കല്‍പറ്റ: ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യാപാര ദ്രോഹനടപടികള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വന്‍കിട കുത്തക സ്ഥാപനങ്ങളെ സഹായിക്കുന്നതാണ് പുതിയ നിയമഭേദഗതികള്‍. നിലവില്‍ വ്യാപാരികള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.നിയമഭേദഗതിയിലൂടെ ഭക്ഷ്യവസ്തുകള്‍ ഉല്‍പാദിപ്പിക്കുകയും സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഫുഡ് ഇന്‍സ്പെക്ടറില്‍നിന്ന് പ്രത്യേക ലൈസന്‍സുകൂടി എടുക്കണം. 12 ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ നൂറു രൂപ അടച്ച് രജിസ്ട്രേഷനെടുക്കുകയും 12 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ളവര്‍ രജിസ്ട്രേഷന്‍ ഫീസിനൊപ്പം ഒരു വര്‍ഷത്തേക്ക് 2000 രൂപ അടച്ച് ലൈസന്‍സ് എടുക്കേണ്ടതായും വരുന്നു. ഇത് കടകള്‍ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാക്കും.
ജില്ലയിലെ എല്ലാ വ്യാപാരികളും മാനന്തവാടി സിവില്‍ സ്റ്റേഷനിലുള്ള ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫിസിലത്തെി ലൈസന്‍സ് എടുക്കേണ്ട അവസ്ഥയാണ്. ഇത് വ്യാപകമായ അഴിമതിക്ക് ഇടയാക്കും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഫെബ്രുവരി ആറിന് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മാനന്തവാടി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.സംസ്ഥാനവ്യാപകമായ സമരത്തിന്‍െറ ഭാഗമായാണ് ഇത്. നടപടിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Source:http://www.madhyamam.com
No comments:
Post a Comment