കല്പറ്റ: ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യാപാരദ്രോഹനടപടികള്‍ പിന്‍വലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരിവ്യവസായി സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സാധാരണക്കാരായ വ്യാപാരികളെ ദ്രോഹിക്കുന്നതും കുത്തകസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പുതിയ നിയമം. ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും സൂക്ഷിക്കുകയും വിതരണംചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറില്‍നിന്ന് പ്രത്യേക രജിസ്‌ട്രേഷനും ലൈസന്‍സും എടുക്കുക എന്നത് അപ്രായോഗികമാണ്. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരില്‍ അധികാരം കേന്ദ്രീകരിക്കുന്നത് അഴിമതിക്ക് ഇടയാക്കും.പുതിയ ഭക്ഷ്യനിയമം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സാഹചര്യം സൃഷ്ടിക്കും. ഫുഡ് ഇന്‍സ്‌പെക്ടര്‍ ലൈസന്‍സ് റദ്ദാക്കിയാല്‍, അത് വീണ്ടും ലഭിക്കണമെങ്കില്‍ മൂന്നുമാസം കഴിഞ്ഞുമാത്രമേ അപേക്ഷ നല്‍കാനാവൂ. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലൈസന്‍സ് കുത്തനെ കൂട്ടാനും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രസിഡന്റ് എ.ജെ. കുപ്പന്‍, സെക്രട്ടറി കെ.ആര്‍. ഗോപി, ജില്ലാ കമ്മിറ്റിയംഗം പി.കെ. സിദ്ദിഖ്, ട്രഷറര്‍ സി.കെ. ശ്രീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Source:http://www.mathrubhumi.com
No comments:
Post a Comment