചു. തുടര്‍ന്ന്‌ സംസ്‌ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ ചില വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ക്കുമേലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവീണിരുന്നു. ഭക്ഷ്യോല്‍പന്ന വിതരണവുമായി ബന്ധപ്പെട്ട മേഖല ഗുരുതര ഭീഷണി നേരിടുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്‌. ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന രംഗത്തുള്ളവരില്‍ പലരും ശുചിത്വം, പൊതുജനാരോഗ്യം, ഭക്ഷ്യവസ്‌തുക്കളുടെ പാചകം, വിതരണം എന്നിവയുടെ ഗുണനിലവാരം എന്നിവയില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണു സമീപകാല സംഭവങ്ങള്‍ വ്യക്‌തമാക്കുന്നതെന്നു സത്യവാങ്‌മൂലത്തില്‍ പറയുന്നു. 

Friday, October 26, 2012

റേഷനരിയില്‍ എല്ലിന്‍ കഷ്ണം

പാനൂര്‍: റേഷനരിയില്‍ പഴക്കമുള്ള എല്ലിന്‍ കഷ്ണം. തൂവ്വക്കുന്ന് കല്ലുമ്മല്‍ പള്ളി പരിസരത്തെ എ.ആര്‍.ഡി.259-ാം നമ്പര്‍ റേഷന്‍ പീടികയിലെ അരിച്ചാക്കിലാണിത്. 12 സെന്റീമീറ്റര്‍ നീളവും നാലു സെന്റീമീറ്ററോളം കനവമുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കടയിലെത്തിയ റേഷന്‍ കാര്‍ഡുടമയ്ക്ക് അരി തൂക്കി നല്കാനായി ചാക്കില്‍നിന്ന് ഡബയിലേക്ക് കോരിയിടുമ്പോഴാണ് എല്ലിന്‍ കഷ്ണം കണ്ടത്. കൊളവല്ലൂര്‍ എസ്.ഐ. ഇ.വി.ഫായിസ് അലി സ്ഥലത്തെത്
Source:http://www.mathrubhumi.com/kannur

Monday, October 22, 2012

Dead mice found in Halwa, FIR 21st Oct

Food safety officials raid Vyttila KFC outlet

KOCHI: District food safety officials raided the Vyttila KFC outlet on Monday following a complaint that stale chicken was served there. It was the second such raid conducted here in a month's time. The raid team comprising Jacob Thomas, food safety official, Edapally Circle, and V N Sasikumar, food safety officer, Kochi Corporation, seized frozen and cooked chicken from the outlet. The samples were sent to the regional analytical laboratory for tests. "We can say something on the issue only after we receive the results of the lab tests," said Jacob Thomas. Anoop, the Thiruvananthapuram resident, who filed the complaint on Sunday night, said district food safety officials hadn't responded promptly to his complaint. "We waited till 12 midnight for the officials to arrive. But nobody turned up. We are ready to handover the food, which we had bought from the outlet and kept in the freezer," said Anoop. However, the officials denied the allegation. "We came to know about the incident only by midnight, and there is no system in place to conduct raids at that time of the night," they said. They said it was also not possible for them to collect the chicken that the complainant had bought from the restaurant and send it for lab tests as the restaurant could claim that it had not been bought from their shop. In the raid earlier this month, officials collected samples from the two KFC outlets in the city and sent it for lab tests. District food safety officer Ajith Kumar said the tests hadn't shown anything wrong with the seized food.
Source:http://timesofindia.indiatimes.com

പ്ലാറ്റ്‌ഫോമില്‍നിന്ന് വാങ്ങിയ ഊണില്‍ പുഴു

തിരുവനന്തപുരം: കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തെത്തിയ വിദ്യാര്‍ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിച്ചത് പുഴുവരിച്ച ഊണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് തമ്പാനൂര്‍ സെന്‍ട്രലില്‍ എത്തിയ ജനശതാബ്ദി എക്‌സ്​പ്രസിലെ യാത്രികര്‍ക്കാണ് ഈ ഗതികേടുണ്ടായത്.
കൊല്ലത്ത് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന കച്ചവടക്കാരില്‍ നിന്നാണ് ഇവര്‍ ഊണ് വാങ്ങിയത്. ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടശേഷം ഭക്ഷണം കഴിക്കാനായി പൊതി തുറന്നപ്പോഴാണ് ഉപയോഗശൂന്യമാണെന്ന് കണ്ടത്. ചോറില്‍ പുഴുവുണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച് പരാതിപ്പെട്ടത്. എന്നാല്‍ ഇവര്‍ ശേഷിക്കുന്ന ഭക്ഷണം കളഞ്ഞശേഷം മടങ്ങി. അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയില്ല. ഇതു സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അംഗീകൃത കച്ചവടക്കാര്‍ക്കാണ് തീവണ്ടിക്കുള്ളിലും പ്ലാറ്റ്‌ഫോമിലും കച്ചവടം നടത്താന്‍ അനുവാദം നല്‍കാറുള്ളത്. ഇവരില്‍ നിന്നാണോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയതെന്ന് കണ്ടെത്തിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Source:http://www.mathrubhumi.com

ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയില്‍ ചത്ത എലി

കോട്ടയം: ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയില്‍ ചത്ത എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കോട്ടയം മണാര്‍ക്കാടുളള സെന്‍റ് മേരീസ് ബേക്കറിയില്‍ നിന്ന് വാങ്ങിയ ഹല്‍വയിലാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വടവാതുര്‍ സ്വദേശിയായ ആള്‍ വാങ്ങിയ ഹല്‍വയിലാണ് ചത്ത എലിയുടെ തലയും മറ്റ് അവശിഷ്ടങ്ങളും കണ്ടത്. മല്ലിശേരിയിലെ ഹല്‍വ നിര്‍മാണകേന്ദ്രത്തിലും നിന്ന് ബേക്കറിയില്‍ വില്‍പനയ്ക്ക് എത്തിച്ച ഹല്‍വയാണ് വടവാതുര്‍ സ്വദേശി വാങ്ങിയത്.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ബേക്കറിയും മല്ലിശ്ശേരിയിലെ ഹല്‍വ നിര്‍മാണ യൂണിറ്റും പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. ഹല്‍വയുടെ സാന്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
Source:http://www.asianetnews.tv

Sunday, October 21, 2012

വെസ്റ്റ്ഹില്‍ എഫ്സിഐയില്‍ പഴകിയ ധാന്യങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: വെസ്റ്റ്ഹില്‍ എഫ്സിഐയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റെയ്ഡില്‍ പഴകിയ സാധനങ്ങള്‍ കണ്ടെത്തി. ചാക്കുകളിലായി ഭക്ഷ്യധാന്യങ്ങള്‍ വൃത്തിഹീനസാഹചര്യത്തില്‍ പലയിടത്തും കൂട്ടിയിട്ടനിലയിലും അധികൃതര്‍ കണ്ടെത്തി. 10 ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കി. രണ്ടാഴ്ച മുമ്പ് അധികൃതര്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഇതേ എഫ്സിഐക്ക് നോട്ടീസ് നല്‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഒരാഴ്ചയായി ജില്ലയില്‍ നടത്തിയ റെയ്ഡില്‍ 222 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 279 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നാല് സ്ക്വാഡുകളിലായിരുന്നു ശനിയാഴ്ചത്തെ റെയ്ഡ്. കൊടുവള്ളി, കുറ്റ്യാടി, ഗോവിന്ദപുരം, വെസ്റ്റ്ഹില്‍, നരിക്കുനി, എസ്എം സ്ട്രീറ്റ്, പാളയം മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. നഗരത്തിലെ വെസ്റ്റ്വേ, മലബാര്‍ പാലസ് ഹോട്ടലുകളില്‍നിന്ന് കാലാവധി കഴിഞ്ഞ പാല്‍ പിടിച്ചെടുത്തതായി ജില്ല ഡെസിഗ്നേറ്റഡ് ഓഫീസര്‍ മുഹമ്മദ് റാഫി അറിയിച്ചു. നരിക്കുനിയില്‍ നടത്തിയ റെയ്ഡില്‍ എസ്ബിഐക്ക് എതിര്‍ വശമുള്ള ഹുസൈന്‍കുട്ടിയുടെ കടയില്‍നിന്ന് 75 പാക്കറ്റ് പാന്‍മസാല പിടികൂടി. നിരോധിച്ച ഉല്‍പ്പന്നം വിറ്റതിന് കടയുടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നോട്ടീസ് കൊടുത്ത ഹോട്ടലുകള്‍ 15 ദിവസത്തിനകം തകരാറുകള്‍ പരിഹരിക്കാത്ത പക്ഷം നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സംസ്ഥാന തലത്തിലുള്ള പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ റെയ്ഡ് നടത്തിയത്. ഏഴ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും 15 ഹെല്‍ത്ത് ഇന്‍സ്പെക്ടറും അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. 

Saturday, October 20, 2012

ഭക്ഷ്യനിയമം അട്ടിമറി വക്കില്‍

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണങ്ങളില്‍നിന്നു പാറ്റയെയും പഴുതാരയെയും കണ്ടെടുക്കുന്നതു പതിവായിട്ടും ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിയുടെ വക്കില്‍. നിയമപ്രകാരമുള്ള അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ നല്‍കാനുള്ള ട്രൈബ്യൂണലിനെയും നിയമിക്കാനുള്ള ഫയല്‍ സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലുമായി കയറിയിറങ്ങുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 56 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനവും ഇതുവരെ നടപ്പായിട്ടില്ല. ഹോട്ടല്‍ ലോബിയുടെ ശക്തമായ സമ്മര്‍ദമാണു തീരുമാനങ്ങള്‍ വൈകുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്.
പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നു വ്യക്തമായിട്ടും ഇതു നിര്‍മിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ലാബില്‍ പരിശോധനയ്ക്കയച്ച മിക്‌സഡ് അച്ചാര്‍, ഈന്തപ്പഴം എന്നിവ ആരോഗ്യത്തിനു ദോഷകരമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പക്ഷേ ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍ക്കേ സാധിക്കൂ.

Wednesday, October 17, 2012

Chennai food safety department seizes and destroys expired food products

More than sixty brands of food products were found to be either mislabelled or improperly labelled or with certain details missing and seized by the Chennai Corporation and the city's food safety department recently. During the raids, they were also found to be past their expiry dates, and were destroyed at the behest of the then food commissioner S Ramanathan.

The branded products included biscuits, sweets, dates, oats, packed wheat flour, semolina, health mixes, baking powder, herbal mixes, chole masala, pepper sauce, garam masala, chilli sauce, asafoetida, packed natural fruit juice, appam powder, rasam powder and sambar powder. Shops in such localities as Purasawalkam and Chintadripet were raided.

S Lakshmi Narayan, district food safety officer, Chennai, said, “The raids were conducted based on complaints by people who had gone shopping. We also warned several shop owners who stocked these mislabelled products. Over two tonnes of meat, sourced from rotting carcasses, were also seized in Chintadripet. We have sent the samples of the products to the laboratory for testing.”

“After getting the results we obtained the food commissioner's permission and destroyed the products. More than half the food products sold in Purasawalkam did not even have batch numbers. And many food business operators (FBOs) hadn't registered under the provisions of the Food Safety and Standards Act (FSSA), 2006, which came into effect on August 5, 2011,” he said.

Narayan said, “The licenses issued to traders under the Prevention of Food Adulteration (PFA) Act, 1954 (which the FSSA, 2006 replaced) expired in March 2011, but many FBOs are unaware that they need to acquire fresh licenses under the new Act. All FBOs have been asked to get a license from the food safety department by February 4, 2013 – an extension to the earlier deadline of August 4, 2012.”

“As many as 12,500 FBOs in Chennai are yet to get a license. And a chunk of 7,500 smaller players do nothave registration certificates,” he said, adding, “Complaints pertaining to unhygienic food products can be made to the food safety department through the toll-free helpline set up by the civic body. The number of the helpline in 1913.”

In a telephonic conversation with FnB News, the district food safety officer said, “Through your publication, I would request all the food business operators from Chennai to come forward and apply for their licenses and register themselves under the FSSA, 2006, well before the February 4, 2013 deadline to avoid the eleventh-hour rush.”
Source:http://www.fnbnews.com

HC orders reopening of KFC outlet

The Kerala High court today directed re-opening of the multinational Kentucky Fried Chicken outlet at Thiruvananthapuram which was closed down on October 9 by Food Safety Authorities after a worm was reportedly found in a chicken dish bought by a customer.Considering the petition filed by Yum Restaurant, KFC's franchisee at Thiruvananthapuram, Justice T R Ramachandran Nair ordered desealing of the outlet.
FSA had sealed the outlet after an NRI customer found a worm in a dish of 'fiery chicken', following which he lodged a complaint with officials. Acting on the complaint, a search was conducted at the outlet and some stale items were recovered, following which the outlet was served with a temporary closure notice.
Challenging the closure, the petitioner moved court, contending that the procedure adopted by FSA officials is illegal and that 'informal samples' had been collected without complying with the statutory mandate in the Food Safety Act.Upholding the petitioner's plea, the court directed that the outlet be re-opened

Source:http://www.business-standard.com

കെഎഫ്സി റെസ്റ്ററന്‍റ് തുറക്കാന്‍ ഉത്തരവ്

ചിക്കനില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ കെഎഫ്സി റെസ്റ്ററന്‍റ് തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതി നടപടി. പരിശോധനയ്ക്കു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണ സാംപിള്‍ എടുത്തതു നിയമാനുസൃതമല്ലെന്നു കോടതി വിലയിരുത്തി. ഭക്ഷ്യസാധനങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥരോടു കോടതി ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു റെസ്റ്ററന്‍റ് ഉടമകളോടു കോടതി നിര്‍ദേശിച്ചു.
Source:http://www.metrovaartha.com

Tuesday, October 16, 2012

8 of 12 PMC employees promoted to food safety officers will not join FDA

Food inspectors with the Pune Municipal Corporation (PMC) were promoted to food safety officers (FSOs) and asked to report to the Food and Drug Administration (FDA) following changes to the Food Safety and Standardisation Act, but two-third of them have declined to do so.
Realising that by accepting service in the FDA they will be under the state government and can be transferred anywhere in the state, eight of the 12 officers have decided to stay back in the PMC.

Short-staffed: The Food and Drug Administration office in Gurwarpeth
These officers also claim that there was an order that had given them the choice between the PMC and the FDA and that they have chosen to remain with the PMC. According to these FSOs, they are not interested in joining the FDA as they do not want to be transferred to another city.
FSOs working with the FDA get transferred every three years within the state. “We don’t want to move to the FDA as we are happy doing our work here,” Ajit Bhujbal, an FSO with the PMC, said. “We are not ready to the join FDA and we have filed an application to stay in the PMC.”
Of the 12 PMC food inspectors gazzetted as FSOs, only four have decided to work with the FDA. “They had an option between the PMC and the FDA, and four people chose to go for FDA,” PMC Health Officer Somnath Pardeshi said. “The remaining eight have shown willingness to stay in the PMC. Though we can not issue licence through these FIs who are now FSOs, we have given other work to them.”

Up to them: PMC Health Officer Somnath Pardeshi says the employees had an option between PMC and FDA
According to the state government gazette dated August 1, 2011, in pursuance of sub section (1) of section 37 of Food Safety and Standards Act 2006, the Commissioner of Food Safety appointed the food inspectors from various municipal corporations as FSOs for the respective area.
Joint Commissioner, FDA (food), S R Kekare said: “Eight of the employees concerned have chosen to stay with the PMC and only four will be in the FDA now. Also, the decision must have been taken or may be in process at the commissioner and state level. Yes, we have less manpower, but instead of cribbing about it we are doing our work effectively.”
The eight who have opted to remain with the PMC will now not continue as FSOs. Pardeshi said: “We have given them posts in the PMC according to their education and they will not be FSOs as their names will be omitted from the new gazette.”
Kekare said: “People who do not join FDA will not be FSOs in future. There will a finalisation of names, and after that those who haven’t joined FDA will not continue as a FSOs.”

Source:http://www.mid-day.com

Monday, October 15, 2012

ഹോട്ടല്‍ പൂട്ടിക്കല്‍ വെറുതേയായി, ആവേശത്തോടെ വീണ്ടും പരിശോധന

കോഴിക്കോടും പുനലൂരും ഭക്‍ഷ്യവിഷബാധ: 32 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കോഴിക്കോടും പുനലൂരും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്‍ഷ്യ വിഷബാധയേറ്റു മുപ്പത്തിരണ്ടോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഈസ്റ്റില്‍ ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലെ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് ഭ‌ക്‍ഷ്യ വിഷബാധയേറ്റു. പുനലൂരില്‍ 12 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഭ‌ക്‍ഷ്യവിഷ ബാധയേറ്റത്. ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നാണ് കോഴിക്കോടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭ‌ക്‌ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട ഇവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഷെല്ലി(18) എന്ന വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരമാണ്‌. സ്കൂളിന്റെ സമീപത്തുള്ള കടയില്‍ നിന്ന് മിഠായി വാങ്ങി കഴിച്ച കുട്ടികള്‍ക്കാണ്‌ പുനലൂരില്‍ ഭക്‍ഷ്യവിഷബാധയേറ്റത്‌. മിഠായി കഴിച്ചതിന്‌ ശേഷം അസ്വസ്ഥതയുണ്ടായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്കാണ്‌ ഭക്‍ഷ്യവിഷബാധ ഉണ്ടായത്.

Sunday, October 14, 2012

Food regulator asks Parle to recall mango candy

The Maharashtra Food and Drug Administration (FDA) has asked Mumbai-headquartered Parle Products to recall its entire stock of candy ‘Mango Bite' from the market, terming it ‘unsafe’ for consumption.A State FDA team that searched the Parle Biscuits factory near Nashik a few days ago seized stock of the hard-boiled candy ‘Kaccha Mango Bite’ and raw material.Officials of the FDA Konkan Division raided two other locations in Raigad and Bhiwandi, and confiscated more stocks of the finished candy and ingredients.
The FDA has asked Parle to recall its entire stock of the candy as it was found to contain buffered lactic acid, which is prohibited under the Food Safety and Standard Act of 2006.

Awaiting info

Commenting on the matter, a Parle Products spokesperson said, “Currently, we are looking into the matter and awaiting information from the FDA authorities pertaining to the recalling of the stocks. Further course of action will be based on that.”The candy ‘Kachha Mango Bite’ derives its name from the taste of tangy raw mango. The company had earlier launched Mango Bite, and then added a twist to it with the raw mango taste.In 2002, it had engineered a Single Twist Wrapping and also launched a juice-filled candy variant, Juizy Mangoh.An industry expert, speaking on condition of anonymity, said lactic acid is added to candies such as gummy bears, hard candy and other confectionary products by most confectionary companies.
“Lactic acid in food products usually serves either as a pH regulator or as a preservative. It is also used as a flavouring agent. While formulating hard-boiled candy with lactic acid, it results in a mild acid taste, reduced stickiness and a longer shelf life. FDA guidelines, however, say companies cannot include it in their candy,” he added.In another instance, following reports of food poisoning among children in Nanded district, an FDA team searched the Parle Biscuits factory on October 3.The company spokesperson said the legal team at Parle Products is looking into the matter. 

നിരോധിത വസ്‌തുക്കളുടെ ഉപയോഗം: മാംഗോ ബൈറ്റ്‌ വിപണിയില്‍നിന്ന്‌ പിന്‍വലിക്കാന്‍ നിര്‍ദേശം

താനെ: പ്രമുഖ മിഠായി ബ്രാന്‍ഡായ 'മാംഗോ ബൈറ്റ്‌' വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ നിര്‍മാതാക്കളായ പാര്‍ലേ പ്രൊഡക്‌ട്സിന്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌.ഡി.ഐ.) നിര്‍ദേശം നല്‍കി. അനുമതിയില്ലാത്ത വസ്‌തുക്കള്‍ മിഠായിയില്‍ ചേര്‍ത്തെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണു നടപടി. റായ്‌ഗഡിലെയും ഭിവന്‍ഡിയിലെയും രണ്ടു ഗോഡൗണുകളില്‍ എഫ്‌.ഡി.ഐ. അടുത്തിടെ പരിശോധന നടത്തിയിരുന്നു. രണ്ടു കോടി രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ ഗോഡൗണുകളില്‍നിന്നു പിടിച്ചെടുത്തു.റായ്‌ഗഡില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടി നാല്‍പതു ലക്ഷം രൂപ വിലവരുന്ന മിഠായികള്‍ (പാര്‍ലേ കച്ചാ മാംഗോ ബൈറ്റ്‌) പിടിച്ചെടുത്തതായി എഫ്‌.ഡി.ഐ. വൃത്തങ്ങള്‍ വ്യക്‌തമാക്കി. ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത തരം ലാക്‌റ്റിക്‌ ആസിഡ്‌ മിഠായികളില്‍ ഉപയോഗിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി. പത്തര ലക്ഷം രൂപ വിലമതിക്കുന്ന 8158 കിലോ ഗ്രാം മായം ചേര്‍ത്ത ലാക്‌റ്റിക്‌ ആസിഡും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ പരിശോധനയ്‌ക്കായി അയച്ചു. ഭിവന്‍ഡിയില്‍ നടത്തിയ പരിശോധനയിലും മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. മാംഗോ ബൈറ്റ്‌ മിഠായികള്‍ വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന്‌ ഉല്‍പാദകര്‍ക്കു നിര്‍ദേശം നല്‍കിയതായി എഫ്‌.ഡി.ഐ. വ്യക്‌തമാക്കി. നാസിക്കിലെ ഫാക്‌ടറിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തേ 60 ലക്ഷം രൂപയുടെ മാംഗോ ബൈറ്റ്‌ മിഠായികള്‍ പിടിച്ചെടുത്തിരുന്നു. പല്ലുകളെ ദോഷകരമായി ബാധിക്കുമെന്നു തെളിഞ്ഞതെത്തുടര്‍ന്നാണു ഭക്ഷ്യവസ്‌തുക്കളില്‍ ലാക്‌റ്റിക്‌ ആസിഡ്‌ ഉപയോഗിക്കരുതെന്നു നിര്‍ദേശിച്ചത്‌. 

Saturday, October 13, 2012

Cockroaches in food, restaurant closed

THIRUVANANTHAPURAM: After KFC, the licence of one more prominent restaurant in the city was suspended on Friday. Customers found cockroaches in the dish served to them at Hotel Sindhoor, functioning at Vazhuthacaud and informed the food safety authority. The food safety officials inspected the restaurant and found that it was functioning in unhygienic conditions and asked the management to close the eatery. According to food safety commissioner in-charge Anil Kumar, the complaint was registered by a government employee Uma Maheswari through the authority's toll free number. She is the Confidential Assistant to the Tourism Secretary at the Secretariat. She said that she had gone to the restaurant with her daughter to have lunch. Her daughter ordered fried rice while she ordered fish curry meals for herself along with a dish a prawn. She alleged that the cockroaches were found in the prawn dish.

ആയുര്‍വേദ ഉത്‌പന്നങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വരുന്നു

മലപ്പുറം: സംസ്ഥാനത്ത് ആയുര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് ഇല്ലാത്ത ആയുര്‍വേദ മരുന്നുകള്‍ക്കും ഇനി മുതല്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. നിയമം പ്രാബല്യത്തിലാക്കാന്‍ അടുത്തയാഴ്ച നിര്‍ദേശം നല്‍കും. നിയമപാലനം ഉറപ്പുവരുത്താന്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും മരുന്നുകള്‍ വില്‍ക്കുന്ന കടകളിലും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആയുര്‍വേദ ഉത്പന്നങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ചേരുവകളായി വരുന്നത് കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവരുന്നത്. ലേഹ്യത്തിലും കഷായത്തിലുമൊക്കെ ശര്‍ക്കര, തേന്‍, ചുക്ക്, അരിപ്പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. ഇങ്ങനെ ഭക്ഷ്യവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അതിന്റെ നിര്‍മാതാക്കളാണ്.  ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് ഇല്ലാത്ത ആയുര്‍വേദ മരുന്നുകള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള നടപടികളും ഉടനെ ആരംഭിക്കും. ആയുര്‍വേദ മരുന്നുകള്‍ ഇപ്പോള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് പ്രകാരമാണ് നിര്‍മിക്കുന്നത്. എന്നാല്‍ ചിലര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ലൈസന്‍സ് ഇല്ലാതെ മരുന്നുകള്‍ പുറത്തിറക്കുന്നുണ്ട്. ഇനിമുതല്‍ ഇത്തരം ആയുര്‍വേദ മരുന്നുകളുടെ പായ്ക്കറ്റിന് പുറത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തണം.

ഹോട്ടലില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കി; ചോദ്യംചെയ്ത എ.പി.പി.ക്ക് വധഭീഷണി

തൃശ്ശൂര്‍: വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിളമ്പിയതിനെ ചോദ്യംചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹോട്ടലുടമയുടെയും ജീവനക്കാരുടെയും വക ഭീഷണി. എ.പി.പി. ഫോണില്‍ പരാതിപ്പെട്ടതനുസരിച്ച് പോലീസും ഫുഡ് സേഫ്റ്റി ഓഫീസറും സ്ഥലത്തെത്തി. സംശയാസ്​പദമായ ഭക്ഷണസാധനങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു. ഇതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ കണ്ടാല്‍ ഹോട്ടലിന് നോട്ടീസ് നല്‍കുമെന്നും ഇതും അനുസരിച്ചില്ലെങ്കില്‍ ഹോട്ടല്‍ അടച്ചുപൂട്ടുമെന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബി. ജയചന്ദ്രന്‍ അറിയിച്ചു. തൃശ്ശൂര്‍ എം.ജി. റോഡില്‍ രാംദാസ് തിയ്യറ്ററിന് എതിര്‍വശത്തുള്ള ഗള്‍ഫ് ഫുഡ്‌സ് എന്ന ഹോട്ടലിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. വടക്കാഞ്ചേരി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.ടി. ശശിയും സുഹൃത്ത് ഉണ്ണിയും ഇവിടെ ഭക്ഷണം കഴിക്കാനായി എത്തി. പൊട്ടിയ പ്ലേറ്റില്‍, ഈച്ച വീണ ഓംലറ്റാണ് നല്‍കിയതെന്ന് ശശി ആരോപിക്കുന്നു. ഇതിനെയും ഹോട്ടലില്‍ മറ്റു ഭക്ഷണസാധനങ്ങള്‍ ഈച്ചയാര്‍ക്കുംവിധം തുറന്നുവെച്ചതിനെയും ഇദ്ദേഹം ചോദ്യംചെയ്തു.

Friday, October 12, 2012

Live worms issue: Crucial circular kept in cold storage

Following the controversial ‘shawarma’ incident, the Office of Commissioner of Food Safety had issued a circular on August 10 which laid down a set of rules for agencies which supply chicken and beef to non-vegetarian restaurants, hotels and canteens in the state. However, the recent KFC incident has proved that none of the conditions in the circular are being followed. The Coimbatore-based broiler supplier Suguna Chicken supplies chicken to KFC. According to the circular, the agencies which supply chicken/ beef to restaurants must submit  evidence that products are transported in refrigerated and clean vehicles. The evidence must be submitted 15 days before taking licence.The agencies were asked to register before September 15. However, Suguna Chicken has not followed these norms.

KFC to probe complaint on food quality in Kerala

Fast food chain Kentucky Fried Chicken (KFC) will be probing into the allegations of serving worm-infested chicken in one of its outlet in Thiruvananthapuram. Food safety authorities have temporarily shut the outlet after receiving a complaint from the customer. “In reference to the incident at our restaurant at Thiruvananthapuram, we are thoroughly investigating the authenticity of the claim in cooperation with local authorities as we take all claims about our food very seriously,” the KFC spokesperson said is a statement.
The incident occurred two days back when a customer found worms in the fried chicken served to him. The customer complained to the food safety authority. After conducting an inspection of the food and the outlet, the authorities ordered temporary shut down of the store. They also collected food samples from other outlets of KFC in the state.

ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അമിതാധികാരമോഹം പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന്

കൊച്ചി: ആരോഗ്യമേഖലയില്‍ കേരളം നേരിടുന്ന ഭീഷണികള്‍ ഇല്ലാതാക്കാന്‍ പൊതുജനാരോഗ്യനിയമം പരിഷ്‌കരിച്ച് നടപ്പാക്കണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യൂണിയന്‍ സംസ്ഥാന നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ അമിതാധികാരമോഹം പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി. ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കുമെന്ന തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ വിവിധ സര്‍വീസ് സംഘടനകള്‍ ലയിക്കുന്നതിനുള്ള തീരുമാനം യോഗം അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റ് എം.എം.അഷ്‌റഫ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സത്യന്‍, ട്രഷറര്‍ പവിത്രേശ്വരം രവികുമാര്‍, സംസ്ഥാന ഭാരവാഹികളായ ടി.ബൈജുകുമാര്‍, കെ. ജയരാജ്, കെ.എന്‍. സുരേഷ്‌കുമാര്‍, ഷാജിമോന്‍ മാത്യു, കെ.എന്‍. സെബാസ്റ്റ്യന്‍, എം.എം. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, October 11, 2012

After meat, food safety officials hunt for rotting dates

CHENNAI: After rotten meat, bad dates are keeping officials busy. Following tip-offs that large quantities of poor quality dates are being sold in city shops, the state food safety department has formed teams to conduct raids. Sources said that most of these dates are being smuggled in from Maharashtra and stored in unhygienic conditions in godowns for several months before being packed and sold in shops. Food safety officials have identified some of these godowns and would raid in a couple of days. S Lakshmi Narayan, district food safety officer, said: "There have been several complaints about the poor quality of dates. We have found worms in some of these packets sold in shops. We will soon raid the godowns and send samples for testing." According to rules, all the packaged food products should have the ISI mark, Bureau of Indian Standards (BIS) serial number, the company's name and address, the manufacturing and the 'best before' dates. But it is being violated by most of the traders. A wholesale date dealer in the city said he gets consignments mostly from Mumbai. "There are several packaging units in Sowcarpet where they are packed into covers," he said.

KFC: Worms in served chicken could batter brand

Ghosts of the past came to haunt Kentucky Fried Chicken (KFC) when officials from the food safety department in Kerala raided a Thiruvananthapuram outlet yesterday following complaints of worms in the chicken being served. KFC's tryst with India began in 1995, when it first set up a base in the country, an outlet in Bangalore. Food safety inspectors soon raided the outlet, finding chicken served to contain 2.8 per cent monosodium glutamate (MSG), said to cause nausea and headaches, retardation and birth defects. The Prevention of Food Adulteration Act sets the ceiling for MSG at one per cent. With KFC exceeding the MSG limits, its licence was revoked and the outlet had to be closed. The situation was no different in Delhi, when a fly was found in its kitchen and the food safety department under the Madan Lal Khurana-led BJP government in the capital ordered its closure.

Tuesday, October 9, 2012

ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

സംസ്ഥാനത്ത് സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഉണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആവശ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകള്‍ 216 ആണെങ്കില്‍ ലഭ്യമായത് 90 പേരെ മാത്രമാണ്. കാര്യങ്ങള്‍നടക്കാന്‍ 160 പേരെങ്കിലും വേണം. പലര്‍ക്കും അധികച്ചുമതലയും അമിത ജോലിഭാരവുമുള്ള സാഹചര്യമാണെന്നു സര്‍ക്കാര്‍ അറിയിച്ചു. ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി യു. മോനച്ചന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.
Source: http://www.manoramaonline.com

ബിജു പ്രഭാകറിന്റെ നിയമനത്തെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി

കൊച്ചി:സംസ്ഥാന ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണറായ ബിജു പ്രഭാകറിന്റെ നിയമനത്തെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഗവ.സെക്രട്ടറിയുടെ റാങ്കില്‍ കുറയാതെയുള്ള ഗവ. സെക്രട്ടറിക്കാണു ഫുഡ് സേഫ്റ്റി കമ്മീഷണറാകാനുള്ള യോഗ്യതയെന്നും ബിജു പ്രഭാകറിനു യോഗ്യതയില്ലെന്നുമാണു ഹര്‍ജിക്കാരനായ തൊടുപുഴ സ്വദേശി മോനച്ചന്റെ ആരോപണം. എന്നാല്‍, സംസ്ഥാനത്തു സീനിയര്‍ ഐഎഎസ് ഓഫീസര്‍മാരുടെ ദൌര്‍ലഭ്യമുണ്െടന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 214 ഐഎഎസുകാരാണു സംസ്ഥാനത്തു വേണ്ടത്. 160 പേരുണ്െടങ്കിലെ അത്യാവശ്യ കാര്യങ്ങള്‍ നടക്കുകയുള്ളൂ. 90 പേര്‍ മാത്രമെ ഇപ്പോഴുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. സീനിയര്‍ ഗവ. സെക്രട്ടറിയില്ലാത്തതിനാല്‍ ബിജുവിന് അഡീഷണല്‍ ചാര്‍ജാണു കൊടുത്തിട്ടുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.

Worms in chicken, KFC outlet in Kerala shut

Food safety officials shut the KFC outlet at MG Road Thiruvananthapuram on Monday evening after a customer found worms in the fried chicken served at the outlet. When A Shiju, a resident of Palode and his family came to the KFC outlet he was in for a ‘wiggly’ shocker.“We had ordered fried chicken. As my wife opened the cover to give chicken piece to our 18-month-old baby, we were shocked to see worms creeping inside. When we examined the chicken closely, we found more worms,” he told DC.When Shiju told KFC staff about worms, the latter immediately promised to give fresh chicken. “I rejected the offer and told them that I will complain to food safety officials. The staff requested us not to complain. But I called up the officials on toll free number. In the meanwhile, two staff members tried to snatch our plate but I resisted the attempt,” Shiju said.The staff behaved rudely when Shiju refused to budge. They threatened to throw his family out. But, by the time, other customers intervened and prevented them from tampering with the samples, he said.
D. Sivakumar, designated officer of food safety, who led a team to the outlet, said, “Initially one of our officers went there and found the complaint was genuine. Later I led a team and examined the food which was served. We spotted worms.''