കോട്ടയം : പഴകിയ ഭക്ഷണം വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം ഹോട്ടലുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്ന് ജില്ലാ കലക്ടര്‍ മിനി ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം നഗരപരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ തവണ പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമാണ് കഴിയുക. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ ചെയ്യാനാവുന്നതില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. പിടിക്കപ്പെട്ട പഴകിയ ഭക്ഷണസാധനങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ട പരമാവധി സമയം 15 ദിവസം ആക്കി ചുരുക്കിയിട്ടുണ്ട്. ജില്ലയിലെ ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
Source:http://www.livevartha.com
Source:http://www.livevartha.com
No comments:
Post a Comment