Ads 468x60px

Saturday, February 18, 2012

ജില്ലാ ഫുഡ്സേഫ്റ്റി ഓഫിസ് പ്രവര്‍ത്തനം നിശ്ചലം

കോട്ടയം: ഹോട്ടലുകളിലെ പഴകിയ ഭക്ഷണം പരിശോധിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതിനാലാണ് നടപടി വൈകുന്നതെന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ.അനില്‍കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലാ ഫുഡ്സേഫ്റ്റി ഓഫിസ് പ്രവര്‍ത്തനം നിശ്ചലമാണ്.  ആരോഗ്യവകുപ്പ് അനാസ്ഥയാണ് പ്രശ്നം കൂടുതല്‍ വഷളാക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്ടി ആക്ടില്‍ നടപടിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും സംവിധാനത്തിന്റെ അപര്യാപ്തത മൂലമാണ് പിഴചുമത്തുന്നത്.
കൃത്യമായ മാനദണ്ഡമില്ലാതെ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കിയാല്‍  അവര്‍ കോടതിയെ സമീപിക്കും. പിടിച്ചെടുത്ത ഭക്ഷണം പഴകിയതെന്ന് തെളിയിക്കാന്‍ ലാബില്‍ നല്‍കിയാലും പരിശോധനാഫലം ലഭിക്കാന്‍ ഏറെ വൈകും.  ത്രിതലപഞ്ചായത്തുകളെ കുറ്റപ്പെടുത്താതെ  പരിശോധന അടക്കം സൗകര്യങ്ങള്‍ ഒരുക്കു കയാണ് വേണ്ടതെന്നും വി.കെ. അനില്‍കുമാര്‍  പറഞ്ഞു.
Source: http://www.madhyamam.com